കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരയില്‍ ഒതുങ്ങി നില്‍ക്കുന്ന ബാഗ്, തുറന്നപ്പോള്‍ കണ്ടത് ഒന്നരക്കോടി രൂപ;പിന്നീട് സംഭവിച്ചത്....

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 2000 രൂപയുടെ നോട്ട് കെട്ടുകളാണ് ബാഗില്‍ സൂക്ഷിച്ചിരുന്നത്.

  • By Akshay
Google Oneindia Malayalam News

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വന്‍ കള്ളപ്പണവേട്ട. ഒന്നരക്കോടിയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്. നോട്ട് നിരോധനത്തിന് ശേഷം ജില്ലയില്‍ നടന്ന എറ്റവും വലിയ കള്ളപ്പണ വേട്ടയാണിത്. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര കച്ചേരിപ്പടി സ്വദേശികളായ പാലശ്ശേരി ഷറഫുദ്ദീന്‍(40), മണ്ടോട്ടില്‍ ഹാരിസ്(38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പെരിന്തല്‍മണ്ണ മനഴി ബസ്സ്റ്റാന്‍ഡ് പരിസരത്ത് പണമടങ്ങിയ ബാഗുമായി നില്‍ക്കുകയായിരുന്ന പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്തതിനുശേഷം ബാഗ് പരിശേധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 2000 രൂപയുടെ നോട്ട് കെട്ടുകളാണ് ബാഗില്‍ സൂക്ഷിച്ചിരുന്നത്.

പോലീസ്

പോലീസ്

അരയില്‍ ഒതുങ്ങിക്കിടക്കുന്ന തരത്തില്‍ പ്രത്യേകം നിര്‍മിച്ച സഞ്ചിയിലാണ് പണം കൊണ്ടുവരുന്നതെന്നും ജില്ലാതിര്‍ത്തിയിലെത്തിയാല്‍ ബാഗിലാക്കുകയാണ് ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.

 പട്രോളിങ്ങ്

പട്രോളിങ്ങ്

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രനുലഭിച്ച വിവരത്തെത്തുടര്‍ന്ന് അഡീഷണല്‍ എസ്‌ഐ വേലായുധനും പ്രത്യേക അന്വേഷണസംഘവും രാത്രി പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്.

വിജയവാഡ

വിജയവാഡ

ചോദ്യംചെയ്യലില്‍ പണം വിജയവാഡയില്‍നിന്ന് തീവണ്ടിമാര്‍ഗമാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ പറഞ്ഞതായി പോലീസ് പറയുന്നു.

 അന്വേഷിക്കും

അന്വേഷിക്കും

കോഴിക്കോട്, മലപ്പുറം ജില്ലയിലെ ഹവാല ഇടപാടുകള്‍ക്കാണ് പണം ഉപയോഗിക്കുന്നതെന്നും വിവരം ലഭിച്ചു. രണ്ടായിരത്തിന്റെ ഇത്രയധികം നോട്ടുകള്‍ ലഭിച്ചതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

English summary
Two persons were arrested in the hawala case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X