കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരസഭാ വാര്‍ഡുകള്‍ മാത്രമുള്ള യുഡിഎഫ് കോട്ട; തൃക്കാക്കര മണ്ഡലത്തെ കുറിച്ച് അറിയാം

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അതിന്റെ ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. ഒരു മാസത്തിലേറെ നീണ്ടു നിന്ന പരസ്യപ്രചരണത്തിന് ഞായറാഴ്ചയോടെ പരിസമാപ്തിയാകും. മേയ് 31 നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 3 ന് ഫലമറിയാം. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റാണ് തൃക്കാക്കര മണ്ഡലം. മുന്‍ എം എല്‍ എ പി ടി തോമസിന്റെ മരണത്തോടെയാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ജോ ജോസഫും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനും ജനവിധി തേടും.

Recommended Video

cmsvideo
ജയം ഉമാ തോമസിന്, ജനമനസ്സ് ഇങ്ങനെ | Thrikkakkara Election 2022 | #Politics | OneIndia Malayalam

ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ അപരനായ ജോമോന്‍ ജോസഫ്, അനില്‍ നായര്‍, ബോസ്‌കോ കളമശേരി, മന്മഥന്‍, സി പി ദിലീപ് നായര്‍ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍. 2008 ലാണ് തൃക്കാക്കര മണ്ഡലം രൂപീകൃതമാകുന്നത്. പൂര്‍ണമായും നഗരസഭാ വാര്‍ഡുകളുള്ള ജില്ലയിലെ ഏക മണ്ഡലം എന്ന പ്രത്യേകതയും തൃക്കാക്കരയ്ക്കുണ്ട്. കൊച്ചി നഗരസഭയുടെ 23 വാര്‍ഡുകളും, തൃക്കാക്കര നഗരസഭയും ഉള്‍പ്പെടുന്നതാണ് തൃക്കാക്കരമണ്ഡലം. 2011ലാണ് മണ്ഡലത്തില്‍ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് യു ഡി എഫ് സ്ഥാനാര്‍ഥിയായ ബെന്നി ബെഹനനാണ് ജയിച്ചത്. എല്‍ ഡി എഫിന്റെ ഇ എം ഹസൈനാരെ 22,406 വോട്ടിന്റെ ഭൂരിപക്ഷതോടെയാണ് ബെന്നി ബെഹന്നാന്‍ തോല്‍പിച്ചത്.

THRKKAKAKRA

മണ്ഡലത്തില്‍ പോള്‍ ചെയ്ത 55.88 ശതമാനം വോട്ടുകള്‍ യു ഡി എഫ് സ്വന്തമാക്കിയപ്പോള്‍ എല്‍ ഡി എഫിന് നേടാനായത് 36.87 ശതമാനം വോട്ടുകള്‍ മാത്രമാണ്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും യു ഡി എഫിനൊപ്പമായിരുന്നു തൃക്കാക്കര മണ്ഡലം. 17,314 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ വി തോമസിന് തൃക്കാക്കരയില്‍ നിന്ന് കിട്ടിയത്. 2016 ലെ തെരഞ്ഞെടുപ്പിലാണ് പി ടി തോമസ് മണ്ഡലത്തിലേക്ക് എത്തുന്നത്. 2011 ലേതിനേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും പി ടി തോമസിനൊപ്പമായിരുന്നു തൃക്കാക്കര. സെബാസ്റ്റ്യന്‍ പോളായിരുന്നു അന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.

മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും യു ഡി എഫിനെ തൃക്കാക്കരക്കാര്‍ കൈയയച്ച് സഹായിച്ചു. ഹൈബി ഈഡന് മികച്ച ഭൂരിപക്ഷമാണ് തൃക്കാക്കരക്കാര്‍ നല്‍കിയത്. 2021 പി ടി തോമസ് നഷ്ടപ്പെട്ട ഭൂരിപക്ഷം ഉയര്‍ത്തുന്നതാണ് കണ്ടത്. കേരളമാകെ ഇടത് തരംഗത്തില്‍ മുങ്ങിയപ്പോഴും യു ഡി എഫിന്റെ കോട്ട എന്ന പേര് നിലനിര്‍ത്തി 14,329 വോട്ടിന്റെ ഭൂരിപക്ഷമാണ് പി ടി തോമസിന് ലഭിച്ചത്. ഇത്തവണ എല്‍ ഡി എഫിനും യു ഡി എഫിനും അഭിമാനപ്രശ്‌നമാണ് തൃക്കാക്കര. ഒരു സീറ്റ് നേടിയാല്‍ സെഞ്ച്വറി തികയ്ക്കാമെന്നതിനാല്‍ അരയും തലയും മുറുക്കിയാണ് എല്‍ ഡി എഫ് എത്തുന്നത്. 2016 ന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് കോട്ടകളെല്ലാം തകര്‍ത്ത ചരിത്രവുമായാണ് എല്‍ ഡി എഫ് മത്സരിക്കുന്നത്.

 പണം തീര്‍ന്നു, ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കി സുഹൃത്ത്; വിജയ് ബാബുവിന് സിനിമാലോകത്ത് നിന്ന് സഹായം പണം തീര്‍ന്നു, ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കി സുഹൃത്ത്; വിജയ് ബാബുവിന് സിനിമാലോകത്ത് നിന്ന് സഹായം

മറുവശത്ത് യു ഡി എഫാകട്ടെ പി ടി തോമസിന്റെ ജനകീയത മുന്നില്‍ നിര്‍ത്തിയാണ് കരുനീക്കം നടത്തുന്നത്. സുധാകരന്‍- സതീശന്‍ ദ്വയത്തിന്റെ ആദ്യ വെല്ലുവിളിയുമാണ് ഈ ഉപതെരഞ്ഞെടുപ്പ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് പ്രചരണത്തിനുണ്ട് എന്ന ഊര്‍ജവും യു ഡി എഫിനുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ശതമാനം ഉയര്‍ത്തുന്നു എന്നതിലാണ് ബി ജെ പിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വര്‍ഷങ്ങളായി കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എ എന്‍ രാധാകൃഷ്ണന്‍ തൃക്കാക്കരക്കാര്‍ക്ക് സുപരിചിതനാണ്.

സൗന്ദര്യം കൂടിക്കൂടി ഇതെങ്ങോട്ടാ..; ഭാമയുടെ കലക്കന്‍ ചിത്രങ്ങള്‍

ആകെ 1,94,031 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ പുരുഷന്മാര്‍ 94,025, സ്ത്രീകള്‍, 1,00,005, ട്രാന്‍സ്‌ജെന്‍ഡര്‍ 1 എന്നിങ്ങനെയാണ് കണക്ക്. 2021ല്‍ 69.28 ശതമാനമായിരുന്നു പോളിംഗ്. 239 ബൂത്തുകളാണ് തൃക്കാക്കരയില്‍ ഒരുക്കുന്നത്. ആം ആദ്മി- ടി 20 പാര്‍ട്ടികള്‍ക്ക് കാര്യമായ വോട്ട് ഷെയറുള്ള മണ്ഡലത്തില്‍ ഇവരുടെ വോട്ടുകള്‍ ജയം നിര്‍ണയിക്കാന്‍ നിര്‍ണായകമാകും എന്നാണ് വിലയിരുത്തുന്നത്.

English summary
Thrikkakkara by-election 2022: here is the full details about the constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X