കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോസ്റ്റര്‍ ഒട്ടിച്ചാല്‍ യുഎപിഎ, മുദ്രാവാക്യം വിളിച്ചാലും; ആദ്യം ഇടതുസര്‍ക്കാര്‍, 75 % മുസ്ലിംകള്‍

ഇപ്പോള്‍ യുഎപിഎ നിയമത്തിനെതിരേ സംസാരിക്കുന്ന ഇടതുസര്‍ക്കാരാണ് കേരളത്തില്‍ ആദ്യമായി യുഎപിഎ നിയമ പ്രകാരം കേസെടുത്തത്, 2007ല്‍.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) പ്രകാരം കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കൂടുതലും മുസ്ലിംകള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഈ നിയമ പ്രകാരം അറസ്റ്റിലായവരില്‍ 75 ശതമാനം മുസ്ലിംകളാണെന്നാണ് രേഖകള്‍ പറയുന്നത്.

മുസ്ലിംകള്‍ക്ക് പുറമെ അറസ്റ്റിലായത് മാവോവാദി ബന്ധം ആരോപിക്കപ്പെട്ടവരാണ്. ഇപ്പോള്‍ യുഎപിഎ നിയമത്തിനെതിരേ സംസാരിക്കുന്ന ഇടതുസര്‍ക്കാരാണ് കേരളത്തില്‍ ആദ്യമായി യുഎപിഎ നിയമ പ്രകാരം കേസെടുത്തത്, 2007ല്‍.

രജിസ്റ്റര്‍ ചെയ്തത് 161 കേസുകള്‍

രജിസ്റ്റര്‍ ചെയ്തത് 161 കേസുകള്‍

കഴിഞ്ഞ അഞ്ചുവര്‍ഷം ഈ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തത് 161 കേസുകളാണ്. ഇതില്‍ 146ലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. പോസ്റ്റര്‍ ഒട്ടിച്ചു, ലഘുലേഖ വിതരണം ചെയ്തു, മുദ്രാവാക്യം വിളിച്ചു, യോഗം ചേര്‍ന്നു, പുസ്തകം കൈയില്‍ വച്ചു എന്നിവയ്ക്കാണ് കൂടുതലും യുഎപിഎ ചുമത്തിയിട്ടുള്ളത്.

40 വിചാരണ തടവുകാര്‍

40 വിചാരണ തടവുകാര്‍

മാര്‍ച്ചിലെ കണക്കുപ്രകാരം കേരളത്തിലെ ജയിലുകളില്‍ യുഎപിഎ ചുമത്തപ്പെട്ട 40 വിചാരണ തടവുകാരാണുള്ളത്. ഈ നിയമ പ്രകാരം ആദ്യം കേസെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പീപ്പിള്‍ മാര്‍ച്ച് എന്ന ഇംഗ്ലീഷ് മാസികയുടെ പത്രാധിപര്‍ പി ഗോവിന്ദന്‍കുട്ടിക്കെതിരേ 2007ലാണ് ഇടതുസര്‍ക്കാര്‍ കേസെടുത്തത്.

ഇപ്പോഴും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല

ഇപ്പോഴും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല

ഗോവിന്ദന്‍കുട്ടി രണ്ടു മാസം ജയിലില്‍ കിടന്നു. ഈ കേസില്‍ ഇപ്പോഴും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. യുഎപിഎ നിയമ പ്രകാരം കേസെടുത്ത് വിചാരണ നേരിടുന്നവരില്‍ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ദില്ലി എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്.

ഒളിവില്‍ പാര്‍പ്പിച്ചാല്‍ യുഎപിഎ

ഒളിവില്‍ പാര്‍പ്പിച്ചാല്‍ യുഎപിഎ

മാവോവാദി നേതാവ് മല്ലാരാജ റെഡ്ഡിക്ക് ഒളിവില്‍ കഴിയാന്‍ പെരുമ്പാവൂരില്‍ സ്ഥലം തരപ്പെടുത്തി നല്‍കിയെന്നാരോപിച്ചാണ് രൂപേഷിന്റെയും ഷൈനിയുടെയും പേരില്‍ യുഎപിഎ ചുമത്തിയത്. മാവേലിക്കരയില്‍ മവോവാദി അനുകൂല യോഗം ചേര്‍ന്നുവെന്നാരോപിച്ചാണ് യുഎപിഎ ചുമത്തിയത്. ഈ കേസില്‍ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്.

പാനായിക്കുളം സിമി ക്യാംപ്

പാനായിക്കുളം സിമി ക്യാംപ്

പാനായിക്കുളം സിമി ക്യാംപ് കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ രണ്ടു പേര്‍ക്ക് 14 വര്‍ഷവും മൂന്ന് പ്രതികള്‍ക്ക് 12 വര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. വാഗമണ്‍ ഗൂഡാലോചന കേസില്‍ വിചാരണ തുടരുകയാണ്. നാറാത്ത് കേസിലും കനകമല ഐസിസ് കേസിലും യുഎപിഎ ചുമത്തിയിട്ടുണ്ട്.

നിയമം ദുരുപയോഗം ചെയ്യുന്നു

നിയമം ദുരുപയോഗം ചെയ്യുന്നു

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പോസ്റ്റര്‍ ഒട്ടിച്ചതിന് അറസ്റ്റിലായ ഗൗരിയുടെയും ചാത്തുവിന്റെയും ജാമ്യാപേക്ഷ എട്ടുതവണയാണ് കോടതി തള്ളിയത്. ഏത് കേസിലും യുഎപിഎ നിമയം ചുമത്തുന്ന കാഴ്ചയാണിപ്പോള്‍ സംസ്ഥാനത്ത്. നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപണമുണ്ട്.

സിപിഎം നിയമത്തിനെതിരേ

സിപിഎം നിയമത്തിനെതിരേ

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ യുഎപിഎ ചുമത്താന്‍ നീക്കം നടന്നതോടെയാണ് സിപിഎം നിയമത്തിനെതിരേ രംഗത്തെത്തിയിരുന്നു. നിമയം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ യുഎപിഎ ചുമത്തല്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

കോടിയേരി പറയുന്നത്

കോടിയേരി പറയുന്നത്

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യുഎപിഎക്കെതിരേ രംഗത്തെത്തിയിരുന്നു. സിപിഐ നേതാവ് കാനം രാജേന്ദ്രന് മറുപടി പറയവെയാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. സിപിഎം ഈ നിയമത്തിന് എതിരാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സിപിഎം സര്‍ക്കാരാണ് ആദ്യം നിയമം പ്രയോഗിച്ചതെന്നതാണ് വിരോധാഭാസം.

English summary
161 UAPA case registered in kerala within five years. 75 % accused are Muslims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X