കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ നോക്കാൻ ഏൽപ്പിച്ചു, പിന്നാലെയെത്തി കൂട്ടബലാത്സംഗം; തൃശ്ശൂർ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Google Oneindia Malayalam News

തൃശ്ശൂർ: പ്ലസ്ടു വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ പിതാവിനെ ജയിലിൽ നിന്നും ഇറക്കാൻ അമ്മ മലപ്പുറത്ത് പോയപ്പോഴാണ് കുട്ടിയെ ക്രൂരബലാത്സംഗത്തിന് പ്രതികൾ ഇരയാക്കിയതെന്നാണ് വിവരം. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

pocso-1660444113.jpg -Pro

രണ്ട് മാസം മുൻപായിരുന്നു നടുക്കുന്ന സംഭവം. പുന്നയൂര്‍കുളം വടക്കേക്കാട് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനെ രണ്ടുമാസം മുമ്പ് മലപ്പുറത്ത് കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തതിരുന്നു. തുടർന്ന് ഇയാളെ ഇറക്കുന്നതിനായി മലപ്പുറത്തേക്ക് പോകേണ്ടി വന്നപ്പോഴാണ് അമ്മ പെൺകുട്ടിയെ അച്ഛന്റെ സുഹൃത്തുക്കളെ നോക്കാൻ പറഞ്ഞേൽപ്പിച്ചത്.

ഇതോടെ വീട്ടിലെത്തിയ മൂവരും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പെൺകുട്ടി അമ്മയോട് പറഞ്ഞിരുന്നെങ്കിലും ഇവർ പോലീസിൽ പരാതി നൽകാൻ തയ്യാറായില്ല. അതിനിടെ സ്കൂളിൽ വെച്ച് നടന്ന കൗൺസിലിംഗിലാണ് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനാണ് പോലീസിൽ വിവരം അറിയിച്ചത്.

കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കുറ്റം ചുമത്തിയത്. മറ്റ് രണ്ട് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട പരിചയവും സൗഹൃദവുമാണ് ഈ ക്രൂരതയിലേക്ക്‌ നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

നിലവിൽ സി ഡബ്ല്യുസിയുടെ സംരക്ഷണയിലാണ് പെൺകുട്ടി. ബലാത്സംഗ വിവരം പുറത്തുപറയാത്തതിന് പെണ്‍കുട്ടിയുടെ അമ്മയെ പ്രതി ചേര്‍ത്തേക്കും.ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ് അന്വേഷിക്കുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പ്രതികൾ ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും പോലീസ് പറഞ്ഞു.

പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ബക്കറ്റ് വെള്ളത്തില്‍ കൊന്ന അമ്മ; സംഭവത്തിന്റെ ചുരുളഴിഞ്ഞു, അറസ്റ്റ്പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ബക്കറ്റ് വെള്ളത്തില്‍ കൊന്ന അമ്മ; സംഭവത്തിന്റെ ചുരുളഴിഞ്ഞു, അറസ്റ്റ്

English summary
Thrissur case; Girl Was molested in the absence of mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X