ദുരന്തങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്നത് അപലപനീയം: ടിവി ബാലൻ

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: ദുരന്തങ്ങളെ രാഷ്ടിയവത്കരിക്കുന്ന നിലപാടാണ് കേന്ദ്ര ഗവൺമെന്റും, കേരളത്തിലെ കോൺഗ്രസും നടത്തുന്നതെന്ന് സിപിഐ. ജില്ലാ സെക്രട്ടറി ടിവി ബാലൻ പറഞ്ഞു.

അരുത് ചങ്ങായീ: ലഹരി വിരുദ്ധ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിലേയ്ക്ക്

എടച്ചേരി പുതിയങ്ങാടിയിൽ നടന്ന കുടുബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടിവി ബാലൻ. കെപി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

tvbalan

ഓഖി ചുഴലിക്കാറ്റിൽ സർവ്വവും നഷ്ടപ്പെട്ട പാവപ്പെട്ട മനുഷ്യരെ ആശ്വസിപ്പിക്കുന്നതിനും സഹായമെത്തിക്കുന്നതിനും ഗവൺമെന്റ് ശ്രമിക്കുമ്പോൾ കേന്ദ്ര സഹായം ഉണ്ടാവുന്നില്ല. കേരളത്തെ തഴയുന്ന സമീപനമാണ് കേന്ദ്ര ഗവൺമെൻറിന്റേത്. ഇ.കെ.വിജയൻ എം.എൽ.എ., പി.ഗവാസ്, പി.പി.വിമലടീച്ചർ, സി.സുരേന്ദ്രൻ, കെ.സി.ലീല എന്നിവർ പ്രസംഗിച്ചു.

English summary
TV balan about ockhi tragedies
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്