Get Updates
Get notified of breaking news, exclusive insights, and must-see stories!

'ക്രമക്കേട് തുടങ്ങിയത് 2006ല്‍'; കരുവന്നൂര്‍ തട്ടിപ്പ് സിപിഎമ്മിന്റെ അറിവോടെയെന്ന് പതിമൂന്നാം പ്രതി

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് സിപിഎം അറിവോടെയെന്ന് പതിമൂന്നാം പ്രതി ജോസ് ചക്രമ്പള്ളി. ഏരിയ സെക്രട്ടറി പ്രേമരാജിന് എല്ലാം അറിയാമായിരുന്നു. 14 വര്‍ഷം മുന്‍പ് തട്ടിപ്പ് തുടങ്ങിയതാണ്. 2019ല്‍ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും യോഗം വിളിച്ചതല്ലാതെ മറ്റ് നടപടിപകളൊന്നും എടുത്തില്ല. മുന്‍ സെക്രട്ടറി സുനില്‍ കുമാറിനും ക്രമക്കേടില്‍ പങ്കുണ്ടെന്നും ജോസ് ചക്രമ്പള്ളി പറഞ്ഞു. മനോരമ ന്യൂസിനോടോണ് പതിമൂന്നാം പ്രതി ജോസ് ചക്രമ്പള്ളിയുടെ പ്രതികരണം.

2006 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലാണ് ക്രമക്കേട് നടന്നത്. 2017 ലാണ് ഇത് സംബന്ധിച്ച് സംശയം തോന്നി. വിഷയം അപ്പോള്‍ തന്നെ പ്രസിഡന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.എന്നാള്‍ ഇത് ഇങ്ങനെയൊക്കെയെ നടക്കു എന്നായിരുന്നു പ്രസിഡന്‍റിന്‍റെ പ്രതികരണം. 2019ല്‍ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും യോഗം വിളിച്ചതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടായില്ലന്നും ജോസ് ചക്രമ്പള്ളി ആരോപിക്കുന്നു.

1

കരുവന്നൂരില്‍ സെക്രട്ടറി പറഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്ന് ബാങ്കിലെ മുന്‍ സീനിയര്‍ ഓഫീസറായിരുന്ന സി.കെ ജില്‍സും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്നായിരുന്നു ജില്‍സിന്‍റെ വെളിപ്പെടുത്തല്‍. കേസിലെ മൂന്നാം പ്രതിയാണ് ജില്‍സ്. 26നാണ് ജില്‍സ് ജാമ്യത്തിലിറങ്ങിയത്.ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഉണ്ടായിരുന്നത്.ബാങ്കിലെ കാര്യങ്ങള്‍ അറിയില്ല, സെക്രട്ടറി പറയുന്നതിനനുസരിച്ചാണ് എല്ലാം ചെയ്തതെന്നും ജില്‍സ് പ്രതികരിച്ചു

2

കേസിലെ മൂന്നാം പ്രതിയാണ് ജില്‍സ്. 26നാണ് ജില്‍സ് ജാമ്യത്തിലിറങ്ങിയത്.'ബാങ്കില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി തോന്നിയിരുന്നില്ല. താന്‍ ചുമതലയൊഴിയുന്നതുവരെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യമായിരുന്നു. സഹകരണ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടിട്ടില്ല. കേസില്‍പ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും ജില്‍സ് പറഞ്ഞിരുന്നു.

3

അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും ശനിയാഴ്‌ച പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നു.30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനക്ക് ചികിത്സക്ക് പോലും പണം കിട്ടിയില്ലെന്ന് മാത്രമല്ല ബാങ്കിൽ പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും വി ഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

4

ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീമിലെ അപാകതകള്‍ തിരുത്തി ഓര്‍ഡിനൻസ് കൊണ്ടുവരുമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ മാപ്രാണം സ്വദേശി കഴിഞ്ഞ ദിവസമാണ് ചികിത്സയക്ക് പണമില്ലാതെ മരിച്ചതോടെയാണ് കരുവന്നൂര്‍ വിഷയം വീണ്ടും ചര്‍ച്ചയാവുന്നത്. ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മരണാനന്തര ചടങ്ങിനുള്ള പണമെങ്കിലും കുടുംബത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും പ്രതിപക്ഷ പാർട്ടികളും മൃതദേഹവുമായി കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

5

തുടര്‍ന്ന് നിരവധി പേരും തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ടായ ദുരിതങ്ങള്‍ വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതിപക്ഷവും നിലപാട് കടുപ്പിക്കുന്നത്.മുൻ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എസി മൊയ്തീൻ അടക്കമുള്ളവരുടെ പങ്കിനെ കുറിച്ച് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയതെന്നതും ശ്രദ്ധേയമാണ്. എന്നാൽ അന്വേഷണ ആവശ്യത്തിൽ തൊടാതെയാണ് സര്‍ക്കാര്‍ നിലപാട്. കരുവന്നൂരിലേത് ചെറിയ പ്രശ്നമായി സര്‍ക്കാര്‍ കാണുന്നില്ലെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ വ്യക്തമാക്കുന്നു. ഇതിനായി പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.

6

വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ് കരുവന്നൂരിൽ ഉണ്ടായതെന്നും അതുകൊണ്ടാണ് ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടതെന്നും ഇപി ജയരാജൻ പ്രതികരിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് മുന്‍ ജീവനക്കാരനായ എ.വി സുരേഷ് നൽകിയ ഹര്‍ജിയും ഹൈക്കോടതിയിലുണ്ട്.നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമായി പുരോഗമിക്കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

7

8

അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് അന്ന ബെന്‍; എജ്ജാതി ലുക്കെന്ന് സോഷ്യല്‍ മീഡിയ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+