'ഇന്ത്യൻ മാധ്യമങ്ങൾക്ക് വിധേയത്വത്തിന്റെ ശബ്ദം, ജനങ്ങൾക്കായി ഇനിയെങ്കിലും സംസാരിക്കൂ'; റഹീമിന്റെ കുറിപ്പ്
അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ എണ്ണമറ്റ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇത്തവണത്തെ സമാധാന നോബല്‍ പുരസ്‌ക്കാരം. രണ്ട് മാധ്യമപ്രവര്‍ത്തകരാണ് 2021ലെ സമാധാന നോബലിന് അര്‍ഹരായിരിക്കുന്നത്. റഷ്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി മുറട്ടോവും ഫിലിപ്പൈന്‍ മാധ്യമപ്രവര്‍ത്തകയായ മരിയ റെസ്സയും. ഇത്തവണത്തെ സമാധാന നോബല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കുളള പാഠമാണെന്ന് പറയുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.
ഇന്ത്യൻ മാധ്യമങ്ങൾ നിർഭയത്വം മറന്നിരിക്കുകയാണ് എന്നും ജനാധിപത്യത്തിനായുള്ള നിലപാടുകൾ അവർ ഉപേക്ഷിച്ചിരിക്കുകയാണ് എന്നും എഎ റഹീം കുറ്റപ്പെടുത്തി. ജോലി എന്നതിൽ കവിഞ്ഞ ഒന്നാണ് മാധ്യമ പ്രവർത്തനം. ഇനിയെങ്കിലും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാനും ഇന്ത്യൻ മാധ്യമങ്ങളോട് എഎ റഹീം ആവശ്യപ്പെട്ടു.
എഎ റഹീമിന്റെ കുറിപ്പ്: '' നൊബേൽ ഇന്ത്യൻ മാധ്യമങ്ങളോട് പറഞ്ഞത്... എന്ന തലക്കെട്ടിലാണ് കുറിപ്പ്. പൂർണരൂപം വായിക്കാം: '' മരിയ റെസ്സ, ദിമിത്രി മുറട്ടൊവ് 2021 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം സ്വന്തമാക്കിയത് ഈ രണ്ട് മാധ്യമപ്രവർത്തകരാണ്. മരിയ റെസ്സ ഫിലിപ്പൈനിയെൻസിലും ദിമിത്രി മുറട്ടൊവ് റഷ്യയിലുമാണ്. നിർഭയമായ മാധ്യമ പ്രവർത്തനത്തിനാണ് ഇരുവർക്കും പുരസ്‌കാരം. സത്യാനന്തരതയുടെ കാലത്ത് മരിയ റെസ്സ വസ്തുതകൾക്കായി പൊരുതുന്നു. ഓരോ നിമിഷവും ഒരായിരം നുണകൾ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നവർക്ക് മുന്നിൽ വ്യാജവാർത്തകൾക്കെതിരായ സമരമാണ് മരിയ റെസ്സ നടത്തിയത്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തനം നടത്തിയപ്പോൾ ഭരണകൂടം അവരെ ജയിലിലടച്ചു.

റഷ്യയിലെ പ്രതിപക്ഷ ശബ്ദം എന്നാണ് ദിമിത്രി മുറട്ടൊവ് അറിയപ്പെടുന്നത്.
നിർഭയ മാധ്യമപ്രവർത്തനത്തെ തേടി നൊബേൽ എത്തിയ ദിവസമാണ് മോദി സർക്കാർ എയർ ഇന്ത്യയെ ടാറ്റയ്ക്ക് വിറ്റത്. ഉത്തരപ്രദേശിൽ കൊല്ലപ്പെട്ട കർഷകർക്ക് നീതി നിഷേധിക്കുന്നു എന്ന് സുപ്രീം കോടതി പറഞ്ഞതും അതേ ദിവസം. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് നിർഭയവും സ്വതന്ത്രവുമായ മാധ്യമ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. ജനാധിപത്യം ഉറപ്പുവരുത്താൻ കാവൽ നിൽക്കേണ്ടവരാണ് മാധ്യമങ്ങൾ.
അതിനാലാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാര പരിഗണനയിൽ മാധ്യമ സ്വാതന്ത്ര്യം വന്നതും. ഇന്ത്യൻ മാധ്യമങ്ങൾ നിർഭയത്വം മറന്നിരിക്കുന്നു. ജനാധിപത്യത്തിനായുള്ള നിലപാടുകൾ അവർ ഉപേക്ഷിച്ചിരിക്കുന്നു. രാജ്യത്തെ വിൽക്കുമ്പോഴും ജനങ്ങളെ നിർദയം കൊന്നു തള്ളുമ്പോഴും മാധ്യമങ്ങൾ നിസ്സംഗരാണ്. നവലിബറൽ നയങ്ങൾ ആരംഭിച്ചു മൂന്നു പതിറ്റാണ്ടാകുന്നു. ഇക്കാലത്തു കൃഷി ഭൂമികളും പൊതുമേഖലാ സ്ഥാപനങ്ങളും, രാജ്യത്തെ ആകെയും വിറ്റു തുലയ്ക്കുമ്പോൾ ശക്തായ പ്രതിപക്ഷമാകാൻ മാധ്യമങ്ങൾ ശ്രമിച്ചതേയില്ല.
വിധേയത്വത്തിന്റെ ശബ്ദമാണ് ഇന്ത്യൻ മാധ്യമങ്ങൾക്ക്. ഒഴുക്കിനെതിരെ നീന്താൻ അവർ ഇന്ന് അശക്തരാണ്.
മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഭരണകൂടം റദ്ദാക്കിയിരിക്കുന്നു. ഭൂരിഭാഗം മാധ്യമങ്ങളും ഈ വിലക്കുകളോട് സന്ധി ചെയ്തിരിക്കുന്നു.'ധീരത കാട്ടി' 'അപകടത്തിലാകാൻ' ഞങ്ങളില്ല എന്ന ഭാവമാണ് അവർക്ക്. ലോക മാധ്യമ സ്വാതന്ത്ര്യത്തിന്റെ സൂചികയിൽ നൂറ്റി എൺപത് രാജ്യങ്ങളിൽ ഇന്ത്യ നൂറ്റി നാൽപ്പത്തി രണ്ടാം സ്ഥാനത്താണ്. മരിയ റെസ്സയും ദിമിത്രി മുറട്ടൊവും ഇന്ത്യൻ മാധ്യമ പ്രവർത്തകർക്ക് ഒരു നല്ല പാഠമാണ്. ജനങ്ങൾക്കായി ഇനിയെങ്കിലും സംസാരിക്കൂ...
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
Recommended Video
കേവലമായ ജോലി, എന്നതിൽ കവിഞ്ഞ ഒന്നാണ് മാധ്യമ പ്രവർത്തനം. വസ്തുതകൾക്കായി നടത്തിയ സമരത്തിന് ഒരാൾ നോബെൽ നേടുമ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ വസ്തുതാ വിരുദ്ധമായ വാർത്തകൾ വായിച്ചും എഴുതിയും ആത്മരതി കൊള്ളുന്നു. വസ്തുതകളാകണം വാർത്തകൾ. നിർഭയമായി സംസാരിക്കാൻ മറന്നുപോയ ഇന്ത്യൻ മാധ്യമങ്ങൾക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇത്തവണത്തെ സമാധാന നൊബേൽ.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications