Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ ഗുരുതര ആരോപണം, ടിപിയെപ്പോലെ പാറക്കല്‍ അബ്ദുള്ളയെയും ഉന്മൂലനം ചെയ്യാന്‍ സിപിഎം ശ്രമമെന്ന് യുഡിഎഫ്

കോഴിക്കോട്: ടിപി ചന്ദ്രശേഖരനെ ഇല്ലായ്മ ചെയ്തതുപോലെ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയെയും ഉന്മൂലനം ചെയ്യാന്‍ സിപിഎം ശ്രമം നടത്തുന്നതായി യുഡിഎഫ്. എം എല്‍ എയ്‌ക്കെതിരെ മുഖ്യമന്ത്രി മുതല്‍ ജില്ലാ സെക്രട്ടറി വരെ ഒരേ ഭാഷയില്‍ സംസാരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമായാണ്.എംഎല്‍എയെ ശാരീരികമായ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉത്തരവാദിത്തതോടെ ഉന്നയിക്കുകയാണെന്നും അതേപ്പറ്റി അന്വേഷിക്കണമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖും മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഓര്‍ക്കാട്ടേരിയില്‍ സിപിഎം നേതൃത്വത്തില്‍ നടന്ന ക്രൂരമായ അക്രമങ്ങള്‍ക്കെതിരെ ജനവികാരം ഉണ്ടായപ്പോള്‍ അതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ആര്‍എംപി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കുമെതിരായ അക്രമം നിയമസഭയില്‍ അവതരിപ്പിച്ചതിന്റെ പേരിലാണ് മുഖ്യമന്ത്രിയും സിപിഎം ജില്ലാ സെക്രട്ടറിയും ഒരേ ഭാഷയില്‍ പാറക്കല്‍ അബ്ദുള്ളക്കെതിരെ പ്രസ്താവന നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ തോല്‍പ്പിച്ചു എന്ന കുറ്റമാണ് അദ്ദേഹം ചെയ്തത്. ടിപി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജില്ലാ സെക്രട്ടറിക്ക് അടുത്ത ബന്ധുവിന്റെ പരാജയം വലിയ ആഘാതമായിരുന്നു. അതിലുള്ള പകയാണ് ഇപ്പോള്‍ തീര്‍ക്കുന്നത്.

 parakkal-abdulla

ടിപി ചന്ദ്രശേഖരനെ വധിച്ച ശേഷവും ഇപ്പോഴും ഒഞ്ചിയം, ചോറോട്, എടച്ചേരി,ഓര്‍ക്കാട്ടേരി അടക്കമുള്ള സ്ഥലങ്ങളില്‍ ഭരണത്തിന്റെ തണലില്‍ സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാട്ടം തുടരുകയാണ്. ആര്‍ എം പിയെ ഇല്ലാതാക്കുകയാണ് അവരുടെ പ്രധാന ലക്ഷ്യം. നിയമ വാഴ്ച അട്ടിമറിച്ചാണ് മേഖലയില്‍ സിപിഎം മന:പൂര്‍വം കലാപം സൃഷ്ടിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ തിരിഞ്ഞപ്പോള്‍ പാറക്കല്‍ അബ്ദുള്ളയും യു ഡി എഫുമാണ് പ്രശ്‌നങ്ങള്‍ക്ക് പിറകിലെന്ന ആക്ഷേപം പറഞ്ഞ് തടിയൂരാനുള്ള ഗൂഢ ശ്രമമാണ് സിപിഎം നേതാക്കള്‍ നടത്തുന്നത്. എംഎല്‍എയെ ശാരീരികമായ് കയ്യേറ്റം ചെയ്യാനുള്ള സന്ദേശം കൂടിയാണ് നേതാക്കള്‍ അണികള്‍ക്ക് നല്‍കിയത്.

നിയമസഭയില്‍ എം എല്‍ എക്കെതിരെ മുഖ്യമന്ത്രി പദത്തിന് യോജിക്കാത്ത വിധത്തിലുള്ള പ്രതികരണമാണ് പിണറായി വിജയന്‍ നടത്തിയതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സി പി എം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയും പിന്നീട് കോടിയേരി ബാലകൃഷ്ണന്‍ എം എല്‍ എയുടെ ജന്മനാട്ടില്‍ നടത്തിയ പ്രസംഗവും അദ്ദേഹത്തെ ശാരീരികമായ് ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചന വ്യക്തമാക്കുന്നു. ഒഞ്ചിയം മേഖലയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ ഉന്മൂലനം ചെയ്യാനാണ് ഇത്തരം സംഘര്‍ഷവും ഭീഷണിയും പ്രയോഗിക്കുന്നത്. സാന്ത്വന പ്രവര്‍ത്തനവും വികസനവും ഒരുമിച്ച് കൊണ്ടുപോകുന്ന കുറ്റ്യാടിയുടെ ജനപ്രതിനിധിയെ എന്തും ചെയ്യാനുള്ള ആഹ്വാനമാണ് അണികള്‍ക്ക് സി പി എം നല്‍കിയത്. ഇതിനെതിരെ ജനകീയ ബദല്‍ രൂപപ്പെടുത്തി ശക്തമായ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി സമയബന്ധിതമായ് പൂര്‍ത്തിയാക്കണമെന്നും ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് യു ഡി എഫ് എല്ലാ പിന്തുണയും നല്‍കും. മുന്‍ മന്ത്രി അഡ്വ. എം ടി പത്മ, മുസ്‌ലിം ലീഗ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ സി അബൂബക്കര്‍, ജില്ലാ സെക്രട്ടറി എം എ റസാഖ്, കേരളാ കോണ്‍ഗ്രസ്-ജെ ജില്ലാ സെക്രട്ടറി സി വീരാന്‍കുട്ടി, സി എം പി ജില്ലാ സെക്രട്ടറി ജി നാരായണന്‍കുട്ടി മാസ്റ്റര്‍ സംബന്ധിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+