കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് ക്ഷാമത്തിന് കാരണം ലോറി സമരമെന്ന് റിസര്‍വ്വ് ബാങ്ക്! നോട്ടിനായി നെട്ടോട്ടമോടി ജനങ്ങള്‍...

കറന്‍സി ക്ഷാമം കാരണം സംസ്ഥാനത്തെ മിക്ക എടിഎമ്മുകളും കാലിയായിരിക്കുകയാണ്.

Google Oneindia Malayalam News

തിരുവനന്തപുരം: നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും നോട്ട് ക്ഷാമം രൂക്ഷമായി. കറന്‍സി ക്ഷാമം കാരണം സംസ്ഥാനത്തെ മിക്ക എടിഎമ്മുകളും കാലിയായിരിക്കുകയാണ്. ബാങ്കുകളിലും ട്രഷറികളിലും ആവശ്യത്തിന് നോട്ട് ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്.

കറന്‍സി ക്ഷാമം കാരണം സംസ്ഥാനത്തെ ശമ്പള,പെന്‍ഷന്‍ വിതരണവും താറുമാറായിരിക്കുകയാണ്. പല ട്രഷറികളിലും പെന്‍ഷന്‍ വിതരണം മുടങ്ങി. എന്നാല്‍ നിലവിലെ നോട്ട് ക്ഷാമത്തിന് കാരണം ലോറി സമരമാണെന്നാണ് റിസര്‍വ്വ് ബാങ്ക് അധികൃതര്‍ പറയുന്നത്. കറന്‍സി ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ആര്‍ബിഐയുമായി ബന്ധപ്പെട്ട എസ്ബിഐ അധികൃതരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

rbi

കരാറിനെടുത്ത ട്രെക്കുകളിലാണ് സംസ്ഥാനത്തേക്ക് റിസര്‍വ്വ് ബാങ്ക് പണമെത്തിച്ചിരുന്നത്. സമരം കാരണം ട്രക്കുകള്‍ക്ക് സര്‍വ്വീസ് നടത്താനാകാത്ത സ്ഥിതിയാണുള്ളത്. സമരം തുടരുന്നതിനാല്‍ പ്രശ്‌നം എന്നു പരിഹരിക്കാനാകുമെന്ന കാര്യത്തിലും റിസര്‍വ്വ് ബാങ്ക് അധികൃതര്‍ക്ക് വ്യക്തതയില്ല.

നോട്ട് നിരോധനത്തിന് ശേഷം ഹെലികോപ്റ്റര്‍ വഴിയാണ് സംസ്ഥാനത്തേക്ക് ആര്‍ബിഐ പണമെത്തിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത്തരം മാര്‍ഗങ്ങള്‍ തേടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ആര്‍ബിഐ കറന്‍സി നല്‍കാത്തതാണ് കറന്‍സി ക്ഷാമത്തിന് കാരണമെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കും ആരോപിച്ചിരുന്നത്.

English summary
RBI says truck strike is the reason of currency shortage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X