തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ ഗൂഢാലോചനയുണ്ടായിട്ടില്ല; എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: തൃശൂര്‍ പൂരം നടത്തിപ്പിനിടെയുണ്ടായ വിവാദങ്ങളില്‍ എ ഡി ജി പി എം ആര് അജിത് കുമാര്‍ ഡിജിപിക്ക് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നാണ് എ ഡി ജി പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ ബോധപൂര്‍വമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ല എന്നും എന്നാല്‍ പൂരം ഏകോപനത്തില്‍ കമ്മീഷണര്‍ക്ക് വീഴ്ച പറ്റി എന്നുമാണ് അജിത് കുമാറിന്റെ കണ്ടെത്തല്‍. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ആണ് എഡിജിപി, ഡിജിപിക്ക് നല്‍കിയിരിക്കുന്നത്.

'പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അനുനയിപ്പിക്കുന്നതിലും അങ്കിത് അശോകിന് വീഴ്ച പറ്റി. അങ്കിത് അശോകിന്റെ പരിചയക്കുറവാണ് വീഴ്ചക്ക് കാരണം,' എ ഡി ജി പി എം ആര് അജിത് കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രങ്ങളടക്കം റിപ്പോര്‍ട്ടിലുണ്ട് എന്നാണ് വിവരം. അഞ്ച് മാസത്തെ അന്വേഷണം പൂര്‍ത്തിയാക്കി ഇന്നലെയാണ് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഒരാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു നിര്‍ദേശമെങ്കിലും അഞ്ച് മാസത്തോളം വൈകി. ഇത് വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. അന്വേഷണ റിപ്പോര്‍ട്ട് 24 ന് മുമ്പ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ടോടെ എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം, എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് പരിശോധിക്കും.
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് നാല് പരാതികളായിരുന്നു മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നത്. ഇതെല്ലാം ഡിജിപിക്ക് കൈമാറിയിരുന്നു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു എഡിജിപിക്ക് നല്കിയ നിര്‍ദേശം. അതേസമയം അതിനിടെ അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ അജിത് കുമാറിന്റെ ഇടപെടലുകള്‍ സംശയമുണര്‍ത്തിയിരുന്നു.
അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയങ്ങളും പുറത്തുവന്നു. ഇതെല്ലാം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. അതിനിടെയാണ് എഡിജിപി റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. വൈകാതെ ഡിജിപി മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറും. അതേസമയം പൂരം കലക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അജിത് കുമാര്‍ ആണെന്നാണ് പിവി അന്‍വര്‍ എംഎല്‍എയും പ്രതിപക്ഷവും ആരോപിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ആസൂത്രിതമായി പൂരം കലക്കി എന്നാണ് ആരോപണം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍കുമാറും പ്രതിപക്ഷവും ഇതാണ് ആരോപിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications