കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം: കോടതി വിധി ആര്‍ക്കാണ് അനുകൂലം?

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ഒടുവില്‍ കേരളരാഷ്ടീയത്തെ പിടിച്ചു കുലുക്കിയ ആ അരുംകൊലയുടെ വിധി കോടതി പ്രഖ്യാപിച്ചു. കേസില്‍ വിചാരണ നേരിടുന്ന 36 പേരില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടത്തി. 24 പ്രതികളെ വിട്ടയച്ചു. കൊലപാതകത്തില്‍ സിപിഎം നേതാക്കളുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. പക്ഷെ പാര്‍ട്ടി സെക്രട്ടറിയോ മുതിര്‍ന്ന നേതാക്കളോ ആരും തന്നെ അത് സമ്മതിക്കുന്നില്ല. അല്ലെങ്കിലും സമ്മതിക്കാന്‍ അവര്‍ക്കെങ്ങനെ കഴിയും.

കേസില്‍ സിപിഎം പൂര്‍ണമായും കുറ്റവിമുക്തമായെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നത്. പാര്‍ട്ടിക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് തെളിഞ്ഞത്. വ്യക്തിപരമായി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു അതെന്ന് പിണറായി പറയുമ്പോള്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആരെയും തന്നെ ടിപിക്ക് നേരിട്ട് പരിചയമില്ലെന്ന് ഭാര്യ കെകെ രമ പറയുന്നു. എന്തായാലും പാര്‍ട്ടി കുറ്റക്കാരല്ലെന്ന് പിണറായിക്ക് വെറുതേ സമാധാനിക്കാം.

ഇനി വലത്തോട്ട് തിരിഞ്ഞാലോ, ടിപി വധക്കേസില്‍ സിപിഎമ്മിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടെന്നും പിണറായി വിജയന്‍ തെറ്റ് സമ്മതിക്കുകയാണ് വേണ്ടതെന്നുമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. ശരിയായ രീതിയില്‍ അന്വേഷിച്ചതു കൊണ്ടാണ് പാര്‍ട്ടിയുടെ പങ്ക് പുറത്തുവന്നതെന്നും കേസില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല വാദിക്കുന്നു. തങ്ങളുടെ ഭാഗം ക്ലിയറായിരുന്നെന്ന് യുഡിഎഫും സമാധാനിക്കുന്നു.

എന്തായാലും വിധി ആര്‍ക്കാണനുകൂലമെന്ന് അവര്‍ തന്നെ പറയട്ടെ. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില നേതാക്കള്‍ പ്രതികരിച്ചത് കേള്‍ക്കൂ

കേസ് പഠിച്ചിട്ട് പ്രതികരിക്കാം

കേസ് പഠിച്ചിട്ട് പ്രതികരിക്കാം

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിപിഎം നേതാക്കളുടെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു

പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു

ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. വിധി ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും പിസി ജോര്‍ജ് പറഞ്ഞു.

കേസ് സിബിഐയ്ക്ക് വിടണം

കേസ് സിബിഐയ്ക്ക് വിടണം

ടിപി ചന്ദ്രശേഖരന്‍ കൊലക്കേസ് സിബിഐയ്ക്ക് വിടണമെന്നാണ് കെ സുധാകരന്‍ എംപിയുടെ ആവശ്യം. വിധി ആഭ്യന്തരവകുപ്പിന്റെ വിജയമല്ല. അന്വേഷണം അപൂര്‍ണമാണ്. അതിനാല്‍ കേന്ദ്ര ഏജന്‍സി കേസിലെ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കും

അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കും

ടിപി വധക്കേസ് മികച്ച രീതിയില്‍ അന്വേഷിക്കുകയും കുറ്റവാളികളെ കണ്ടെത്തുകയും ചെയ്ത അന്വേഷണസംഘത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിനന്ദിച്ചു. അന്വേഷണസംഘത്തിന് പാരിതോഷികം നല്‍കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സിബിഐ അന്വേഷണം പരിഗണിക്കും

സിബിഐ അന്വേഷണം പരിഗണിക്കും

ടിപി വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള സാധ്യതകള്‍ ആരായുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പരിഗണനയിലാണ്. ടിപി വധക്കേസില്‍ സിപിഎമ്മിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടെന്നും പിണറായി വിജയന്‍ തെറ്റ് സമ്മതിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

വിധിയില്‍ തൃപ്തയല്ല, അപ്പീല്‍ നല്‍കും

വിധിയില്‍ തൃപ്തയല്ല, അപ്പീല്‍ നല്‍കും

ടിപി വധക്കേസ് വിധിയില്‍ പൂര്‍ണമായും തൃപ്തയല്ലെന്ന് കെകെ രമ. സിപിഎമ്മിന്റെ ബന്ധം തെളിയിക്കപ്പെട്ടു. രണ്ടു ജില്ലയിലെ സിപിഎമ്മിന്റെ നേതാക്കള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ സിപിമ്മിന്റെ പങ്ക് വ്യക്തമാണ്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള തുടര്‍നടപടികള്‍ വിലയിരുത്തിയ ശേഷം അപ്പീല്‍ നല്‍കുമെന്നും കെകെ രമ പറഞ്ഞു.

സിപിഎം കുറ്റ വിമുക്തമായി

സിപിഎം കുറ്റ വിമുക്തമായി

ടിപി വധക്കേസില്‍ സിപിഎം പൂര്‍ണമായും കുറ്റവിമുക്തമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടിക്ക് കൊലപാതകവുമായി ബന്ധമില്ല. തെളിഞ്ഞിരിക്കുകയാണ്. വ്യക്തിപരമായി ആസൂത്രണം ചെയ്തതായിരുന്നു ടിപിയുടെ കൊലപാതകം. സിപിഎമ്മിനെതിരേ ആരോപണമുന്നയിക്കാന്‍ കഴിയില്ലെന്നും പിണറായി വ്യക്തമാക്കി.

 സിപിഎമ്മിന്റെ സംഹാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി

സിപിഎമ്മിന്റെ സംഹാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി

സിപിഎമ്മിന്റെ സംഹാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് ആര്‍എംപി നേതാവ് എന്‍ വേണു പ്രതികരിച്ചു. രണ്ട് ജില്ലകളിലെ സിപിഎം നേതാക്കള്‍ കുറ്റക്കാരായതിലൂടെ ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന സിപിഎമ്മിന്റെ വാദം പൊളിഞ്ഞു. പി. മോഹനന്‍ ഉള്‍പ്പടെയുള്ളവരെ വെറുതെവിട്ടതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കും. ഗൂഢാലോചന തെളിയിക്കാന്‍ നിയമനടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

English summary
TP Chandrashekharan murder case: the court order favour to whom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X