സ്വര്‍ണവില താഴോട്ട് തന്നെ!! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്, ഒറ്റക്കാര്യത്തില്‍ ആശങ്ക, പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുകയാണ്. അഞ്ച് ദിവസത്തിനിടെ 2000ത്തോളം രൂപയാണ് കുറഞ്ഞിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്. വരുംദിവസങ്ങളിലും ഇടിവ് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ഭരണമാറ്റമാണ് സ്വര്‍ണവിലയില്‍ വലിയ ഇടിവ് വരാന്‍ കാരണം. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുകയാണ്.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 59080 രൂപയായിരുന്നു. വീണ്ടും കൂടുമെന്ന പ്രവചനങ്ങള്‍ നിലനില്‍ക്കവെയാണ് ആറാം തിയ്യതി അമേരിക്കയുടെ തിരഞ്ഞെടുപ്പ് ഫലം വന്നതും സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയതും. ഇതുവരെ അമേരിക്ക സ്വീകരിച്ച സാമ്പത്തിക നയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇടപെടലുണ്ടാകുമെന്നാണ് കരുതുന്നത്. ഈ വിശ്വാസമാണ് സ്വര്‍ണത്തെ കൈയ്യൊഴിയാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56360 രൂപയാണ് വില. 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം 1000 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 7045 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 5810 രൂപയിലെത്തിയിട്ടുണ്ട്. ഡെയ്‌ലി ഉപയോഗത്തിന് യോജിക്കുന്ന ആഭരണങ്ങളും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും 18 കാരറ്റില്‍ ലഭ്യമാണെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.
കേരളത്തില്‍ വെള്ളിയുടെ വില കയറി. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 98 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയുന്നതാണ് കേരളത്തിലും മഞ്ഞലോഹത്തിന്റെ വില കുറയാന്‍ സഹായിക്കുന്നത്. ഔണ്‍സ് സ്വര്‍ണത്തിന് 2609 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. നേരിയ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിക്കല്‍ നടക്കുകയാണ്.
ഒരു പവന്‍ ആഭരണത്തിന് എത്രയെന്ന് അറിയാം
അമേരിക്കന്‍ ഡോളര്‍ സൂചിക കരുത്ത് വര്‍ധിപ്പിക്കുകയാണ്. 106 എന്ന നിരക്കിലേക്ക് ഏറെ കാലത്തിന് ശേഷം സൂചിക എത്തിയിരിക്കുന്നു. ഡോളര്‍ കരുത്ത് കാട്ടുമ്പോള്‍ മറ്റു പ്രധാനപ്പെട്ട ആറ് കറന്‍സികളും മൂല്യം കുറയും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ പ്രയാസമാകും. അതുകൊണ്ടുതന്നെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുകയും വില താഴുകയും ചെയ്യും.
ഡോളര്‍ കരുത്ത് കാട്ടുമ്പോള്‍ സ്വര്‍ണവില കുറയുമെങ്കിലും ഇന്ത്യയ്ക്കാര്‍ മറ്റൊരു വെല്ലുവിളി നേരിടുന്നുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുകയാണ്. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന് ഉയര്‍ന്ന തുക നല്‍കേണ്ട സാഹചര്യമുണ്ട്. ഇതിന്റെ നഷ്ടം ആഭ്യന്തര വിലയില്‍ പ്രതിഫലിക്കും. ഡോളറിനെതിരെ 84.40 എന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപ. അതേസമയം, ക്രൂഡ് ഓയില്‍വിലയില്‍ കാര്യമായ മുന്നേറ്റമില്ലാത്തത് ആശ്വാസമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 72 ഡോളറാണ് വില.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വങ്ങുന്നവര്‍ക്ക് 60000 രൂപ ചെലവ് വന്നേക്കും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ചേര്‍ത്തുള്ള സംഖ്യയാണിത്. ഡിസൈന്‍ കൂടുന്ന ആഭരണത്തിന് പണിക്കൂലി വര്‍ധിക്കും. അതേസമയം, സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് രണ്ട് ശതമാനം കുറച്ചുള്ള വില കിട്ടും. ജ്വല്ലറി മാറ്റി വില്‍ക്കുന്നവര്‍ക്ക് നാല് ശതമാനം വരെ വില കുറഞ്ഞേക്കും.












Click it and Unblock the Notifications