'എൽഡിഎഫ് 100 ആയാൽ എന്താ പ്രയോജനം? ബിജെപി സിംപിൾ ആണ്' - കുമ്മനം രാജശേഖരന്‍ പറയുന്നു
കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാൻ രണ്ടു നാളുകൾ ശേഷിക്കെ, വിജയ സാധ്യത ഉറപ്പിച്ച് ബി ജെ പി. യു ഡി എഫിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് എങ്കിലും ഇത്തവണ പ്രബുദ്ധരായ വോട്ടർമാർ മാറി ചിന്തിക്കുമെന്നാണ് ബി ജെ പി യുടെ പ്രതീക്ഷ. തൃക്കാക്കര അങ്ങേയറ്റം വിജയ സാധ്യതയുള്ള മണ്ഡലമാണെന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷനും ആർ എസ് എസ് നേതാവുമായ കുമ്മനം രാജശേഖരന്‍ വൺ ഇന്ത്യാ മലയാളത്തോട് പ്രതികരിച്ചിരിക്കുന്നു.
ജനങ്ങൾക്ക് വേണ്ടത് പ്രവർത്തന പരിചയമുള്ള ഒരു പ്രതിനിധിയാണ്. അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പ്രബുദ്ധരായ വോട്ടർമാരാണ് തൃക്കാക്കരയിലെ ജനങ്ങൾ. ഒരു വികാരത്തിന്റെ പേരിലോ സിമ്പതിയുടെ പേരിലോ ജനങ്ങളുടെ ഭാഗത്തു നിന്നും വോട്ട് കിട്ടില്ലെന്നും കുമ്മനം വൺ ഇന്ത്യാ മലയാളത്തിനോട് വ്യക്തമാക്കി.
ജനങ്ങൾക്ക് വേണ്ടത് ഈ മണ്ഡലത്തെ വികസിപ്പിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ഒരു ജനപ്രതിനിധിയാണെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേർത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ബി ജെ പിയെ എങ്ങനെ സ്വാധീനിക്കുന്നു. വിജയ സാധ്യതയുണ്ടോ ?
'ജനങ്ങളെ സ്വാധീനിക്കുന്ന ഏറെ പ്രശ്നങ്ങളുണ്ട് തൃക്കാക്കരയിൽ. കഴിഞ്ഞ 60 , 64 വർഷക്കാലമായി തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച ആരും മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളൊന്നും നിറവേറ്റിയില്ല. ഒന്നും മഴപെയ്താൽ തൃക്കാക്കരയിലെ ഗതാഗതം പൂർണമായും സ്തംഭിക്കും. വെള്ളക്കെട്ട് വളരെ രൂക്ഷമാണ്.

മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് വെളളക്കെട്ട് ഉണ്ടാകാൻ കാരണമാകുന്നു. ഇതൊക്കെ തൃക്കാക്കരയിലെ ഓരോ ജനതയുടെയും അടിസ്ഥാനപരമായ പ്രശ്നമാണ്. ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരം ഉണ്ടാകണം. ഇതിന് നഗരവൽക്കരണം, നഗരാസൂത്രണം, നഗര വികസനം എന്നിങ്ങനെയുളള പുത്തൻ കാഴ്ചപ്പാടുകൾ ഉണ്ടാവണം. ഇതൊക്കെ മോദി സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ജനം കണ്ടതാണ്'

ഉമാ തോമസിന് കൂടുതൽ സാധ്യതകൾ ഉണ്ടെന്ന് പറയുന്നു. ഇത് ബി ജെ പിയുടെ വിജയ സാധ്യതയെ ബാധിക്കുമോ ?
'തൃക്കാക്കരയിലെ ജനങ്ങൾക്ക് വേണ്ടത് പ്രവർത്തന പരിചയമുള്ള ഒരു പ്രതിനിധിയാണ്. അതാണ് അവർ ആഗ്രഹിക്കുന്നത്. പ്രബുദ്ധരായ വോട്ടർമാരാണ് തൃക്കാക്കരയിലെ ജനങ്ങൾ. ഒരു വികാരത്തിന്റെ പേരിലോ സിമ്പതിയുടെ പേരിലോ ജനങ്ങളുടെ ഭാഗത്തു നിന്നും വോട്ട് കിട്ടില്ല. ജനങ്ങൾക്ക് വേണ്ടത് ഈ മണ്ഡലം വികസിപ്പിക്കുന്ന ഈ മണ്ഡലത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ഒരു ജന പ്രതിനിധിയാണ്.

അതിന് ദീർഘകാലം പ്രവർത്തിച്ച് പരിചയമുള്ള ഒരാളെയാണ് ആവശ്യം. അത് എൽ ഡി എഫിനോ യു ഡി എഫിനോ ഇല്ല. ഇത് അവരുടെ പരാജയമാണ്. എന്നാൽ ബി ജെ പിയെ സംബന്ധിച്ച് അങ്ങനെയല്ല. ബി ജെ പിക്ക് 40 വർഷക്കാലമായി തൃക്കാക്കര മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ഉജ്ജ്വലനായ ഒരു സ്ഥാനാർഥിയെയാണ് കിട്ടിയിരിക്കുന്നത്. ഇത് ബി ജെ പിയെ സംബന്ധിച്ച് മികവുറ്റ നേട്ടമാണ്'

ഇടതുപക്ഷം നൂറു തികയ്ക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു ബിജെപി ?
'തൃക്കാക്കരയിൽ എൽ ഡി എഫ് 100 തികച്ചാൽ എന്താ പ്രയോജനം. അതാണ് തൃക്കാക്കരയിലെ ജനങ്ങൾ പോലും ചിന്തിക്കുന്നത്. ഒരെണ്ണം കൂടിയാലും ഒരു പ്രയോജനവുമില്ല. എന്നാൽ, യു ഡി എഫിന് ഒരെണ്ണം കിട്ടിയാൽ ഉള്ളത് നിലനിർത്താം. അത്ര തന്നെ. രണ്ടായാലും തൃക്കാക്കരയിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിൽ ഒരു ചലനവും ഉണ്ടാകാൻ പോകുന്നില്ല. ഇക്കാര്യം സാധാരണക്കാരായ ജനങ്ങൾക്ക് നല്ലതുപോലെ അറിയാം. രണ്ടു കൂട്ടരിലൂടെയും ജനങ്ങൾക്ക് ഉപകാരം ഉണ്ടാകില്ല.
'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ

ബി ജെ പിക്ക് കേന്ദ്രാവിഷ്കൃത പദ്ധതികൾ തൃക്കാക്കരയിൽ നടപ്പിലാക്കുക എന്ന ലക്ഷ്യമാണുളളത്. കരുത്തുള്ള ഒരു ജനപ്രതിനിധി എൻ ഡി എയ്ക്ക് ഉണ്ട്. പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുളള ആളാണ്. ജനകീയനായ ഒരാളാണ് ബി ജെ പിയെ മുന്നോട്ടേക്ക് നയിക്കുന്നത്'

തൃക്കാക്കരയിലെ ജനങ്ങൾ എങ്ങനെ പ്രതികരിക്കുന്നു ബി ജെ പിയോട് ?
'വിദ്യാ സമ്പന്നരായ ജനങ്ങളും സാധാരണ ജനങ്ങളുമെല്ലാം ബി ജെ പിയെ ഒരുപോലെ സ്വാഗതം ചെയ്യുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. പ്രവർത്തനങ്ങളിൽ ആണെങ്കിൽ പോലും വനിതകൾക്കാണ് ബി ജെ പി ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. യുവാക്കളും രംഗത്തുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഒട്ടും ആഡംബരം ഇല്ലാത്ത രീതിയിലുള്ള പ്രചരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വളരെ സിംപിൾ ആണ് ഞങ്ങൾ. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് ബി ജെ പി നടത്തികൊണ്ടിരിക്കുന്നത്'
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications