Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് മന്ത്രി സ്ഥാനം ഉറപ്പിച്ച് കേരള കോണ്‍ഗ്രസ്; അല്ലെങ്കില്‍ മറ്റൊരു പദവി, മുന്നണിയിലെ മൂന്നാം കക്ഷി

കോട്ടയം: തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഇടതുമുന്നണി മന്ത്രിസഭാ രൂപീകരണ തിരക്കിലാണ്. എല്ലാ ഘടകകക്ഷികളും ഒരു എംഎല്‍എ മാത്രമുള്ളവരും മന്ത്രിപദവി ചോദിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുന്നണിയിലെ പ്രബല കക്ഷിയായ സിപിഎം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് പ്രധാന വിഷയം. രണ്ട് മന്ത്രിപദവി കിട്ടുമെന്ന് ഉറപ്പ് ലഭിച്ചു എന്നാണ് കേരള കോണ്‍ഗ്രസ് എം നേതാവ് പറയുന്നത്.

എല്‍ഡിഎഫിലെ മൂന്നാം കക്ഷിയാണ് ജോസ് പക്ഷം. അതുകൊണ്ട് രണ്ട് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും മധ്യകേരളത്തിലെ ഇടതുമുന്നേറ്റം തങ്ങളുടെ ശക്തി വിളിച്ചോതുന്നതാണെന്നും അവര്‍ പറയുന്നു. മന്ത്രിപദവി കിട്ടിയില്ലെങ്കില്‍ എന്ത് എന്ന കാര്യവും ജോസ് പക്ഷം ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം...

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

സീറ്റുകളല്ല ബലം

സീറ്റുകളല്ല ബലം

യുഡിഎഫ് കോട്ടയായിരുന്ന മധ്യകേരളം പിടിക്കാന്‍ എല്‍ഡിഎഫിന് ഇത്തവണ സാധിച്ചത് തങ്ങളുടെ സാന്നിധ്യമാണ് എന്നാണ് കേരള കോണ്‍ഗ്രസിന്റെ വാദം. കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് അഞ്ച് സീറ്റുകളാണ് ലഭിച്ചത്. ജയിച്ച സീറ്റുകളുടെ ബലത്തിലല്ല, തങ്ങള്‍ വഴി വന്നു ചേര്‍ന്ന വിജയമാണ് അടിസ്ഥാനമെന്നും കേരള കോണ്‍ഗ്രസ് വാദിക്കുന്നു.

ചീഫ് വിപ്പ് പദവി

ചീഫ് വിപ്പ് പദവി

കേരള കോണ്‍ഗ്രസ് നേതാക്കളും സിപിഎം നേതൃത്വവും തമ്മിലുള്ള ചര്‍ച്ച തിങ്കളാഴ്ചയാണ്. ഈ യോഗത്തിലെ തീരുമാനങ്ങള്‍ കേരള കോണ്‍ഗ്രസ് നേതൃത്വം പിന്നീട് ചര്‍ച്ച ചെയ്യും. അതിന് ശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക. മന്ത്രി പദവി കിട്ടിയില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനമാണ കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

റോഷി മന്ത്രിയാകട്ടെ

റോഷി മന്ത്രിയാകട്ടെ

അഞ്ചാം തവണ ഇടുക്കി മണ്ഡലത്തില്‍ നിന്ന് ജയിച്ച റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി മന്ത്രിസഭയിലെത്തുമെന്നാണ് വിവരം. അല്ലെങ്കില്‍ എന്‍ ജയരാജ്. റോഷി മന്ത്രിയാകട്ടെ എന്നാണ് ജയരാജിന്റെ നിലപാട്. ആദ്യം എത്ര പദവി കിട്ടുമെന്ന് അറിഞ്ഞ ശേഷമാകും തീരുമാനം.

തര്‍ക്കമില്ലാത്ത കാര്യം

തര്‍ക്കമില്ലാത്ത കാര്യം

ഒരു മന്ത്രി പദവിയും ചീഫ് വിപ്പ് സ്ഥാനവുമാണ് കേരള കോണ്‍ഗ്രസിന് കിട്ടുന്നത് എങ്കില്‍ റോഷി മന്ത്രിയാകും. ജയരാജ് ചീഫ് വിപ്പും. കേരള കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ തര്‍ക്കത്തിന് സാധ്യതയില്ല. പാലായില്‍ ജോസ് കെ മാണി തോറ്റതോടെയാണ് റോഷി അഗസ്റ്റിന് സാധ്യത തെളിഞ്ഞത്.

മൂന്ന് ജില്ലകളില്‍ നേട്ടം

മൂന്ന് ജില്ലകളില്‍ നേട്ടം

ജോസ് കെ മാണി പാലായില്‍ തോറ്റത് കേരള കോണ്‍ഗ്രസ് എമ്മിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അഞ്ച് മണ്ഡലങ്ങളില്‍ ജയിക്കാന്‍ സാധിച്ചു എന്നതാണ് കേരള കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. മാത്രമല്ല, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലെ ഇടതുമുന്നേറ്റത്തിന് കാരണവും തങ്ങളാണ് എന്ന് കേരള കോണ്‍ഗ്രസ് അവകാശപ്പെടുന്നു.

ജയിച്ച മണ്ഡലങ്ങള്‍

ജയിച്ച മണ്ഡലങ്ങള്‍

വിഘടിച്ച കേരള കോണ്‍ഗ്രസുകളില്‍ താരതമ്യേന നേട്ടം ജോസ് പക്ഷത്തിനാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റിലാണ് ജോസ് പക്ഷം മല്‍സരിച്ചത്. ജയിച്ചത് അഞ്ചിടത്ത്. ഇടുക്കി, പൂഞ്ഞാര്‍, റാന്നി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ജയിച്ചു. പാലായില്‍ ജോസ് കെ മാണി തോറ്റു എന്നതാണ് പാര്‍ട്ടി നേരിട്ട വലിയ തിരിച്ചടി.

ജോസഫ് പക്ഷത്തിന് കിട്ടിയത്...

ജോസഫ് പക്ഷത്തിന് കിട്ടിയത്...

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, തൊടുപുഴ, ഇടുക്കി, ഇരിക്കൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, പിറവം, ചങ്ങനാശേരി എന്നീ സീറ്റിലാണ് കേരള കോണ്‍ഗ്രസ് എം മല്‍സരിച്ചത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലവും ജോസ് പക്ഷത്തിന് കൈമാറിയിരുന്നു സിപിഎം. പ്രാദേശിക എതിര്‍പ്പ് കാരണം തിരിച്ചെടുത്തു. യുഡിഎഫിനൊപ്പം നിന്ന കേരള കോണ്‍ഗ്രസ് പിജെ ജോസഫ് പക്ഷം 10 സീറ്റിലാണ് മല്‍സരിച്ചത്. തൊടുപുഴയും കടുത്തുരുത്തിയിലും ജയിച്ചു.

നടി പ്രിയ പ്രകാശ് വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+