Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വമ്പന്‍ ഉയര്‍ച്ചയില്‍; ആഭരണത്തിന് 71500, വെള്ളി വിലയും കൂടി, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് റെക്കോര്‍ഡ് നിരക്ക്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്ന ഘട്ടത്തിലാണ് കേരളത്തിലും മുന്നേറ്റം. വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. വില കുറയാനുള്ള സാധ്യത കാണുന്നില്ലെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഇന്ത്യന്‍ രൂപ നേരിയ തോതില്‍ കരുത്ത് കൂട്ടിയത് കാരണമാണ് കേരളത്തില്‍ സ്വര്‍ണവില ഞെട്ടിക്കുന്ന വര്‍ധനവ് രേഖപ്പെടുത്താത്തത്.

ഓഹരി വിപണികളില്‍ ഇന്ന് നേട്ടമാണ് കാണുന്നത്. ഡോളര്‍ സൂചിക വലിയ മുന്നേറ്റം നടത്തിയിട്ടില്ല. ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ മുന്നേറ്റം പ്രകടമാണ്. വരുംദിവസങ്ങളിലും ക്രൂഡ് വില കൂടുമെന്നാണ് സൂചന. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില ഇടിയുകയാണ് ചെയ്തിരിക്കുന്നത്. ഇന്നത്തെ സ്വര്‍ണവില, വില കൂടാനുള്ള കാരണം, ഒരു പവന്‍ ആഭരണത്തിന് എത്ര നല്‍കണം എന്നീ കാര്യങ്ങള്‍ വിശദീകരിക്കാം...

gold price in kerala march 18-1

ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 8250 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 320 രൂപ വര്‍ധിച്ച് 66000 രൂപയായി. ആഗോള തലത്തില്‍ സ്വര്‍ണം ഔണ്‍സിന് 3014 ഡോളറായി ഉയര്‍ന്നു. സ്വര്‍ണത്തിന് 3000 ഡോളര്‍ പിന്നിട്ടത് ലോക വിപണിയില്‍ പ്രധാന ചര്‍ച്ചയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6780 രൂപയായി ഉയര്‍ന്നു.

24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 90 ലക്ഷം രൂപ പിന്നിട്ടു. കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയും കൂടിയിരിക്കുകയാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 111 രൂപയായി. ഈ വര്‍ഷം സ്വര്‍ണം പോലെ വെള്ളിയുടെ വിലയും കൂടുമെന്നാണ് പ്രവചനങ്ങള്‍. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ കുറഞ്ഞ പണിക്കൂലിയില്‍ 71500 രൂപ ചെലവ് വരും. ആഭരണത്തിന് സ്വര്‍ണവില, പണിക്കൂലി, ജിഎസ്ടി എന്നീ നിരക്കുകള്‍ നല്‍കേണ്ടതുണ്ട്.

ഡോളര്‍ സൂചിക 103.56 എന്ന നിരക്കിലാണുള്ളത്. ഇന്ത്യന്‍ രൂപ 86.71 എന്ന നിരക്കിലും. ആഗോള വിപണിയിലെ മുന്നേറ്റത്തിന് അനുസരിച്ച് കേരളത്തില്‍ സ്വര്‍ണവില വന്‍തോതില്‍ കൂടാതിരിക്കാന്‍ ഒരു കാരണം രൂപയുടെ മൂല്യ വര്‍ധനവാണ്. അതേസമയം, ഡോളര്‍ കരുത്ത് കൂട്ടാത്തത് സ്വര്‍ണവില ഇനിയും കൂടാനുള്ള സാധ്യത നല്‍കുന്നു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ വില 83000 ഡോളറായി ഇടിഞ്ഞിട്ടുണ്ട്.

സ്വര്‍ണവില കുതിക്കാനുള്ള കാരണം മൂന്നാണ്. ഡോളര്‍ മൂല്യം വര്‍ധിക്കാത്തതതാണ് ഒരു കാരണം. അമേരിക്കന്‍ പ്രസിഡന്റിന്റെ പുതിയ നയങ്ങളാണ് രണ്ടാമത്തെ കാരണം. മറ്റു രാജ്യങ്ങളുമായി ചുങ്കപ്പോര് ശക്തമാക്കുകയാണ് ട്രംപ്. അമേരിക്കന്‍ പൗരത്വം ആശങ്കയിലായി പതിനായിരങ്ങള്‍ നില്‍ക്കുന്നുമുണ്ട്. അതിന് പുറമെയാണ് സൈനിക നീക്കം.

കൈവിട്ട ചില കളികള്‍

യമനിലെ ഹൂത്തികള്‍ക്കെതിരെ അമേരിക്കന്‍ സൈന്യം ആക്രമണം തുടങ്ങിയത് അന്താരാഷ്ട്ര ചരക്കുകടത്ത് വെല്ലുവിളി നിറഞ്ഞതാക്കി. ചെങ്കടല്‍ വഴി ഇനി ചരക്കു കടത്ത് പ്രയാസമേറും. ഇതുവഴി പോകുന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും ചരക്കുകള്‍ ആക്രമിക്കുമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൂടാതെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയതും വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചു. നൂറോളം പേരാണ് പുതിയ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്. ഇനിയും മേഖല സംഘര്‍ഷഭരിതമാകുമോ എന്നാണ് ആശങ്ക. ഇതോടെ ക്രൂഡ് ഓയില്‍ വില കൂടി വരികയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 71 ഡോളര്‍ പിന്നിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+