ടിപി വധം:പ്രതികളെ ജയില്‍ മാറ്റേണ്ടെന്ന് കോടതി
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റണം എന്ന ജയില്‍ വകുപ്പിന്റെ അപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ ജയിലില്‍ ഉള്ള പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണം എന്നായിരുന്നു ജയില്‍ ഡിജിപി ആവശ്യപ്പെട്ടിരുന്നു.
ജയിലിനകത്ത് മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചത് വിവാദമായ സാഹചര്യത്തിലാണ് ഇവരെ ജയില്‍ മാറ്റാന്‍ നടപടിയെടുക്കണം എന്ന ആവശ്യം ഉയര്‍ന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ എംസി അനൂപ്, കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ ജയില്‍ മാറ്റണം എന്നാവശ്യപ്പെടാണ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.

പ്രതികള്‍ക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും കോഴിക്കോട്ടെ ജയില്‍ ജീവനക്കാര്‍ക്ക് അവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും ആണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ജയില്‍ മാറ്റിയാല്‍ പ്രതികള്‍ക്ക് വിചാരണക്ക് ഹാജരാകുവാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അഭിഭാഷകരുമായി ബന്ധപ്പെടാന്‍ കഴിയില്ലെന്നും ആണ് പ്രതിഭാഗം വാദിച്ചത്. ജയില്‍ വകുപ്പിന്റെ അനാസ്ഥക്കുള്ള നടപടിയായി പ്രതികളെ ജയില്‍ മാറ്റുന്നത് ശരിയല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.
പ്രതികളെ കോഴിക്കോട് ജയിലില്‍ നിന്ന് മാറ്റണം എന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം ജയില്‍ സന്ദര്‍ശിച്ചതിന് ശേഷം പറഞ്ഞിരുന്നു.












Click it and Unblock the Notifications