കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ?, ജോ ജോസഫിന്റെ ഭാര്യ പറയുന്നു

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നെ വിഷയത്തിൽ പ്രതികരണവുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇടതുപക്ഷ സ്ഥാനാർത്ഥി ജോ ജോസഫിന്റെ ഭാര്യ രംഗത്ത്. ക്രൂരമായ സൈബർ ആക്രമണം ആണ് നേരിടുന്നതെന്ന് ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ പറഞ്ഞു.

നവ മാധ്യമങ്ങളിലൂടെ എതിരാളികൾ അപമാനിക്കുന്നു. തനിക്ക് സൈബർ ആക്രമണത്തോട് യോജിപ്പില്ലെന്നും ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ വ്യക്തമാക്കി. തൃക്കാക്കര അവസാന നിമിഷത്തിന്റെ പോരാട്ടം ചൂടിലാണ്. . പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി നാലു ദിനങ്ങളാണ് ശേഷിക്കുന്നത്.

bjp

ഇതിനുപിന്നാലെ ആണ് സൈബർ ആക്രമണം രൂക്ഷമാകുന്നു എന്ന വെളിപ്പെടുത്തലുമായി ജോസഫിന്റെ ഭാര്യ രംഗത്ത് വന്നത്. അതേസമയം, ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ വീഡിയോകളിൽ പങ്കില്ലെന്നാണ് ബി ജെ പിയും യു ഡി എഫും ആരോപിക്കുന്നത്.

ദയാ പാസ്ക്കലിന്റെ വാക്കുകളിലേക്ക് ;-

'ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകൾ കാര്യമാക്കിയിരുന്നില്ല.കുടുംബത്തെ ബാധിച്ചപ്പോൾ പ്രതികരിക്കേണ്ടേ..?'...

Recommended Video

cmsvideo
എറണാകുളം: നിങ്ങൾക്കും കുടുംബമില്ലേ? അശ്ലീല പ്രചാരണത്തിനെതിരെ ജോ ജോസഫിന്റെ ഭാര്യ

അതേസമയം, തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രധാന ചർച്ച ഇപ്പോൾ സി പി എം സ്ഥാനാർത്ഥിയായ ജോസഫിനെതിരെ പ്രചരിക്കുന്ന വ്യാജ അശ്ലീല വീഡിയോ ആണ്. ഈ വ്യാജ പ്രചരണത്തിന് പിന്നിൽ ബി ജെ പിയും യു ഡി എഫും എന്നാണ് സി പി എം ആരോപിക്കുന്നത്. ഇതിനു പിന്നാലെ ആയിരുന്നു സി പി എം സ്ഥാനാർത്ഥി ജോസഫിന്റെ ഭാര്യയും പ്രതികരിച്ചത്.

'എനിക്ക് എന്റേതായ ശരിയുണ്ട്, അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ല'; ജാസ്മിൻ പറയുന്നു'എനിക്ക് എന്റേതായ ശരിയുണ്ട്, അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ല'; ജാസ്മിൻ പറയുന്നു

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വലതുപക്ഷത്തിനെതിരെ പ്രതികരിച്ച് സി പി എം ഇന്നലെ ആയിരുന്നു രംഗത്ത് വന്നിരുന്നത്. യു ഡി എഫിന് തെരഞ്ഞെടുപ്പ് പരാജയ ഭീതി ആണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി രാജീവും എം സ്വരാജും വ്യക്തമാക്കുകയായിരുന്നു.

നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ തെറ്റായ രീതിയിലാണ് യു ഡി എഫ് കൈകാര്യം ചെയ്യുന്നതെന്നും ഇരുവരും ആരോപിച്ചു. അശ്ലീല വീഡിയോ കോൺഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലിൽ നിന്ന് ഷെയർ ചെയ്യുകയാണെന്നും പി രാജീവും എം സ്വരാജും കുറ്റപ്പെടുത്തി.

കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് വലിയ അക്രമമാണ്. ഒരു പാർട്ടിയും സ്വീകരിക്കാത്ത നടപടിയാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഇതൊക്കെ പരാജയ ഭീതി മുന്നിൽ കണ്ട് ഉണ്ടാകുന്നതാണ്. ഇതിന് പിന്നാലെ സി പി എം എം പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ഇത്തരം പ്രതികരണങ്ങളിൽ പാർട്ടിക്ക് എതിരെ യു ഡി എഫ് നേതാക്കൾ തന്നെ പ്രതികരിച്ചു രംഗത്ത് വരണം എന്ന് പി രാജീവ് ആവശ്യപ്പെട്ടിരുന്നു.

സൂപ്പറെന്ന് ആരാധകരുടെ കമന്റ്; കറുപ്പിൽ തിളങ്ങി ഇതാ ജുവൽ മേരി; ചിത്രങ്ങൾ കാണാം

അതേസമയത്ത് അത് എം സ്വരാജ് പ്രതികരണം ഇങ്ങനെ ; - 'കേരളത്തിൽ സൈബർ ക്രിമിനലുകൾ കോൺഗ്രസ് തീറ്റി പോറ്റുകയാണ്. അതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. കോൺഗ്രസ് നേതാക്കൾ ഇവരെ ഉച്ചഭാഷിണികൾ ആയി ഉപയോഗിക്കുന്നു. ഇക്കാര്യം വി എം സുധീരൻ തന്നെ നേരത്തെ പറഞ്ഞിട്ടുളളതാണ്. സ്റ്റീഫൻ ജോൺ , ഗീതാ പി ജോൺ എന്നീ ആളുകളുടെയും ഞാൻ ആലങ്ങാടൻ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയും ആണ് ഇത്തരത്തിൽ അപകീർത്തിപ്പെടുത്ത പരാമർശം ഉണ്ടായത്.

English summary
thrikkakkara cyber attacked issues: thrikkakkara cpm candidate jo joseph's wife daya paskal reaction goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X