കണ്ണൂരിൽ ഇളയമ്മയുടെ മക്കൾ യുവതിയെ ക്രൂരമായി ബലാത്സഗം ചെയ്തു; തുടക്കം രണ്ടാം ക്ലാസുമുതൽ, ക്രൂരത!

  • Posted By: Desk
Subscribe to Oneindia Malayalam

കണ്ണൂർ: രാഷ്ട്രീയ അക്രമങ്ങളുടെ പേരിൽ നെറ്റി ചുളിക്കുന്ന ജില്ലയാണ് കണ്ണൂർ. എന്നാൽ ബലാത്സംഗ കേസുകളും പീഡനകേസുകളും റിപ്പോർട്ട് ചെയ്യുന്നത് വളരെ കുറവാണ്. എന്നാൽ കണ്ണൂരിൽ നിന്ന് അതിശയിപ്പിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. ഇളയമ്മയുടെ മക്കൾ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി പതിനേഴ്കാരി രംഗത്ത് വന്നു. തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനിയാണ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും എതിർപ്പുകളെ അവഗണിച്ച് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്.

കണ്ണൂരിൽ നിന്ന് ഇത്തരത്തിൽ കേസ് രജിസ്റ്റർ ചെയ്യുപ്പെടുന്നത് കുറവാണ്. അതുകൊണ്ട് കേട്ടവർ കേട്ടവർ ഞെട്ടിയിരിക്കുകയാണ്. ഇളയമ്മയുടെ മക്കൾ രണ്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കാലത്ത് തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പരാതിയിൽ പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു. പ്രതികൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കും

ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കും

പരാതിയെ തുടര്‍ന്ന് പോലീസ് ഐപിസി376(എഫ്) പ്രകാരം ബലാല്‍സംഗത്തിന് കേസെടുത്തിട്ടുള്ളത്. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുന്ന കാലത്ത് പോക്‌സോ നിയമം നിലവിലില്ലാത്തതിനാലാണ് മറ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്നാണ് പോലീസ് പറയുന്നത്.

വാടക വീട്ടിലും ബന്ധുവീട്ടിലും വച്ച് പീഡിപ്പിച്ചു

വാടക വീട്ടിലും ബന്ധുവീട്ടിലും വച്ച് പീഡിപ്പിച്ചു

പെണ്‍കുട്ടി രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത് വാടകവീട്ടിലും ബന്ധുവിന്റെ വീട്ടിലും കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടുവ്യത്യസ്ത കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ചപ്പാരപ്പടവ് സ്വദേശിയും എളമ്പേരത്ത് താമസക്കാരനുമായ കൊയ്യന്റകത്ത് നിസാം (23), ചപ്പാരപ്പടവ് സ്വദേശിയും നിസാമിന്റെ സഹോദരിയുടെ മകനുമായ കൊയ്യന്റകത്ത് മഹറൂഫ്(20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആദ്യം നിസാം... പിന്നെ മാറി മാറി പീഡിപ്പിച്ചു

ആദ്യം നിസാം... പിന്നെ മാറി മാറി പീഡിപ്പിച്ചു

പെൺകുട്ടി രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നിസാമാണ് ആദ്യമായി പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പരാതിയിൽ പറയുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോഴും പെൺകുട്ടി പീഡനത്തിന് ഇരയായി. ഈ വിവരം മനസിലാക്കി മെഹ്റൂമും പെൺകുട്ടിയെ പീഡിപ്പിക്കുകായയിരുന്നു. പീന്നിട് ഇവർ മാറി മാറി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

പെൺകുട്ടി നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകി

പെൺകുട്ടി നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകി

ബലാത്സംഗത്തിന് 376 വകുപ്പ് പ്രകാരവും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 376(എഫ്) വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പയ്യന്നൂർ മജിസ്ട്രേറ്റ് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പെൺകുട്ടി നേരിട്ടാണ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തളിപ്പറമ്പ് സിഐയുടെ ചുമല വഹിക്കുന്ന ആലക്കോട് സിഐ ഇപി സുരേശനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Two youth arrested for rape case in Kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്