കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നബി ജനിച്ച മാസം തന്നെ നബി പ്രതിനിധാനം ചെയ്ത വിശ്വാസം എത്ര മോശമായാണ് ചിലർ അവതരിപ്പിക്കുന്നത്'

Google Oneindia Malayalam News

തിരുവനന്തപുരം: ടിഎന്‍ പ്രതാപന്‍ എംപിയുടെ നബി ദിന സന്ദേശം ശ്രദ്ധേയമാവുന്നു. ബംഗ്ലാദേശില്‍ നടക്കുന്ന കലാപം ഉള്‍പ്പടെ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ നബിദിന സന്ദേശം കടന്നു പോവുന്നത്. ദുർഗ്ഗാ പൂജയുടെ ആഘോഷങ്ങൾക്കിടയിൽ ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വിരുദ്ധ കലാപങ്ങൾ എത്ര വേദനാജനകമാണ്. നബി ജനിച്ച ഒരു മാസത്തിൽ തന്നെ നബി പ്രതിനിധാനം ചെയ്ത വിശ്വാസത്തെ എത്ര മോശമായാണ് ചിലർ അവതരിപ്പിക്കുന്നത്. ഒരുപക്ഷെ, നബിയെ ആദ്യം പഠിക്കേണ്ടത് നബിയുടെ അനുയായികൾ എന്ന് കരുതുന്നവർ തന്നെയായിരിക്കുമെന്നും അദ്ദേഹം കുറിക്കുന്നു. എംപിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള മനുഷ്യന്റെ പ്രയാണമാണ് സ്നേഹ നബിയുടെ സന്ദേശം. അപരനോടുള്ള സ്നേഹമാണ് നബി വഴിയുടെ പ്രധാനപ്പെട്ട കാൽവിളക്ക്. തെറ്റുചെയ്യുന്ന ഒരാളെ കണ്ടാൽ പോലും തെറ്റിനെ വെറുക്കുക, അത് ചെയ്യുന്ന ആൾക്ക് മാനസാന്തരമുണ്ടാകാൻ പ്രവർത്തിക്കുക എന്നാണ് നബി കാണിച്ച വഴി. മതവും ജാതിയും ഭാഷയും നിറവും നോക്കിയല്ല, ഉള്ളിലെ നന്മ നോക്കിയാണ് മനുഷ്യരിൽ ശ്രേഷ്‌ഠരുണ്ടാകുന്നതെന്ന് നബി പറഞ്ഞു. മനസ്സിലെ നന്മയാകട്ടെ നമുക്ക് നിശ്ചയിക്കാവുന്നതല്ലല്ലോ. അതിനാൽ ആരും ആരെയും വിലയിരുത്താൻ മെനക്കെടരുതെന്ന് സാരം.

 tnprathaapan

ഓരോരുത്തരും അവന്റെ വഴികൾ പ്രകാശിപ്പിക്കാൻ മുതിരുക. സഹജീവി സ്നേഹത്താൽ അവരവരുടെ ജീവിതങ്ങൾ സുഗന്ധം നിറഞ്ഞതാക്കുക. നബിയുടെ ജീവിത വഴികൾ അതുപോലെ പകർത്തുക സാധ്യമല്ല. പക്ഷെ, സാധാരണ മനുഷ്യർക്ക് സാധിക്കുന്ന അനവധി കാര്യങ്ങളുണ്ട് താനും. നബി ചര്യയുടെ സാധ്യമായ പിന്തുടരലാണ് നല്ല വിശ്വാസിയുടെ പ്രകാശനം. നല്ല വിശ്വാസിയെന്നാൽ നല്ല മനുഷ്യനാവുക എന്നാണ്.

നബിയുടെ ജീവിതമെങ്ങനെയായിരുന്നു എന്നതിനെ സംബന്ധിച്ച് വളരെ കൃത്യതയോടെ എന്നാൽ സരളമായി എഴുതപ്പെട്ട ഒരു മനോഹരമായ പുസ്തകമാണ് എന്റെ സുഹൃത്ത് ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉസ്താദ് രചിച്ച 'അനുധാവനത്തിന്റെ ആനന്ദം.' ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ കഴിയുന്ന വലിപ്പവും ഭാഷയും അവതരണവുമാണ്. പുറത്തിറങ്ങിയ സന്ദർഭത്തിൽ തന്നെ, ഔദ്യോഗിക പ്രകാശനത്തിനും മുന്നേ, ഗ്രന്ഥകാരന്റെ കൈയ്യിൽ നിന്ന് നേരിട്ട് വാങ്ങാൻ കഴിഞ്ഞെങ്കിലും വായിക്കുന്നത് ഇക്കഴിഞ്ഞ ദിവസമാണ്.

'ഗാഡ്ഗിൽ അപ്പുപ്പനെയും കൊണ്ട് തിരുവാതിരക്കിറങ്ങുന്നവരോട്'; രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി'ഗാഡ്ഗിൽ അപ്പുപ്പനെയും കൊണ്ട് തിരുവാതിരക്കിറങ്ങുന്നവരോട്'; രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി

നബിയുടെ രൂപവും ഭാവവും മുതൽ സംസാരവും സാമൂഹിക ഇടപെടലും വ്യക്തി ജീവിതത്തിലെ ശ്രദ്ധേയ സവിശേഷതകൾ വരെയും ലളിതമായി ഈ പുസ്തകം പറയുന്നുണ്ട്. നബിയുടെ പുഞ്ചിരിയെ കുറിച്ചും സംസാരത്തെ പറ്റിയും ഇനിയും ഹകീം അസ്ഹരിക്ക് എഴുതിക്കൂടായിരുന്നോ എന്ന് തോന്നി. അതുപോലെ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു ഭാഗം നബിയുടെ സ്വഭാവത്തെ പറ്റിയുള്ളതാണ്. അതിവിടെ ചേർക്കാം: "തന്റെ പിന്നിലുള്ളവർ പ്രയാസപ്പെടും എന്ന് കരുതി അവിടുന്ന് നിസ്കാരം ദീർഘിപ്പിക്കില്ല. നിസ്‌കാരത്തിനിടെ ഏതോ കുട്ടി കരയുന്നത് നബി കേട്ടു. നിസ്കാരം ദീർഘിപ്പിക്കാൻ ഉദ്ദേശിച്ച നബി അത് ചുരുക്കി."
ഈ നബിദിന സന്തോഷത്തിൽ വായിക്കേണ്ട ഒരു പുസ്തകമായി ഞാനിത് പരിചയപ്പെടുത്തുന്നു. വിശദമായ ഒരു വായനാകുറിപ്പ് പിന്നീടാവാം. ഇതര വിശ്വാസങ്ങളെയും, ആചാരങ്ങളെയും, മഹദ് വ്യക്തികളെയും അടുത്തറിയാനുള്ള ശ്രമങ്ങൾ എപ്പോഴുമുണ്ടാകണം.

ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

അങ്ങനെ വരുമ്പോഴാണ് മനുഷ്യരെ അകറ്റാനുള്ള വ്യാജ വ്യവഹാരങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നത്; മനുഷ്യരെ തമ്മിൽ ചേർക്കുന്ന സദ്ഭാവനകൾ മനസ്സിലാവുന്നത്. അങ്ങനെ ശീലിക്കുമ്പോഴാണ് വെറുപ്പിന് പകരം സ്നേഹം നമ്മുടെ മുഖമുദ്രയാവുക. അതേസമയം, ദുർഗ്ഗാ പൂജയുടെ ആഘോഷങ്ങൾക്കിടയിൽ ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വിരുദ്ധ കലാപങ്ങൾ എത്ര വേദനാജനകമാണ്. നബി ജനിച്ച ഒരു മാസത്തിൽ തന്നെ നബി പ്രതിനിധാനം ചെയ്ത വിശ്വാസത്തെ എത്ര മോശമായാണ് ചിലർ അവതരിപ്പിക്കുന്നത്. ഒരുപക്ഷെ, നബിയെ ആദ്യം പഠിക്കേണ്ടത് നബിയുടെ അനുയായികൾ എന്ന് കരുതുന്നവർ തന്നെയായിരിക്കും.

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

English summary
TN Pratap MP's nabidinam message referring to the riots in Bangladesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X