• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിആർഎസിന് വിണ്ടും കോണ്‍ഗ്രസ് വക അടി; മേയറുള്‍പ്പടെ പാർട്ടിയില്‍, കോർപ്പറേഷനും സ്വന്തം

Google Oneindia Malayalam News

തെലങ്കാനയിലെ ഭരണ കക്ഷിയായ ടി ആർ എസിന് വീണ്ടും തിരിച്ചടി നല്‍ കോണ്‍ഗ്രസ്. ബദംഗ്പേട്ട് മുനിസിപ്പൽ കോർപ്പറേഷൻ മേയർ പാരിജാത നരസിംഹ റെഡ്ഡിയെ സ്വന്തം പാളയത്തിലെത്തിച്ചാണ് കെ സി ആറിനോട് കോണ്‍ഗ്രസ് പകരം വീട്ടിയിരിക്കുന്നത്. മേയർക്കൊപ്പം മറ്റ് നാല് കൌണ്‍സിലർമാരും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

അടുത്തിടെ ഒരു ജില്ലാ പരിഷത്ത് ചെയർപേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിനോട് തോറ്റതിന് ശേഷം ടി ആർ എസിന് കിട്ടുന്ന അടുത്ത അടിയാണ് മേയറുടേയും കൌണ്‍സിലർമാരുടേയും പാർട്ടി മാറ്റം.

വിജയ് ബാബുവിന് മാസ്സ് എന്‍ട്രി എങ്ങനെ; ദിലീപിനോട് സ്വീകരിച്ച സമീപനമുണ്ടാകുമോ: മോഹന്‍ലാലിനോട് ഗണേഷ്വിജയ് ബാബുവിന് മാസ്സ് എന്‍ട്രി എങ്ങനെ; ദിലീപിനോട് സ്വീകരിച്ച സമീപനമുണ്ടാകുമോ: മോഹന്‍ലാലിനോട് ഗണേഷ്

നേരത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു പാരിജാതയും അനുയായികളും

നേരത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു പാരിജാതയും അനുയായികളും ടി ആർ എസിലേക്ക് ചേക്കേറുകയും
നഗരപ്രാന്തത്തിൽ പുതുതായി രൂപീകരിക്കപ്പെട്ട കോർപ്പറേഷന്റെ മേയറായി പാരിജാത നിയമിക്കപ്പെടുകയുമായിരുന്നു. എന്നാല്‍ പിന്നീട് ടി ആർ എസുമായി അകന്ന പാരിജാതയെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെയൊരു മഞ്ജു വാര്യറെ കണ്ടിട്ട് കാലമെത്രയായി: വൈറലായി പുതിയ സാരീ ചിത്രങ്ങള്‍

ഇതിന് പിന്നാലെയാണ് ടി ആർ എസ് രംഗ റെഡ്ഡി ജില്ലാ

ഇതിന് പിന്നാലെയാണ് ടി ആർ എസ് രംഗ റെഡ്ഡി ജില്ലാ പ്രസിഡന്റും എം എൽ എയുമായ മഞ്ചിറെഡ്ഡി കിഷൻ റെഡ്ഡിക്ക് രാജിക്കത്ത് അയച്ച പാരിജാത കോൺഗ്രസിൽ ചേരാനുള്ള തീരുമാനം അറിയിച്ചത്. തന്നോടൊപ്പം നാല്‍ കൌണ്‍സിലർമാരും നിരവധി പ്രവർത്തകരും കോണ്‍ഗ്രസില്‍ ചേരുമെന്നും നേതാവും വ്യക്തമാക്കിയിട്ടുണ്ട്.

പാർട്ടി വിടാനുള്ള ആഗ്രഹം അവർ കത്തിൽ

പാർട്ടി വിടാനുള്ള ആഗ്രഹം അവർ കത്തിൽ പ്രകടിപ്പിക്കുകയും, ടി ആർ എസില്‍ പ്രവർത്തിച്ചപ്പോൾ തന്നെ പിന്തുണച്ച എല്ലാ നേതാക്കൾക്കും നന്ദി അറിയിക്കുന്നതായി പാരിജാത വ്യക്തമാക്കി. അതേസമയം കിഷൻ റെഡ്ഡിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് മേയർ ടി ആർ എസില്‍ നിന്നും രാജിവെച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

നേരത്തെ ടി പി സി സി പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി

നേരത്തെ ടി പി സി സി പ്രസിഡന്റ് എ. രേവന്ത് റെഡ്ഡിയെ കണ്ട് പാർട്ടിയിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് പാരിജാത ചർച്ച നടത്തിയിരുന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞ്, രേവന്ത് റെഡ്ഡിക്കും മറ്റ് നാല് കോർപ്പറേറ്റർമാർക്കുമൊപ്പം അവർ ന്യൂഡൽഹിയിലേക്ക് പോയി, എല്ലാവരും യഥാർത്ഥത്തിൽ കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടവരാണെന്ന് പ്രത്യേകതയമുണ്ട്. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഇവർ ഡൽഹിയിൽ വെച്ച് പാർട്ടിയിൽ ചേരാനാണ് സാധ്യത. ഇതോടെ കോർപ്പറേഷന്‍ ഭരണവും കോണ്‍ഗ്രസിന് തിരിച്ച് പിടിക്കാന്‍ സാധിച്ചേക്കും.

അതിനിടെ, തിങ്കളാഴ്ച ഏവരേയും ഞെട്ടിക്കുന്ന തീരുമാനം

അതിനിടെ, തിങ്കളാഴ്ച ഏവരേയും ഞെട്ടിക്കുന്ന തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തെ കോൺഗ്രസ് എം എൽ എ ടി.ജഗ്ഗ റെഡ്ഡി രംഗത്ത് എത്തി. ടി പി സി സി അധ്യക്ഷൻ എ. രേവന്ത് റെഡ്ഡിയുമായുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ച് തന്റെ സെൻസേഷണൽ തീരുമാനം പ്രഖ്യാപിച്ച ശേഷം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥി

പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ ഭരണകക്ഷിയായ ടി ആർ എസ് പാർട്ടി നേതാക്കളോടൊപ്പം കണ്ടതിന് മുതിർന്ന നേതാവ് വി ഹനുമന്ത റാവുവിനെ ടി പി സി സി മേധാവി വിമർശിച്ചത് മുതൽ ജഗ്ഗ റെഡ്ഡി രേവന്ത് റെഡ്ഡിയെ ലക്ഷ്യമിടുന്നുണ്ട്. പാർട്ടി നിർദേശങ്ങൾ ലംഘിക്കുന്ന നേതാക്കളെ ശാരീരികമായി ആക്രമിക്കണമെന്നായിരുന്നു രേവന്ത് അഭിപ്രായപ്പെട്ടത്

Recommended Video

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  English summary
  TRS mayor and 4 councilors joined Congress in Telangana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X