മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ റോഡിൽ വെച്ച് മാനഭംഗപ്പെടുത്താൻ ശ്രമം!2 യുപി സ്വദേശികൾ പിടിയിൽ

  • By: Afeef
Subscribe to Oneindia Malayalam

മലപ്പുറം: വണ്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് ഉത്തരേന്ത്യൻ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാരന്‍പൂര്‍ ജില്ലയിലെ ദേവിലാല്‍ ഗ്രാമത്തിലെ മുഹമ്മദ് മോനിസ്(22)ബന്ധുവും സുഹൃത്തുമായ നവാസലി(20) എന്നിവരെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച എടവണ്ണ പത്തപ്പിരിയം നെല്ലാണി റോഡില്‍വെച്ചാണ് ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ വിജനമായ റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ മോനിസാണ് ആദ്യം കയറിപ്പിടിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക്...

തിങ്കളാഴ്ച ഉച്ചയ്ക്ക്...

ജൂൺ അഞ്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ രണ്ട് ഉത്തരേന്ത്യൻ യുവാക്കൾ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്.

പെൺകുട്ടി നടന്നുവരുന്നതിനിടെ...

പെൺകുട്ടി നടന്നുവരുന്നതിനിടെ...

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിജനമായ എടവണ്ണ പത്തപ്പിരിയം നെല്ലാണി റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ മോനിസ് കയറിപ്പിടിക്കുകയായിരുന്നു.

ബൈക്ക് യാത്രികനെ കണ്ടപ്പോൾ...

ബൈക്ക് യാത്രികനെ കണ്ടപ്പോൾ...

പെൺകുട്ടിയെ കയറിപ്പിടിച്ച മോനിസ്, പെണ്‍കുട്ടിയുടെ രണ്ട് കൈകളും പുറകോട്ട് വലിച്ചുപിടിക്കുന്നതിനിടെയാണ് ഒരു ബൈക്ക് റോഡിലൂടെ വന്നത്. ബൈക്ക് യാത്രികനെ കണ്ടയുടൻ ഇരുവരും ഓടിരക്ഷപ്പെട്ടു.

ഉത്തർപ്രദേശ് സ്വദേശികൾ...

ഉത്തർപ്രദേശ് സ്വദേശികൾ...

പിടിയിലായ മോനിസും നവാസലിയും ഉത്തര്‍പ്രദേശിലെ ഷാരന്‍പൂര്‍ ജില്ലയിലെ ദേവിലാല്‍ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

മലപ്പുറത്തെത്തിയത് മൂന്നുമാസം മുൻപ്...

മലപ്പുറത്തെത്തിയത് മൂന്നുമാസം മുൻപ്...

മൂന്നു മാസം മുൻപ് കേരളത്തിലെത്തിയ മോനിസ് സഹോദരന്റെ കൂടെ പത്തപ്പിരിയത്തെ ഫർണീച്ചർ കടയിലാണ് ജോലി ചെയ്യുന്നത്. മോനിസിന്റെ ബന്ധുവായ നവാസലി മൂന്നാഴ്ച മുൻപാണ് കേരളത്തിലെത്തിയത്.

താമസം ഒരുമിച്ച്...

താമസം ഒരുമിച്ച്...

താഴേ കോഴിപ്പറമ്പിലെ ഒരു ഇന്‍ഡസ്ട്രിയലില്‍ ജോലി ചെയ്യുന്ന നവാസലിയും ബന്ധുവായ മോനിസും പത്തപ്പിരിയത്തെ വാടക ക്വാർട്ടേഴ്സിൽ ഒരുമിച്ചാണ് താമസിക്കുന്നത്.

അറസ്റ്റിൽ...

അറസ്റ്റിൽ...

സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടൂർ സിഐ എജെ ജോൺസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

English summary
two up youths molested plusone student in malappuram.
Please Wait while comments are loading...