Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂരില്‍ 87 കാരിയെ 92 കാരന്‍ തലയ്ക്കടിച്ച് കൊന്നു! മൃതദേഹം ആരും കാണാതെ ഷെഡ്ഡില്‍ വെച്ച് കത്തിച്ചു

Recommended Video

cmsvideo
    തൃശ്ശൂരില്‍ 87 കാരിയെ 92 കാരന്‍ തലയ്ക്കടിച്ച് കൊന്നു! | Oneindia Malayalam

    കലഹം പതിവായതോടെ 87 കാരിയായ ഭാര്യയെ ഭര്‍ത്താവായ 92 കാരന്‍ തലയ്ക്കടിച്ച് കൊന്നു. തൃശ്ശൂരിലാണ് നാടിനെ നടുക്കിയ കൊല നടന്നത്. കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ മൃതദേഹം ഷെഡ്ഡില്‍ ഇട്ട് കത്തിച്ചു കളയുകയായിരുന്നു.

    അമ്മയെ നാല് ദിവസമായി കാണാതായതിനെ തുടര്‍ന്ന് മകള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറം

    ലോകം അറിഞ്ഞത്. കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

    കാണാതായി

    കാണാതായി

    ഈ മാസം 27 നാണ് വെള്ളിക്കുളങ്ങര കട്ടിപ്പൊക്കം മുക്കാട്ടുകരയിലെ 92 കാരന്‍ ചെറികുട്ടിയുടെ ഭാര്യ കൊച്ചി ത്രേസ്യയെ കാണാതാവുന്നത്. 28 ന് മകളും കുടുംബവും ചേര്‍ന്ന് അമ്മയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി.

    അന്വേഷണത്തില്‍

    അന്വേഷണത്തില്‍

    പരാതിയില്‍ അന്വേഷണം തുടങ്ങിയ പോലീസ് വീട്ടില്‍ എത്തി പരിശോധന നടത്തി. പരിശോധനയില്‍ വീട്ടിലെ കിടപ്പുമുറി അലങ്കോലമായി കിടക്കുന്നത് പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടു. കൂടുതല്‍ പരിശോധിച്ചതോടെ മുറിക്കകത്ത് രക്തക്കറയും കണ്ടെത്തി.

    ചോദ്യം ചെയ്തു

    ചോദ്യം ചെയ്തു

    തുടര്‍ന്ന് ചെറിക്കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഭാര്യയുമായിി ചെറുകുട്ടി പലപ്പോഴും വഴക്കിടാറുണ്ടായിരുന്നത്രേ. നാലു ദിവസം മുന്‍പ് വഴക്ക് പിടിച്ചപ്പോള്‍ ചെറുകുട്ടി വടി കൊണ്ട് കൊച്ചു ത്രേസ്യയുടെ തലയ്ക്കടിച്ചു.

    ഗോവേണി പടി

    ഗോവേണി പടി

    മരിച്ചെന്ന് മനസിലായതോടെ മുണ്ടില്‍ പൊതിഞ്ഞ് മുകളിലെ നിലയില്‍ നിന്ന് ഗോവേണിപ്പടിയിലൂടെ മൃതദേഹം വലിച്ച് താഴെയിറക്കി ഷെഡില്‍ കൊണ്ടിട്ടു. എന്നിട്ട് അവിടുന്ന് തന്നെ കത്തിച്ചു.

    പരിശോധനയില്‍

    പരിശോധനയില്‍

    വീടിന് പുറകിലുള്ള ഷെഡ് പരിശോധിച്ചപ്പോള്‍ മൃതദേഹം കത്തിച്ചതിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. കൂടുതല്‍ പരിശോധനയില്‍ തലയോട്ടിയും മറ്റ് അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി.

    ഇല്ലാതാക്കാന്‍

    ഇല്ലാതാക്കാന്‍

    പെട്രോള്‍ ഒഴിച്ചാകാം മൃതദേഹം കത്തിച്ചതെന്നാണ് പോലീസ് നിഗമനം. ഗോവേണിപ്പടിയില്‍ വീണ രക്തത്തുള്ളില്‍ ചെറികുട്ടി തുടച്ചുകളയാന്‍ ശ്രമിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

    ചോദ്യം ചെയ്തു

    ചോദ്യം ചെയ്തു

    വിശദമായ ചോദ്യം ചെയ്യലില്‍ ചെറിയകുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലയ്ക്ക് ശേഷം സംശം തോന്നാതിരിക്കാന്‍ ത്രേസ്യയുടെ സ്വര്‍ണമാല അഴിച്ച് കുഴിച്ചിട്ടിരുന്നു. ഇതും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

    ഒറ്റയ്ക്ക്

    ഒറ്റയ്ക്ക്

    ഏഴ് മക്കളുള്ള ദമ്പതികള്‍ തൃശ്ശൂരിലുള്ള വീട്ടില്‍ തനിച്ചാണ് താമസം, ഇവര്‍ പലപ്പോഴും വഴക്കിടാറുളളതായി സമീപവാസികളും പോലീസിനോട് പറഞ്ഞു. ഇന്ന് ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ദരും തെളിവെടുപ്പ് നടത്തും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+