ബെഹ്റ ചെയ്തതല്ല ശരി, എല്ലാം പൊളിച്ചടുക്കി സെന്‍കുമാര്‍!! കേരള പോലീസില്‍ നടക്കുന്നത്....

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു വീണ്ടും ഡിജിപി സ്ഥാനത്ത് എത്തിയ ടിപി സെന്‍കുമാര്‍ പുതിയ കരുക്കള്‍ നീക്കിത്തുടങ്ങി. മുന്‍ മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പല ഉത്തരവുകളും പിന്‍വലിച്ചാണ് സെന്‍കുമാര്‍ രണ്ടാമൂഴം ആരംഭിച്ചത്. സെന്‍കുമാറിന്റെ ഈ അപ്രതീക്ഷിത ഇടപെടലുകള്‍ ഇതിനകം കേരള പോലീസില്‍ പൊട്ടലും ചീറ്റലുമെല്ലാം ഉണ്ടാക്കിക്കഴിഞ്ഞു.

 സ്റ്റേഷനുകള്‍ ബ്രൗണ്‍ ആക്കേണ്ട

ബെഹ്‌റ ഡിജിപിയായിരുന്നപ്പോള്‍ സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയിന്റ് അടിക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയ സെന്‍കുമാര്‍ ഇതിനെക്കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചു.

സൂപ്രണ്ടിനെ മാറ്റി

പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റാനും സെന്‍കുമാര്‍ ഉത്തരവിറക്കി. രണ്ടു മണിക്കൂറിനിടെയാണ് അദ്ദേഹം ഈ രണ്ടു ഉത്തരവുകളും പുറപ്പെടുവിച്ചത്. സെന്‍കുമാറിനെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ എഐജി മുതല്‍ എഡിജിപിയെ വരെ നിയോഗിച്ചിരുന്നു. ഇവരെയെല്ലാം കാഴ്ചക്കാരാക്കിയാണ് സെന്‍കുമാറിന്റെ പുതിയ നടപടികള്‍.

മാറ്റാന്‍ കാരണം

സെന്‍കുമാര്‍ സേനയ്ക്കു പുറത്തായിരുന്നപ്പോള്‍ പുറ്റിങ്ങല്‍, ജിഷ കേസ് എന്നിവയുടെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആരോ ആവശ്യപ്പെട്ടിരുന്നെന്നും ഇതു നല്‍കാത്തതിനെ തുടര്‍ന്നാണ് ടി ബ്രാഞ്ച് ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ മാറ്റാന്‍ കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്യണം

പത്തനംതിട്ടയിലെ ഒരു ജൂനിയര്‍ സൂപ്രണ്ടിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ സെന്‍കുമാര്‍ ഉത്തരവിട്ടു. ഓഡിറ്റിങില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണിത്. 14 വര്‍ഷത്തോളം സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ ജോലി ചെയ്ത കോണ്‍സ്റ്റബിളിനെ ബെഹ്‌റ മാറ്റിയ ഉത്തരവ് സെന്‍കുമാര്‍ റദ്ദാക്കി.

അന്വേഷിക്കും

ഭരണകക്ഷി എംഎല്‍എയെ ഒരാള്‍ അസഭ്യം പറഞ്ഞെന്ന പരാതിയിലും കേസെടുത്ത് അന്വേഷിക്കാന്‍ സെന്‍കുമാര്‍ ഉത്തരവിട്ടു. ഈ ഫയല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി പോലീസ് ആസ്ഥാനത്ത് തീരുമാനമാവാതെ ഇരിക്കുകയായിരുന്നു.

English summary
New dgp TP Senkumar cancel's former dgp Loknath behra's some orders.
Please Wait while comments are loading...