ടിപി വധക്കേസ് പ്രതി ഷാഫിയുടെ വിവാഹത്തെ കുറിച്ച് പുറത്തു വരുന്നത്...!!സുരക്ഷയ്ക്ക് പോലീസും?

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഷിയുടെ വിവാഹത്തെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വിവാഹത്തിൽ സിപിഎം നേതാവ് എഎൻ ഷംസീർ എംഎൽഎയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. ഇവർക്കു പുറമെ വേറെയും സിപിഎം നേതാക്കൾ വിവാഹത്തിൽ പങ്കെടുക്കാനെത്തിയെന്നാണ് വിവരം.

ആറായിരത്തോളം പേർ രണ്ട് ദിവസങ്ങളിലായി നടന്ന വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്തുവെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിക്കുന്നു. സുരക്ഷ ഒരുക്കി പോലീസും ഉണ്ടായിരുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പങ്കെടുത്തത് ആറായിരം പേർ

പങ്കെടുത്തത് ആറായിരം പേർ

മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് രണ്ട് ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികളിൽ പങ്കെടുത്തത് ആറായിരം പേരാണെന്നാണ് വിവരം. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

വിവാഹത്തിന് കോടികൾ വിലമതിക്കുന്ന കാർ

വിവാഹത്തിന് കോടികൾ വിലമതിക്കുന്ന കാർ

വിവാഹത്തിന് വരന് സഞ്ചരിക്കാൻ കോടികൾ വിലമതിക്കുന്ന കാറായിരുന്നു ഉപയോഗിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഷാഫി കാറിൽ വരുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

രഹസ്യ സുരക്ഷ ഒരുക്കി പോലീസ്

രഹസ്യ സുരക്ഷ ഒരുക്കി പോലീസ്

ഷാഫിയുടെ വിവാഹത്തിന് രഹസ്യമായി സുരക്ഷ ഒരുക്കാൻ പോലീസും ഉണ്ടായിരുന്നതായാണ് വിവരം. ടിപി വധമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഷാഫിക്ക് ഭീഷണിയുളളതിനാലാണ് സുരക്ഷ ഒരുക്കിയതെന്നാണ് സൂചനകൾ.

കൂടുതൽ നേതാക്കൾ

കൂടുതൽ നേതാക്കൾ

എഎൻ ഷംസീറും ബിനീഷ് കോടിയേരിയും വിവാഹത്തിൽ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. ഇവരെ കൂടാതെ ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വികെ രാജൻ, കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കെ ധനഞ്ജയൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി രാജൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

പരോളിലും വിവാദം

പരോളിലും വിവാദം

ഷാഫിക്ക് പരോൾ നൽകിയത് സംബന്ധിച്ചും വിവാദം ഉയർന്നിട്ടുണ്ട്.സിപിഎം അധികാരത്തിലെത്തിയ ശേഷം ടിപി വധക്കേസ് പ്രതികൾക്ക് നിയമ വരുദ്ധമായി പരോൾ നൽകിയിരുന്നതായി ആരോപണം ഉയർന്നിരുന്നു.

റിപ്പോർട്ട് നൽകി

റിപ്പോർട്ട് നൽകി

ഷാഫിയുടെ വിവാഹ ചടങ്ങുകൾ സംബന്ധിച്ചും ജനപങ്കാളിത്തം സംബന്ധിച്ചും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതായാണ് വിവരം. പങ്കെടുത്തവരെ കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കും.

ഷാഫിയുടെ വിവാഹം

ഷാഫിയുടെ വിവാഹം

വ്യാഴാഴ്ച ആയിരുന്നു ഷാഫിയുടെ വിവാഹം. വർഷങ്ങളായുള്ള പ്രണയത്തിന് ശേഷമാണ് കൊയിലാണ്ടി സ്വദേശിനിയായ പെൺകുട്ടിയെ ഷാഫി വിവാഹം കഴിച്ചത്. വിവാഹത്തലേന്നാണ് ഷംസീർ എത്തിയത്.

English summary
tp murder case accused muhammad shafi marriage controversy
Please Wait while comments are loading...