കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബോസിന്റെ കൊലപാതകം; നിസാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

  • By Gokul
Google Oneindia Malayalam News

തൃശൂര്‍: പണവും അധികാരവും കൂടിച്ചേരുമ്പോള്‍ ആരെയും എന്തും ചെയ്യാമെന്ന കോടീശ്വരന്‍ നിസാമിന്റെ മുഷ്‌കിനെതിരെ ഫേസ്ബുക്കില്‍ പ്രതിഷേധം ഉയരുന്നു. ഗേറ്റു തുറക്കാന്‍ അല്‍പം താമസിച്ചതിന്റെ പേരില്‍ നിസാമിന്റെ അതിക്രൂരമായ ആക്രമണത്തിനിരയായ ചന്ദ്രബോസിന്റെ മരണമാണ് സോഷ്യല്‍ മീഡിയയെ രോഷം കൊള്ളിക്കുന്നത്.

നിസാം ചന്ദ്രബോസിനോട് കാട്ടിയത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. ജീവിതച്ചിലവുകള്‍ക്കുവേണ്ടി സെക്യൂരിറ്റി ജീവനക്കാരന്റെ തൊഴില്‍ ചെയ്യുന്ന ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ശേഷം ചുമരില്‍ ചേര്‍ത്തുനിര്‍ത്തി തന്റെ ആഡംബര കാറുകൊണ്ട് ഇടിക്കുകയുമായിരുന്നു നിസാം.

nizam

മൃതപ്രാണനായ ചന്ദ്രബോസ് മരണത്തിനും ജീവിതത്തിനുമിടയില്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞശേഷമാണ് മരണത്തിന് കീഴടങ്ങിയത്. നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെ ഉയര്‍ന്ന നേതാക്കള്‍ കേസ് ദുര്‍ബലപ്പെടുത്താനും നിസാമിനെ രക്ഷിക്കാനുമായി രംഗത്തിറങ്ങിയിരുന്നു.

യുഡിഎഫിലെ പ്രബല കക്ഷിയുടെ എംഎല്‍എയും മന്ത്രിയും നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞദിവസം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. നിസാമിനെതിരായ കേസില്‍ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്തതും പരിക്കേറ്റയാളുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാരിനെകൊണ്ട് വഹിപ്പിച്ചതും ഇവര്‍ ഇടപെട്ടാണ്. കണക്കില്ലാത്ത സ്വത്തിന് ഉടമയായ നിസാം രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടതിലധികം പണം നല്‍കുന്നുണ്ടെന്നാണ് വിവിരം. ചന്ദ്രബോസ് മരിച്ചതോടെ നിസാമിന്റെ പേരില്‍ കൊലക്കുറ്റം ചുമത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനിടെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് നിസാമിനെതിരെ ചാര്‍ജ് ചെയ്താല്‍ മതിയെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

English summary
Thrissur sobha city Security guard murder; facebook against Nizam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X