പോലീസ് പിടിച്ചത് വിനീതിനെ;ചോദ്യങ്ങള്‍ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പേജില്‍;മറുപടിയുമായി താരം
കഴിഞ്ഞദിവസമാണ് ടിക്ടോക് താരം വിനീതിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വിനീതിന്റെ അറസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.നിരവധിപേരാണ് ഇയാളെ ട്രോളിക്കൊണ്ട് രംഗത്തെത്തിയത്. ഇയാള്‍ മുമ്പ് ചെയ്ത വീഡിയോസ് ഒക്കെ കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ ട്രോളിറക്കുന്നത്. വിനീതിന്റെ അറസ്റ്റിന് പിന്നാലെ നടന്‍ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പേജിന് താഴെ ആരാധകരുടെ കമന്റുകള്‍ കൂടിക്കൂടി വരികയാണ്...വിനീതും ഉണ്ണിയും തമ്മില്‍ എന്താ ബന്ധം എന്നല്ലേ....
അറസ്റ്റിലായ വിനീത് ശ്രദ്ധിക്കപ്പെടുന്നത് നടന്‍ ഉണ്ണി മുകുന്ദന്റെ ഫിഗര്‍ ചെയ്തുകൊണ്ടാണ്...ഉണ്ണി മുകുന്ദന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ റീല്‍സ് വിഡിയോ ചെയ്താണ് സസമൂഹമാധ്യമങ്ങളില്‍ ഇയാള്‍ വൈറലായത്. റീല്‍സ് കാണുമ്പോള്‍ ഇയാള്‍ കാണാന്‍ ഉണ്ണി മുകുന്ദനെ പോല തന്നെയാണ്.ഇതോടെയാണ് ഉണ്ണിയുടെ ഫേസ്ബുക്ക് പേജിന് താഴെ കമന്റുകള്‍ വന്നുതുടങ്ങിയത്. കമന്റിന് ഉണ്ണി പ്രതികരിച്ചിട്ടുമുണ്ട്. നിരവധി കമന്റുകള്‍ കമന്റുകള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ ഒന്നിനാണ് ഉണ്ണി മറുപടി നല്‍കിയിരിക്കുന്നത്..ഈ കമന്റാണ് ഇപ്പോള്‍ വൈറലായത്...

'ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ.. പോസ്റ്റ് കണ്ടു..' എന്നാണ് ഉണ്ണിയുടെ ഒരു പോസ്റ്റില്‍ ഒരാള്‍ കമന്റിട്ടത്. ഉടന്‍ തന്നെ ഉണ്ണി ഇതിന് മറുപടിയും നല്‍കി. ''ഞാന്‍ ഇപ്പോള്‍ ജയിലില്‍ ആണ്. ഇവിടെ ഇപ്പോള്‍ സൗജന്യ വൈഫൈ ആണ്. നിങ്ങളും പോരൂ..'' എന്നാണ് ഉണ്ണിയുടെ കമന്റിന. ഇതോടെ ആരാധകര്‍ ഈ കമന്റ് ഏറ്റെടുക്കുകയായിരുന്നു. ഉണ്ണി മറുപടി നല്‍കിയതോടെ ആരാധകര്‍ ആവേശത്തിലായി ഉണ്ണിയേട്ടാ എനിക്കും റിപ്ലൈ തരുവോ, ഉണ്ണിയേട്ടന്‍ ജയിലില്‍ ആണെങ്കിലും ഞാനും വരും എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണം

ടിക്ടോക് ചെയ്യുന്നതിന്റെ ടിപ്‌സുകള്‍ പഠിപ്പിക്കാം എന്നു പറഞ്ഞു സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചശേഷം, ലോഡ്ജില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ടിക് ടോക് താരം വിനീത് അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസ് ആണ് വിനീതിനെ അറസ്റ്റ് ചെയ്തത്.

ടിക് ടോക് വിഡിയോ ചെയ്യുന്ന വിനീതിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഒട്ടേറെപ്പേര്‍ പിന്തുടരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലെ അക്കൗണ്ട് വഴിയാണു കൊല്ലം സ്വദേശിനിയുമായി സൗഹൃദം സ്ഥാപിച്ചത്. ടിക് ടോക് ചെയ്തു വൈറലാക്കുന്നതിന്റെ ടിപ്‌സുകള്‍ നല്‍കാമെന്നു പറഞ്ഞായിരുന്നു ചാറ്റ് തുടങ്ങിയത്
Recommended Video

പിന്നീട് വീഡിയോ കോള്‍ ചെയ്യുകയും പെണ്‍കുട്ടി അറിയാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇവ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി തമ്പാനൂരിലെ ലോഡ്ജിലേക്കു വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണു പരാതി. ഒട്ടേറെ തവണ പെണ്‍കുട്ടിയുമായി ഇയാള്‍ ചാറ്റ് ചെയ്തതിന്റെ തെളിവുകള്‍ പ്രതിയുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെടുത്തു.












Click it and Unblock the Notifications