കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലിയേക്കര ടോള്‍ കുരുക്ക്, അഞ്ചു വാഹനങ്ങളില്‍ കൂടുതലെത്തിയാല്‍ ടോള്‍ ഗേറ്റ് തുറക്കും

പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പുതിയ പരിഷ്‌കാരങ്ങളുമായി ജില്ല ഭരണകൂടം. അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിയാല്‍ ടോള്‍ ഗേറ്റ് തുറക്കാനാണ് നിര്‍ദ്ദേശം.

  • By Akhila
Google Oneindia Malayalam News

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പുതിയ പരിഷ്‌കാരങ്ങളുമായി ജില്ല ഭരണകൂടം. അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിയാല്‍ ടോള്‍ ഗേറ്റ് തുറക്കാനാണ് നിര്‍ദ്ദേശം. തിങ്കളാഴ്ച മുതല്‍ ടോള്‍ ഗേറ്റില്‍ സ്ഥിരമായി പോലീസ് കാവല്‍ ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്ക് പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നേരത്തെ ഡിവൈഎഫ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം നടന്നിരുന്നു. തുടര്‍ന്നാണ് എഡിഎം അടക്കമുള്ളവര്‍ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണത്തിനായി പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയത്.

paliyekkara

ടോള്‍ കമ്പനിയുമായുണ്ടാക്കിയ കരാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും എഡിഎം സമരക്കാരെ അറിയിച്ചു. ഈ മാസം 17ാം തിയതി ഇതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ നേതൃത്വത്തില്‍ ടോള്‍ കമ്പനി അധികൃതരുമായും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ചര്‍ച്ച നടത്തും.

English summary
Trissur Paliyekkara toll reform.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X