ടിപി മാധവനില്‍ നിന്നും പ്രേംനസീര്‍ പുരസ്കാരം തിരിച്ചെടുക്കുന്നു...കാരണം ഇതാണ്

  • By: Nihara
Subscribe to Oneindia Malayalam

പത്തനാപുരം : പ്രേംനസീറിന്റെ പേരിലുള്ള പുരസ്‌കാരം മറ്റൊരാളെ കണ്ടെത്തി നല്‍കുമെന്ന് അറിയിച്ചത് ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് നടന്‍ ടിപി മാധവന്‍. സിപി ഐ നേതൃത്വവും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും തമ്മിലുള്ള പ്രശ്‌നത്തെത്തുടര്‍ന്നാണ് അദ്ദേഹത്തില്‍ നിന്നും പുരസ്‌കാരം തിരിച്ചെടുക്കുന്നതിലേക്ക് നയിച്ചത്. പുരസ്‌കാരത്തിനു തിരഞ്ഞെടുത്തുവെന്നും 50001 രൂപയും ശിലാഫലകവും നല്‍കുമെന്ന് ചിറയിന്‍കീഴ് പഞ്ചായത്ത് അധികൃതരാണ് അറിയിച്ചിരുന്നതെന്നും ടിപി മാധവന്‍ പറഞ്ഞു.

പുരസ്‌കാരം തിരിച്ചെടുക്കുന്നുവെന്ന കാര്യമല്ല മറിച്ച് തന്റെ സുഹൃത്തിന്റെ പേരിലുള്ള പുരസ്‌കാരത്തിന് താന്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നുവെന്നും മാധവന്‍ പറയുന്നു. മനുഷ്യ സ്‌നേഹിയും തന്റെ അടുത്ത സുഹൃത്തുമായ പ്രേംനസീറിന്റെ പേരിലുള്ള പുരസ്‌കാരത്തിനു തന്നെ തിരഞ്ഞെടുത്തപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

TP Madhavan

സര്‍ക്കാര്‍ അംഗീകാരത്തേക്കാള്‍ പ്രാധാന്യം താന്‍ കല്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. താനൊരു കമ്യൂണിസ്റ്റാണ്. എന്നിട്ടും മറ്റൊരു കമ്യൂണിസ്റ്റിനെ തേടി പോകുന്നുവെന്ന് പറയുന്നത് നീതികേടാണ്. പഞ്ചായത്ത് ഭരണ സമിതിയും പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. തര്‍ക്കത്തെ തുടര്‍ന്നാണ് അവാര്‍ഡ് അദ്ദേഹത്തില്‍ നിന്നും തിരിച്ചെടുത്ത് മറ്റൊരാള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

English summary
TP Madhavans' comments about Premnazir award
Please Wait while comments are loading...