Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്കുകള്‍ വളച്ചൊടിച്ചു; രണ്ട് രൂപയുടെ കണ്‍സെഷന്‍ നാണക്കേടാണെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി ആന്റണിരാജു

തിരുവനന്തപുരം : രണ്ട് രൂപയുടെ കണ്‍സെഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ മലക്കംമറിഞ്ഞ് ഗതാഗത മന്ത്രി ആന്റണി രാജു . നിലവിലെ കണ്‍സെഷന്‍ നാണക്കേടാണെന്ന് പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി . ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം .

തന്റെ പ്രസ്താവന മുഴുവനായും എടുത്ത് വായിച്ചാല്‍ നാണക്കേടുണ്ടാക്കില്ല. ഏതെങ്കിലും ഒരു വാക്ക് അടര്‍ത്തിയെടുക്കുമ്പോഴാണ് കുഴപ്പമുണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി . തന്റെ പ്രസ്താവന മുഴുവനായും കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടും. വിഷയത്തില്‍ എസ് എഫ്‌ ഐ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കും മന്ത്രി പ്രതികരിച്ചു .

1

തനിക്കെതിരെ കെ എസ് യു നടത്തിയ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഏറ്റവും ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഇരട്ടിയായി ഉയര്‍ത്തിയതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് ദോഷകരമാകാത്ത വിധത്തിലും അര്‍ഹരമായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കണ്‍സെഷന്‍ ലഭിക്കുന്ന വിധത്തില്‍ എങ്ങനെ നിരക്കുകള്‍ മാറ്റാമെന്നാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്.

2

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണമായ യാത്ര സൗജന്യം നല്‍കണമെന്ന നിര്‍ദ്ദേശവും പരിഗണയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി എസ് എഫ് ഐ രംഗത്തെത്തിയിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നത്. വിദ്യാര്‍ത്ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും വിദ്യാര്‍ത്ഥി ബസ് കണ്‍സെഷന്‍ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നാണ് എസ് എഫ് ഐ വിഷയത്തില്‍ പ്രതികരിച്ചത്.

3

നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥികളുടെ അവകാശമാണ് വിദ്യാര്‍ത്ഥി ബസ് കണ്‍സഷന്‍. അത് വര്‍ദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കണ്‍സഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാര്‍ഹമാണ്.

4

ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വിദ്യാര്‍ത്ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാല്‍ തന്നെ ഈ അഭിപ്രായം തിരുത്താന്‍ മന്ത്രി തയ്യാറാകണമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിന്‍ ദേവ് എം എല്‍ എ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

5

അതേസമയം, മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് കെ എസ് യുവും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ കൊടുത്ത് ബസ്സുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്ക് തന്നെ അപമാനമാണ് എന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെ എസ് യു പ്രസ്താവനയില്‍ അറിയിച്ചു. പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാകണം. മന്ത്രി മാളികയില്‍ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തില്‍ വിദ്യാര്‍ത്ഥിസമൂഹത്തെയും ,പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കില്‍ അത്തരം നടപടികളെ പ്രതിരോധിക്കാനും, തിരുത്തിക്കാനും കെ.എസ്.യു മുന്നിലുണ്ടാകും. 'വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഔദാര്യമല്ല, വിദ്യാര്‍ത്ഥികളുടെ അവകാശമാണ് അത് നേടിയെടുത്തത് കെ.എസ്.യുവാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+