Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം:പ്രതികള്‍ക്ക് വധശിക്ഷയോ,ജീവപര്യന്തം തടവോ?

കോഴിക്കോട്: 2012 മെയ് 4ന് രാത്രി വടകരയ്ക്കടുത്തുള്ള വള്ളിക്കരയില്‍ വച്ച് ടിപി ചന്ദ്രശേഖരന്‍ എന്ന ആര്‍എംപി നേതാവിനെ അമ്പത്തിയൊന്ന് വെട്ട് വെട്ടിക്കൊന്ന കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന്(28-01-2014, ചൊവ്വ) വിധിക്കും. കേരളം ഉറ്റുനോക്കുകയാണ് ഈ ശിക്ഷാ വിധിക്ക്. പ്രതികള്‍ക്ക് വധശിക്ഷയോ, ജീവപര്യന്തം തടവോ ലഭിക്കാം.

എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപ്പിഷാരടി രാവിലെ 11 മണിയോടെ വിധിപ്രഖ്യാപിക്കും. കൊലയാളി സംഘത്തിലെ എംസി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടികെ രാജേഷ്, കെകെ മുഹമ്മദ് ഷാഫി, എസ് സജിത്ത്, കെ ഷിനോജ്, കൊലയ്ക്ക് ഗൂഢാലോചന നടത്തിയ പികെ കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍, പ്രേരണ നല്‍കിയ വാഴപ്പടച്ചി റഫീഖ്, ആയുധങ്ങളൊളിപ്പിച്ച ലംബു പ്രദീപന്‍ എന്നിവര്‍ക്കുള്ള ശിക്ഷയാണ് പ്രഖ്യാപിക്കുന്നുത്.

TP Chandrashekharan

ഇതില്‍ ലംബു പ്രദീപനൊഴികെ മറ്റെല്ലാ പ്രതികള്‍ക്കും വധശിക്ഷയോ, ജീവപര്യന്തം തടവോ ലഭിക്കാം. അതേസമയം, സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പികെ കുഞ്ഞനന്തന്‍ അടക്കമുള്ള 11 പേര്‍ക്കു വധശിക്ഷ തന്നെ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ലംബുവിന് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്തായാലും പതിനൊന്ന് മണിയ്ക്ക് കോടതി ശിക്ഷപ്രഖ്യാപിക്കുന്നതോടെ ഒന്നരവര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികള്‍ക്ക് വിരാമമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+