നീതി നടപ്പാകുമെന്ന് പ്രതീക്ഷ, തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് ടൊവിനോ തോമസ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത് നടന്‍ ടൊവിനോ തോമസ്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. നിയമ സംവിധാനം നീതി നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണെന്നും ടൊവിനോ വ്യക്തമാക്കി. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പോലീസ് വിളിച്ചാല്‍ മൊഴി കൊടുക്കാന്‍ തയ്യാറാണെന്നും താരം വ്യക്തമാക്കി.
ഏത് ആരോപണത്തിലും നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്. അതില്‍ കുറ്റാരോപിതര്‍ രാജിവെച്ച് മാറിനില്‍ക്കുന്നതാണ് നല്ലത്. സിനിമാ മേഖലയില്‍ മാത്രമല്ല എല്ലാ സ്ഥലത്തും എല്ലാവരും സുരക്ഷിതരായിരിക്കണം. ആള്‍ക്കൂട്ട വിചാരണയല്ല ആവശ്യം. നിലവിലുള്ള നിയമ സംവിധാനത്തില്‍ വിശ്വസിച്ചാണ് മുന്നോട്ട് പോകുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകളും പുരുഷന്‍മാരും സുരക്ഷിതരായിരിക്കണം. എല്ലാം നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്നും ടൊവിനോ പറഞ്ഞു.

മലയാളം സിനിമ മേഖലയില്‍ മാത്രമാണ് അന്വേഷണം നടന്നത്. അതിനര്‍ത്ഥം മറ്റ് ഇന്‍ഡസ്ട്രികളില്‍ ഇത്തരം കാര്യങ്ങല്‍ നടക്കുന്നില്ലായെന്നും ടൊവിനോ വ്യക്തമാക്കി. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പുറത്തുന്ന വെളിപ്പെടുത്തലിനോട് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. താന്‍ ഗതാഗത വകുപ്പ് മന്ത്രിയാണ്. കഴിഞ്ഞ 23 വര്‍ഷക്കാലമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
എന്നെ വിട്ടേക്കൂ, ഔഷധമൂല്യങ്ങളൊന്നും എന്നില്‍ ഇല്ല. ഞാന്‍ ഇതില്‍ നല്ലതോ ചീത്തയോ ആയ അഭിപ്രായം പറയില്ല. ഉപദ്രവിക്കുന്നതിന് പരിധിയുണ്ട്.ഞാന്‍ ഒരു കാര്യത്തിനും വരുന്നില്ലല്ലോ. ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുകയാണ്. നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ പോകും. ആരെയും സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.
അതേസമയം വിവാദങ്ങള്‍ക്കിടെ ചെഗുവേരയെ ഉദ്ധരിച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. ലോകത്തെവിടെയും അനീതി തിരിച്ചറിയാന്‍ കഴിവുണ്ടാകണമെന്ന് അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചെഗുവേരയുടെ ചിത്രവും ഈ പോസ്റ്റിനൊപ്പമുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി മഞ്ജുവാര്യറും രംഗത്തെത്തി.
ഒരു സ്ത്രീ പോരാടാന്‍ തീരുമാനിച്ചിടത്ത് നിന്നാണ് എല്ലാം തുടങ്ങിയതെന്നായിരുന്നു മഞജു വാര്യര്‍ കുറിച്ചത്. ആരോപണങ്ങളെ തുടര്‍ന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും, സിദ്ധിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. അമ്മയുടെ വാര്‍ത്താസമ്മേളനം അടുത്ത ദിവസം തന്നെയുണ്ടാവും. പുതിയ ജനറല്‍ സെക്രട്ടറിയായി ബാബുരാജ് എത്തുമെന്നാണ് സൂചന.












Click it and Unblock the Notifications