Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎപിഎ അറസ്റ്റ്; അലനും താഹയ്ക്കും പാര്‍ട്ടി നിയമസഹായം നല്‍കില്ലെന്ന് ജില്ലാ സെക്രട്ടറി

കോഴിക്കോട്. യുഎപിഎ അറസ്റ്റില്‍ കീഴ്ഘടകങ്ങളെ തള്ളി സിപിഎം ജില്ലാ കമ്മിറ്റി. കേസില്‍ നിയമസഹായം നല്‍കേണ്ടത് കുടുംബമാണെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. നിയമസഹായം നല്‍കാന്‍ പാര്‍ട്ടി നിലവില്‍ ആലോചിച്ചിട്ടില്ല. മാവോയിസ്റ്റ് ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും പി മോഹനന്‍ പറഞ്ഞു.

alendd

പിടിയിലായ അലന്‍ ഷുഹൈബിനും താഹ ഫസലിനും നിരോധിത പ്രസ്ഥാനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. കോഴിക്കോട് ജില്ലയിലെ നാല്‍പത്തിയേഴായിരത്തില്‍ അധികം അംഗങ്ങളില്‍ രണ്ട് പേരാണ് അവര്‍. ഈ അടുത്ത കാലത്താണ് അവര്‍ പാര്‍ട്ടിയില്‍ അംഗങ്ങളായതെന്നും പി മോഹനന്‍ പറഞ്ഞു.

കേസില്‍ അറസ്റ്റിലായവര്‍ക്ക് നിയമസഹായം നല്‍കണമെന്ന് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പന്തീരങ്കാവ് ഏരിയ കമ്മിറ്റി വാര്‍ത്താ കുറിപ്പും ഇറക്കിയിരുന്നു. ലഘുലേഖയോ നോട്ടിസോ കൈവശം വച്ചതിന്റെ പേരില്‍ യുഎപിഎ ചുമത്താനാവില്ലെന്നും ഏരിയ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം ലഘുലേഖ പിടിച്ചത് കൊണ്ട് മാത്രം ഒരാള്‍ മാവോയിസ്റ്റ് ആവില്ലെന്ന് യുഎപിഎ അധ്യക്ഷന്‍ റിട്ട ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ പറഞ്ഞു. കേസില്‍ വ്യക്തമായ തെളിവ് വേണം.പന്തീരങ്കാവ് കേസില്‍ തെളിവുണ്ടെങ്കില്‍ മാത്രമേ പ്രോസിക്യൂഷന് അനുമതിയുള്ളൂയുഎപിഎ ചുമത്തിയ ഭൂരിഭാഗം കേസുകളിലും വ്യക്തമായ തെളിവില്ലെന്നും ഗോപിനാഥന്‍ വ്യക്തമാക്കി.

അതിനിടെ യുഎപിഎ അറസ്റ്റിനെ ന്യായീകരിച്ച് പോലീസ് രംഗത്തെത്തി.
പിടിയിലായത് നഗരത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയവരാണെന്ന് പോലീസ് പറഞ്ഞു. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണിയായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസില്‍ ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുണ്ടെന്നും പോലീസ് പറഞ്ഞു.

ജോളിയുടെ മക്കളുടെ മൊഴി; പൊന്നാമറ്റത്തെത്തി രേഖകള്‍ എടുത്ത പിന്നാലെ, നിര്‍ണായക തെളിവ്?

'പാര്‍ട്ടിക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റുന്നില്ലയെന്നത് പ്രതിഷേധാര്‍ഹം';ആഷിഖ് അബു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+