കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് ദിവസം, ടിപി പ്രതികളെ സന്ദര്‍ശിച്ചത് 90 പേര്‍

  • By Aswathi
Google Oneindia Malayalam News

തൃശ്ശൂര്‍: വിയ്യൂര്‍ സെട്രല്‍ ജയിലില്‍ കഴിയുന്ന ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കുള്ളി സന്ദര്‍ശിച്ചത് 90 പേര്‍!ഇതില്‍ കണ്ണൂരില്‍ നിന്നുള്ള സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകരും പഴയ തടവുപുള്ളികളെല്ലാം പെടുന്നു. സന്ദര്‍ശന ബാഹുല്യം ജയിലില്‍ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. അതേ സമയം പ്രതികളില്‍ ചിലരെ ജയില്‍ മാറ്റാനും ജയില്‍ വകുപ്പ് ആലോചിക്കുന്നു.

ഒമ്പത് പ്രതികളും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ജയില്‍ മാറ്റുന്ന കാര്യം ആലോചിക്കുന്നത്. കോഴിക്കോട് ജില്ലാ ജയിലിലുണ്ടായതുപോലെയുള്ള ഗൂഢാലോചന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പ്രതികളെ പ്രത്യേകം സല്ലുകളിലായാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്.

TP Chandrasekharan murder case accused

പ്രതികളെ പ്രത്യേകം സെല്ലിലാക്കിയത് ചില പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചിരുന്നു. ജയില്‍ച്ചടങ്ങള്‍ തടവുപുള്ളികള്‍ അനുസരിക്കുന്നില്ല. സെല്ലിനു പുറത്തിറങ്ങുമ്പോള്‍ സംഘടിതമായി ജയില്‍ അധികൃതരോട് തട്ടിക്കയറുക. തുടങ്ങിയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് കൂടെ വേണ്ടിയാണ് ചില തടവുകാരെ മറ്റ് ജയിലിലേക്ക് മാറ്റാന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്.

അതേ സമയം, വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ കണ്ണൂരിലേക്ക് മാറ്റിയത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ നിന്നും അടിയന്തരമായും ഉത്തരവിറക്കാന്‍ ജയില്‍ ആസ്ഥാന ഡിഐജിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സിപിഎമ്മിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് ആരോപണം. എന്നാല്‍ പ്രതികളെ മര്‍ദ്ദിച്ച സംഭവത്തിലല്ല സ്ഥലം മാറ്റം എന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം.

English summary
TP Chandrasekharan murder case accused may to get jail transfer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X