ഇടി മുഹമ്മദ് ബഷീര്‍ എംപിക്കും ദീപാ നിശാന്തിനും യുഎ ബീരാന്‍ സ്മാരക പുരസ്‌ക്കാരം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഫിനിക്‌സ് ഫൗണ്ടേഷന്റെ രണ്ടാമത് യു.എ ബീരാന്‍ സ്മാരക ജീവകാരുണ്യ പുരസ്‌കാരം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്കും, സാഹിത്യ പുരസ്‌കാരം ദീപാ നിശാന്തിനും. മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ജൂറി അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്.

ഐസിസ് കേസ്: മോദിയ്ക്കെതിരെ പട്ടേല്‍: ബിജെപി നേതാക്കളുടെ വായടഞ്ഞോ? ആശുപത്രി ഉദ്ഘാടനം ചെയ്തത് മോദി!

ഈ മാസം 28ന് മലപ്പുറം റോസ് ലോഞ്ചില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ എം പി അബ്ദുസമദ് സമദാനി, സി രാധാകൃഷ്ണന്‍, പി സുരേന്ദ്രന്‍, പി ഉബൈദുള്ള, സി പി സെയ്തലവി എന്നിവര്‍ പങ്കെടുക്കും. അസഹിഷ്ണുതയുടെ രാഷ്ട്രീയം പ്രഭാഷണവും ചടങ്ങിനോടനുബന്ധിച്ചുണ്ടാവും.

വിമാന യാത്രയ്ക്ക്ക്കിടെ സ്ത്രീയുടെ ജീവന്‍ രക്ഷിച്ച സംഭവം കണ്ണൂര്‍ സ്വദേശിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

deepanishanth


തിരുവനന്തപുരം സി എച്ച് സെന്റര്‍ അടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനം പരിഗണിച്ചാണ് ഇ ടി മുഹമ്മദ് ബഷീര്‍ എം പിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. സാംസ്‌കാരികസാഹിത്യ രംഗത്തെ ഇടപെടലുകള്‍ പരിഗണിച്ചാണ് തൃശൂര്‍ കേരളവര്‍മ്മ കോളെജ് അധ്യാപികയായ ദീപാ നിശാന്തിന് അവാര്‍ഡ്. വാര്‍ത്താ സമ്മേളനത്തില്‍ നസീര്‍ മേലേതില്‍, എന്‍ കെ അഫ്‌സല്‍ റഹ്മാന്‍, കെ എം ശാഫി, കുരിക്കള്‍ മുനീര്‍, ടി പി ഹാരിസ്, സലീം വടക്കന്‍ എന്നിവര്‍ പങ്കെടുത്തു.
English summary
UA Beeran Memorial Award for US Behan Mehta & Deepa Nishant
Please Wait while comments are loading...