കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരുടെ പ്രിയപ്പെട്ടവര്‍ അന്തിയുറങ്ങുന്നിടത്താണ് ചെരിപ്പിട്ട് കയറിയത്;കോണ്‍ഗ്രസുകാര്‍ മാപ്പ് പറയണമെന്ന് സ്വരാജ്

Google Oneindia Malayalam News

കൊച്ചി: യു ഡി എഫ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് സി പി ഐ എം നേതാവ് എം സ്വരാജ്. തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനിടെ കോണ്‍ഗ്രസുകാര്‍ ശവക്കല്ലറയില്‍ ചെരുപ്പിട്ട് കയറിയ സംഭവത്തില്‍ മാപ്പ് പറയണം എന്ന് എം സ്വരാജ് ആവശ്യപ്പെട്ടു. തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം ആരംഭിച്ചത് പി ടി തോമസിന്റെ ശവക്കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചിട്ടാണ്.

കൂടെയെത്തിയ കോണ്‍ഗ്രസുകാര്‍ മറ്റ് ശവക്കല്ലറകള്‍ക്ക് മുകളില്‍ ചെരുപ്പിട്ട് കയറി നിന്നിട്ടുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എം സ്വരാജിന്റെ പ്രതികരണം. അത് ആരുടെയൊക്കെയോ പ്രിയപ്പെട്ടവര്‍ അന്തിയുറങ്ങുന്ന സ്ഥലമാണ് എന്നും ഈ സംഭവത്തില്‍ അവര്‍ മാപ്പ് പറയണം എന്നും സ്വരാജ് പറഞ്ഞു. ക്യാമറയില്‍ മുഖം വരാന്‍ വേണ്ടി തിക്കി തിരക്കുമ്പോഴാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത് എന്നും സ്വരാജ് പറഞ്ഞു.

സ്ത്രീസംഘടനയുണ്ടല്ലോ അവിടെ പറയൂ എന്ന് പറഞ്ഞ ഒറ്റ കാരണം മതി അയാളെ മാറ്റാന്‍, അത് ചെയ്യുമോ? രഞ്ജിനി ഹരിദാസ്സ്ത്രീസംഘടനയുണ്ടല്ലോ അവിടെ പറയൂ എന്ന് പറഞ്ഞ ഒറ്റ കാരണം മതി അയാളെ മാറ്റാന്‍, അത് ചെയ്യുമോ? രഞ്ജിനി ഹരിദാസ്

1

എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിഞ്ഞ് കൊണ്ട് ചെയ്തതാണ് എന്ന അഭിപ്രായം സി പി ഐ എമ്മിനില്ല എന്നും സ്വരാജ് വ്യക്തമാക്കി. അതുകൊണ്ടാണ് അത് ഒരു വിഷയമാക്കി ഉയര്‍ത്താന്‍ ഇടതുപക്ഷം തയ്യാറാവാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ വിശ്വാസി സമൂഹത്തെയും സഭയെയും കോണ്‍ഗ്രസ് ആക്രമിക്കുന്നത് പരാജയ ഭീതി മൂലമാണ് എന്നും എം സ്വരാജ് പരിഹസിച്ചു.

2

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും എം സ്വരാജ് രംഗത്തെത്തി. തൃക്കാക്കരയില്‍ ജയിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കണക്കുകൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനേ നേരിടാമെന്ന ധാരണ പാളി പോയെന്ന് ഇപ്പോള്‍ വിഡി സതീശന് ബോധ്യപ്പെട്ടു എന്നും എം സ്വരാജ് പറഞ്ഞു.

3

കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്ക് വോട്ട് ചെയ്തവര്‍ ഇത്തവണ വികസനത്തിന് വോട്ട് ചെയ്യുമെന്ന് എം സ്വരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നാടിന്റെ വികസനത്തിനായി തൃക്കാക്കര നിവാസികള്‍ എല്‍ ഡി എഫിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അത് അറിയാവുന്നത് കൊണ്ടാണ് യു ഡി എഫ്, ട്വന്റി ട്വന്റിയുടെ പിന്തുണ തേടിയതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗവും ഇത്തവണ വികസനത്തെ പിന്തുണയ്ക്കുമെന്ന് സ്വരാജ് പറഞ്ഞു.

4

നാല് കൊല്ലം പാഴാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തയ്യാറാകില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അപ്രസക്തരാക്കി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ധാരണയിലാണ് വി ഡി സതീശന്‍ പ്രചരണത്തിലേക്ക് കടന്നതെന്നും എന്നാലത് പാളിയെന്ന് സതീശന് ബോധ്യപ്പെട്ടെന്നും സ്വരാജ് പറഞ്ഞു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെ തൃക്കാക്കര മണ്ഡലം നെഞ്ചിലേറ്റിയെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

5

അതേസമയം തൃക്കാക്കരയിലെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി തെളിയുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പ്രതികരിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കഠിനാധ്വാനിയാണെന്നും എല്‍ ഡി എഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കെ വി തോമസ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യ പ്രവണതയാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

6

യു ഡി എഫിന്റെ ഉമ തോമസ് മോശം സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നില്ലെന്നും എങ്കിലും തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണണമായിരുന്നു എന്നും കെ വി തോമസ് പറഞ്ഞു. അതേസമയം യു ഡി എഫിന്റേയും എല്‍ ഡി എഫിന്റേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി എ എന്‍ രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മേയ് 31 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 3 ന് ഫലമറിയാം.

Recommended Video

cmsvideo
മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍

English summary
Thrikkakkara By-Election 2022: M Swaraj lashes out congress leader who climbed in tomb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X