അവര്‍ ബസിലും ട്രെയ്‌നിലുമെല്ലാം, യാത്രചെയ്യാന്‍ പോലും പറ്റുന്നില്ല; അന്യസംസ്ഥാനക്കാര്‍ക്കെതിരെ തൊഴിലാളി നേതാവ്

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: ലോകം മുഴുവന്‍ തൊഴിലെടുത്തു പണമുണ്ടാക്കുന്ന മലയാളിക്ക് മറുനാടന്‍ തൊഴിലാളികളോട് പുഛം. അവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം. അവ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രിയുടെ ഓഫിസിനു മുന്നില്‍ ധര്‍ണ. മിടുക്കരായ മറുനാടന്‍ തൊഴിലാളികള്‍ രംഗത്തെത്തിയതോടെ പണി കുറഞ്ഞ മാര്‍ബിള്‍, ടൈല്‍ തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അതും മറുനാടന്‍ തൊഴിലാളികള്‍ അതിഥികള്‍ എന്ന് ധനമന്ത്രി തോമസ് ഐസക് പൊതുബജറ്റില്‍ വിശേഷിപ്പിച്ചതിന്റെ തൊട്ടുപിറ്റേദിവസം.

കാമുകൻ കളഞ്ഞിട്ടുപോയ പെൺകുട്ടി നടുറോഡിൽ കാണിച്ചുകൂട്ടിയത്! കണ്ണെടുക്കാതെ നാട്ടുകാർ... വീഡിയോ

ഓള്‍ കേരള മാര്‍ബിള്‍സ് ആന്‍ഡ് ടൈല്‍സ് വര്‍ക്കേസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ പേരാമ്പ്രയിലെ എംഎല്‍എ ഓഫിസിലേക്ക് ശനിയാഴ്ച മാര്‍ച്ച് നടത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്ന് രക്ഷിക്കൂ.. എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു മാര്‍ച്ചും ധര്‍ണയും. തുല്യജോലിക്ക് തുല്യവേതനവും ഫ്‌ളോറിങ് തൊഴിലാളികള്‍ക്ക് ലൈസന്‍സ് സംവിധാനവും നടപ്പിലാക്കുക എന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു. ധര്‍ണ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പിവി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു.

migrant

നാട്ടുകാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോഴും ആരോഗ്യ ഇന്‍ഷുറന്‍സ് വരെ നല്‍കി ഇതര സംസ്ഥാന തൊഴിലാളികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്ക് തൊഴില്‍ കാര്‍ഡുകള്‍ നല്‍കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ചെയ്തില്ല. ഇപ്പോള്‍ അവരെക്കൊണ്ട് ട്രെയ്‌നിലും ബസിലുമെല്ലാം യാത്ര ചെയ്യാന്‍ പറ്റാതായി. എവിടെയും പോകാന്‍ പറ്റുന്നില്ല. തൊഴിലെടുക്കാന്‍ പറ്റുന്നില്ല. വികെസി ചെരുപ്പ് കമ്പനി ആലപ്പുഴയില്‍ 900 തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് എടുത്തുകൊടുത്തു. രാഷ്ട്രീയക്കാര്‍ വോട്ട്ബാങ്ക് കണക്കാക്കി ഇത്തരത്തില്‍ അവരെ പ്രോത്സാഹിപ്പിക്കുയാണ് ചെയ്യുന്നതെന്നും പങ്കജാക്ഷന്‍ പറഞ്ഞു.

കോഴിക്കോട് ജില്ലാ സെക്രട്ടറി സുരേന്ദ്രന്‍ മണിയൂര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ജനാര്‍ദനന്‍ ചെറുകാട്, വര്‍ക്കിങ് പ്രസിഡന്റ് ഷാജി വടകര, എം.പി രവീന്ദ്രന്‍, ഷമേജ്, സജീവന്‍ കല്ലേരി, മോഹനന്‍ പഴേടത്ത്, മുഹമ്മദ് കുഞ്ഞി പെരുമ്പള, സജി വയനാട് തുടങ്ങിയവര്‍ സംസാരിച്ചു.


English summary
Trade union leader criticizing non state workers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്