കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ശരണംവിളിക്കെതിരെ യുഡിഎഫ്, വോട്ടാകില്ലെന്ന് ചെന്നിത്തല, വര്‍ഗീയത വളര്‍ത്താനെന്ന് തരൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശരണം വിളിയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ യുഡിഎഫ്. മോദിയുടെ ശരണം വിളി ബിജെപിക്ക് വോട്ടായി മാറില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിശ്വാസിയെങ്കില്‍ ആര്‍ക്കും ശരണം വിളിക്കാം. അതേസമയം പ്രധാനമന്ത്രിയെ പേരെടുത്ത് വിമര്‍ശിക്കാന്‍ ധൈര്യമില്ലാത്തയാളാണ് പിണറായി വിജയന്‍. തനിക്ക് പ്രശ്‌നമുണ്ടാവുമെന്ന് വന്നപ്പോഴാണ് അന്വേഷണ ഏജന്‍സികളെ വിമര്‍ശിച്ചത്. ബോംബ് വരുമെന്ന് പിണറായി പറഞ്ഞു കൊണ്ടിരിക്കുന്നത് ഭീരുത്വമാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

1

അതേസമയം പ്രധാനമന്ത്രി ശബരിമല വിഷയം പറയുന്നത് വര്‍ഗീയ വളര്‍ത്തുന്നതിന് വേണ്ടിയാണെന്ന് ശശി തരൂര്‍ ആരോപിച്ചു. പ്രധാനമന്ത്രിക്ക് കേരളത്തില്‍ വന്നാല്‍ മറ്റൊന്നും പറയാനില്ല. കാരണം അതൊന്നും ഇവിടെ ഫലിക്കില്ല. അതുകൊണ്ടാണ് ശബരിമലയെ കുറിച്ച് പറയുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്. കേരളത്തില്‍ സിപിഎമ്മിനെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും തരൂര്‍ പറഞ്ഞു. നേമത്ത് മത്സരം ബിജെപിയും യുഡിഎഫും തമ്മിലാണെന്നും തരൂര്‍ പറഞ്ഞു.

നേമത്ത് ശക്തമായ ത്രികോണ മത്സരം തന്നെയാണ് നടക്കുന്നത്. സിപിഎമ്മുമായി സഖ്യമുണ്ടെന്നും സിസിപി സഖ്യമെന്നുമൊക്കെയുള്ള മോദിയുടെ വിമര്‍ശനം കേരളത്തെ കുറിച്ച് അദ്ദേഹത്തിന് ധാരണയില്ലാത്തത് കൊണ്ടാണ്. ചില കാര്യങ്ങളില്‍ ബിജെപിക്കെതിരെ സിപിഎമ്മുമായി ഒരേ നിലപാട് കോണ്‍ഗ്രസിനുണ്ടാവാം. പക്ഷേ കേരളത്തില്‍ ശക്തമായി എല്‍ഡിഎഫിനെയും സിപിഎമ്മിനെയും എതിര്‍ക്കുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും, ബിജെപിക്ക് അതില്‍ റോളില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

അതേസമയം പ്രേമചന്ദ്രന്‍ എംപിയും മോദിക്കെതിരെ രംഗത്ത് വന്നു. ശരണവിളി പ്രസംഗം ആത്മാര്‍ത്ഥയില്ലാത്തതാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അദ്ദേഹം ശബരിമലയില്‍ നിയമ നിര്‍മാണത്തിന് തയ്യാറായില്ല. ശബരിമല വിഷയത്തില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലിനെ ബിജെപി എതിര്‍ക്കുകയാണ് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ട് തട്ടാനാണ് പ്രധാനമന്ത്രി വന്നത്. യുഡിഎഫ് മാത്രമാണ് ശബരിമലയില്‍ ആത്മാര്‍ത്ഥ നിലപാടെടുത്തത്. എല്‍ഡിഎഫ് നേതാക്കള്‍ ഇപ്പോഴും വിശ്വാസികളെ അധിക്ഷേപിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.

Recommended Video

cmsvideo
മലമ്പുഴയില്‍ തോറ്റ ചരിത്രം കേട്ടിട്ടില്ല സിപിഎം

English summary
udf against pm modi on sabarimala issue, says bjp doesnt get vote for raising sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X