കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയം വഴിയുള്ള തീവണ്ടികള്‍ക്ക് ബുധനാഴ്ച നിയന്ത്രണം

  • By Athul
Google Oneindia Malayalam News

കൊച്ചി: പിറവം, കുറുപ്പന്തറ ഭാഗത്ത് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നവീകരണം നടക്കുന്നതിനാല്‍ ബുധനാഴ്ച കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. വൈക്കത്ത് പാത ഇരട്ടിപ്പിക്കലും മാവേലിക്കരയിലെ തോട് പാലത്തിന്റെ നവീകരണവുമാണ് ബുധനാഴ്ച നടക്കുന്നത്.

എറണാകുളത്ത് നിന്ന് രാവിലെ 11.30ന് പുറപ്പെടുന്ന 5687 കായംകുളം പാസഞ്ചര്‍, കായംകുളത്ത് നിന്ന് വൈകിട്ട് പുറപ്പെടുന്ന 56388 എറണാകുളം പാസഞ്ചര്‍, കൊല്ലത്ത് നിന്ന് 2.40തിന് പുറപ്പെടുന്ന എറണാകുളം മെമു എന്നിവ റദ്ദ് ചെയ്തതായി റെയില്‍വേ അറിയിച്ചിട്ടുണ്ട്.

train

മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, കന്യാകുമാരി-മുംബൈ സിഎസ്ടി എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ച് വിട്ടിട്ടുണ്ട്.

ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് രണ്ട് മണിക്കൂറും ലോകമാന്യതിലക്-കൊച്ചുവേളി എക്‌സ്പ്രസ് 35 മിനിട്ടും പിറവത്ത് പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

തിരുവന്നതപുരം-ദില്ലി കേരള എക്‌സ്പ്രസ് തിരുവനന്തപുരത്തിനും കായംകുഴത്തിനും ഇടയില്‍ 75 മിനിറ്റ് പിടിച്ചിടാനും സാധ്യത ഉള്ളതായി റെയില്‍വേ അറിയിച്ചു.

English summary
Train services via Kottayam will be regulated for Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X