കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭക്ഷണം തയ്യാറാക്കിയെന്ന് ഡല്‍ഹി പോലീസ്; നിങ്ങളുടെ യജമാനന്റെ സല്‍ക്കാരം വേണ്ടെന്ന് കെസി'

Google Oneindia Malayalam News

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടത്തിയ സമരങ്ങള്‍ക്കിടെ പോലീസ് അറസ്റ്റ് ചെയ്ത വേളയിലുണ്ടായ അനുഭവം പറഞ്ഞത് ടിഎന്‍ പ്രതാപന്‍ എംപി. ഡല്‍ഹി പോലീസ് ക്യാമ്പിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ മാറ്റിയതും അവിടെ സുപ്രധാന ചര്‍ച്ചകള്‍ക്ക് വേദിയായതുമെല്ലാം ടിഎന്‍ പ്രതാപന്‍ പറയുന്നു. കെസി വേണുഗോപാല്‍ നടത്തുന്ന ഇടപെടലുകളും അദ്ദേഹം എടുത്തു പറയുന്നു. വിദ്യാര്‍ഥി പ്രസ്ഥാന കാലം മുതലുള്ള കെസിയുടെ സമരാവേശവും സംഘാടന മികവുമെല്ലാം ഒട്ടും ചോര്‍ന്നുപോയിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ടിഎന്‍ പ്രതാപന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

വിലക്കയറ്റത്തിനെതിരെയും ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ പ്രതികാര രാഷ്ട്രീയത്തിന് ദുരുപയോഗം ചെയ്യുന്ന ബിജെപി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും പ്രതിഷേധിച്ച രാഹുല്‍ ഗാന്ധി അടക്കമുള്ള എംപിമാരെ തടങ്കലിലാക്കി കിങ്സ് വേ പോലീസ് ക്യാമ്പിലേക്ക് കൊണ്ടുവന്ന ദിവസം 'വൈകുന്നേരം ഞങ്ങളെല്ലാവരും ഉച്ചഭക്ഷണം കഴിച്ചിരിക്കെ' ആരോ പകര്‍ത്തിയ ചിത്രമാണിത്. ഡല്‍ഹി പോലീസ് ഞങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കി എന്നുപറഞ്ഞപ്പോഴേ കെ.സി പറഞ്ഞു: 'ഞങ്ങള്‍ക്ക് നിങ്ങളുടെയും നിങ്ങളുടെ യജമാനന്റെയും സല്‍ക്കാരം വേണ്ട. ഞങ്ങള്‍ക്കുള്ളത് ഞങ്ങള്‍ പുറത്തുനിന്ന് വാങ്ങിച്ചു കഴിച്ചോളാം. ആ ഭക്ഷണം അകത്തേക്ക് കയറ്റില്ലെങ്കില്‍ ഞങ്ങള്‍ ഉപവസിച്ചോളാം.'

1

പിന്നീട് ഭക്ഷണം എഐസിസി വക സ്റ്റേഷനിലെത്തി. സംഭവം പോലീസ് കോണ്‍ഗ്രസ് എംപിമാരെ തടങ്കലിലാക്കി എന്നാണെങ്കിലും ആ പകലുമുഴുവന്‍ കോണ്‍ഗ്രസ് എംപിമാര്‍ പോലീസ് സ്റ്റേഷന്‍ തടങ്കലില്‍ വാങ്ങിച്ചതുപോലെയായിരുന്നു. ഞങ്ങളുടെ കൂടിയാലോചനകള്‍, സമര പരിപാടികളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ദേശഭക്തി ഗാനങ്ങള്‍, വിപ്ലവ കവിതകള്‍ എന്നിങ്ങനെ സര്‍ഗ്ഗാത്മകവും സമരാവേശവും നിറഞ്ഞ സംഗമമായി ഞങ്ങളുടെ തടങ്കല്‍ മാറി. കെ.സി തന്നെയായിരുന്നു എല്ലാം ക്രോഡീകരിച്ചത്. രാഹുല്‍ ഗാന്ധിയും ആധിര്‍ രഞ്ജന്‍ ജിയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖേജിയും ജയറാം രമേശ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളും കെ.സിയും ചേര്‍ന്ന് ഓരോ നീക്കങ്ങളും ചര്‍ച്ചചെയ്തും ആസൂത്രണം ചെയ്തും ഞങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

മുസ്ലിം വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിക്ക്; പുതിയ പദ്ധതിയുമായി പാര്‍ട്ടി... മോദിയുടെ നിര്‍ദേശംമുസ്ലിം വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിക്ക്; പുതിയ പദ്ധതിയുമായി പാര്‍ട്ടി... മോദിയുടെ നിര്‍ദേശം

മെയ്മാസം ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിവിര്‍ മുതല്‍ ഞാന്‍ അടുത്തുനിന്ന് വീക്ഷിച്ചുകൊണ്ടിരുന്ന ഒരു കാര്യം കെ.സി വേണുഗോപാല്‍ എന്ന നേതാവിന്റെ സംഘാടന മികവും അര്‍പ്പണ ബോധവുമായിരുന്നു. മുതിര്‍ന്ന നേതാക്കളെ മുന്നോട്ട് കൊണ്ടുവന്നതും പുതിയ തലമുറയെ ചേര്‍ത്തുപിടിച്ചും ഉദയ്പൂര്‍ മുതല്‍ ഇങ്ങോട്ട് വിശ്രമമില്ലാത്ത സമര പരിപാടികളും പ്രവര്‍ത്തനങ്ങളുമാണ് കോണ്‍ഗ്രസിന്റേതായി രാജ്യം കണ്ടത്. കോണ്‍ഗ്രസ് പ്രസിഡന്റ് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ് സംഘടനാ കാര്യം നോക്കുന്ന ജനഃസെക്രട്ടറി. അതിന്റെ എല്ലാ ഗൗരവവും കെ.സിയെ ബാധിച്ചിട്ടുണ്ട്. ഉറക്കം അവഗണിച്ചും ഭക്ഷണം മറന്നും കെ.സി 24 അക്ബര്‍ റോഡ്, 10 ജന്‍പഥ്, 15 ജിആര്‍ജി, 51 ലോധി എസ്റ്റേറ്റ്, 12 തുഗ്ലഖ് ലൈന്‍ തുടങ്ങിയ പാര്‍ട്ടി കേന്ദ്രങ്ങളിലേക്ക് ക്യാമ്പ് ഓഫീസുകളിലേക്ക് നേതൃത്വത്തിലേക്ക് വിശ്രമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്.

കെ.സിയെ കേരള വിദ്യാര്‍ത്ഥി യൂണിയന്റെ കാലം മുതലേ എനിക്കറിയാം. ക്യാംപസുകളില്‍ ഇന്ദ്രനീലപ്പതാകയുടെ ചുറുചുറുക്കും പ്രൗഢിയുമുള്ള വാഹകനെ ഓര്‍ത്ത് പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ത്രസിച്ചിരുന്ന ഒരു കാലം ഇപ്പോള്‍ എന്റെ കണ്മുന്നില്‍ ഞാന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. കെഎസ്യുവിലും യൂത്ത് കോണ്‍ഗ്രസിലും പിന്നീട് നിയമസഭയിലും അവിടന്നങ്ങോട്ട് കേന്ദ്ര നിയമ നിര്‍മ്മാണ സഭയിലും ഊര്‍ജ്ജസ്വലനായി കെ.സി പ്രവര്‍ത്തിച്ചു കഴിവു തെളിയിച്ചതാണ്.

നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്‌നേഷ്

24 അക്ബര്‍ റോഡിലെ തന്റെ വലിയ മുറിക്കകത്തിരുന്ന് നയങ്ങള്‍ സര്‍ക്കുലറാക്കി ഇറക്കി പ്രവര്‍ത്തകരെ റോട്ടിലേക്ക് പറഞ്ഞയച്ച് സംഘടനാ പ്രവര്‍ത്തനം നടത്താന്‍ കെ.സി ശ്രമിച്ചില്ല. പകരം, നയവും നിലപാടും കൃത്യമായി പാര്‍ട്ടി സംവിധാനങ്ങളിലേക്ക് കൈമാറ്റം ചെയ്യുമ്പോഴും നിരത്തില്‍, തെരുവുകളില്‍, അമിത് ഷായുടെ ക്രൂരമനസ്സുള്ള ഡല്‍ഹി പോലീസിന്റെ കിരാത ബാരിക്കേഡുകള്‍ക്ക് മുന്നില്‍ പതറാതെ വാനിലേക്കുയരുന്ന മുഷ്ടിയും മുദ്രാവാക്യവുമായി കെ.സി വേണുഗോപാലുണ്ട്.

അഗ്‌നിപഥ് വിഷയത്തിലും രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴും സോണിയ ഗാന്ധിക്ക് നേരെ അപവാദ പ്രചരണങ്ങള്‍ ഉണ്ടായപ്പോഴും, വിലക്കയറ്റം സാധാരണക്കാരന്റെ തലയില്‍ ഇടിത്തീയായി പതിക്കുമ്പോഴും കെ.സി വേണുഗോപാല്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നിരത്തിലുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അധികാരം ഇല്ലാതിരിക്കെ, പണക്കൊഴുപ്പിന്റെയും കൈയൂക്കിന്റെയും കുതിരക്കച്ചവടം ബിജെപി ആഘോഷിക്കുമ്പോള്‍ ആശയവും ആദര്‍ശവും മുറുകെപ്പിടിച്ച് പാര്‍ട്ടിയെ ഭദ്രമാക്കാന്‍ എളുപ്പമാവില്ല എന്നാര്‍ക്കാണ് അറിയാത്തത്. കഥയറിയാത്തവരുടെ ഒളിയമ്പുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയും പാഠമുള്‍കൊണ്ടും കൂടുതല്‍ പ്രതീക്ഷയോടെ, കൂടുതല്‍ കരുത്തോടെ കെ.സി പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യവുമായി ഇവിടെയുണ്ട്.

പഴയ കെഎസ്യുക്കാരനില്‍ നിന്ന് എഐസിസി സെക്രട്ടറിയായി മാറിയ കെ.സിയുടെ വളര്‍ച്ച മനസ്സിലോര്‍ത്തപ്പോള്‍, ഇപ്പോഴും ആ പഴയ കെഎസ്യുക്കാരന്റെ സമര-സര്‍ഗ്ഗാത്മക ആവേശം ചോരാതെ കെ.സിയുടെ ഇടനെഞ്ചിലുണ്ടെന്ന് മനസ്സിലാക്കുമ്പോള്‍ എഴുതിയത്.. അഭിവാദ്യങ്ങള്‍ നേതാവേ...

English summary
TN Prathapan MP Write Up About Delhi Protest And KC Venugopal Leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X