ദിലീപിനെ ഭീഷണിപ്പെടുത്താൻ സുനി വാഗ്ദാനം ചെയ്തത് ലക്ഷങ്ങൾ; ഗൂഢാലോചന നടന്നത് ജയിലിൽ!!
കൊച്ചി: നടൻ ദിലീപിനെ ഭീഷണിപ്പെടുത്താൻ പൾസർ സുനി വിഷ്ണുവിന് വാഗ്ദാനം ചെയ്തത് ലക്ഷങ്ങളെന്ന് റിപ്പോർട്ട്. ഭീഷണികത്ത് കൈമാറാനും ഫോൺ വിളിക്കാനുമായി രണ്ട് ലക്ഷം രൂപയാണ് സുനി വാഗ്ദാനം ചെയ്തത്. ദിലീപിന്റെ പേരു പറയാൻ പുറത്തുനിന്നും പല സമ്മർദവുമുണ്ടെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ പിടിക്കുമെന്നായപ്പോൾ വിഷ്ണു കത്ത് പോലീസിന് കൈമാറിയെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ദിലീപിനോട് പണം ആവശ്യപ്പെടാൻ ഗൂഢാലോചന നടന്നത് ജയിലിനകത്ത് വെച്ചാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനോട് ഒന്നരക്കോടി ആവശ്യപ്പെടാന്‍ പള്‍സര്‍ സുനിയെ സഹായിച്ച വിഷ്ണു ഒന്നരമാസത്തിനിടെ ആറുതവണ സുനിയെ കാണാന്‍ ജയിലിലെത്തിയിരുന്നു. ദിലീപിന് കത്തയക്കുന്നതിന് തലേ ദിവസവും ഇയാൾ സുനിയെ കാണാൻ ജയിലിലെത്തിയരുന്നു.

കത്തയച്ചതിന് ശേഷവും നിരന്തര സന്ദർശകൻ
ദിലീപിന് കത്തയച്ചതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ഇയാള്‍ സുനിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പുറമെ വരാപ്പുഴ പീഢനക്കേസിലെ പ്രതി മനീഷ് തോമസും സുനിയെ കാണാന്‍ ഇയാൾ എത്തിയരുന്നുവെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

സുനിയെ ജയിലിൽ സന്ദർശിച്ചതിൽ കൂടുതലും വിഷ്ണു
13 ദിവസങ്ങളില്‍ പള്‍സര്‍ സുനിക്ക് ജയിലില്‍ സന്ദര്‍ശകരുണ്ടായിയിരുന്നു. സുനിയുടെ അഭിഭാഷകനെക്കാള്‍ കൂടുതല്‍ സഹതടവുകാരനായ വിഷ്ണുവാണ് സുനിയെ സന്ദര്‍ശിക്കാനെത്തിയത്.

വിവരാവകാശ രേഖ എല്ലാം പറയും
കക്കനാട് ജില്ല ജയിലിൽ നിന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യങ്ങൾ ബോധ്യപ്പെടുന്നത്.

ഇടപാടുകളെല്ലാം വിഷ്ണു മുഖേന
വിഷ്ണുമുഖേനയാണ് പള്‍സര്‍ സുനിക്ക് മൊബൈല്‍ ഫോണ്‍ ലഭിക്കുന്നതും ദിലീപിന്റെ മാനേജരുൾപ്പെടെയുള്ളവരുമായി ബന്ധപ്പെടാനായി കഴിഞ്ഞതും എന്നാണ് പോലീസ് സംശയിക്കുന്നത്.

അമ്മയുടെ യോഗം
അതേസമയം, നടിയെ ആക്രമിച്ച കേസും തന്നെ ബ്ളാക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്നുള്ള നടൻ ദിലീപിന്റെ പരാതിയുമുണ്ടാക്കിയ വിവാദങ്ങൾക്കിടെ ചലച്ചിത്ര നടീ നടൻമാരുടെ സംഘടനയായ അമ്മ ബുധനാഴ്ച യോഗം ചേരും.

നടി അക്രമിക്കപ്പെട്ട കാര്യം അജണ്ടയിലില്ല
നടി ആക്രമിക്കപ്പെട്ട കേസോ നടൻ ദിലീപിനെ ബ്ളാക്മെയിൽ ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളോ അമ്മയുടെ അജൻഡയിലില്ല. ഈ വിഷയം ചർച്ച ചെയ്യണമെന്ന് സംഘടനയിൽ ഇതുവരെ ആരും ആശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.

വനിത സംഘടന പ്രതിനിധികളും യോഗത്തിൽ
മലയാള സിനിമയിലെ വനിത സംഘടനയായ വിമൻ ഇൻ സിനിമ കലക്ടീവ് അംഗങ്ങളും അമ്മയുടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച നടക്കുന്ന ജനറൽ ബോഡ് യോഗവും കഴിഞ്ഞാൽ അമ്മയുടെ നിലപാട് വ്യക്തമാകും എന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications