• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കുഞ്ഞനന്തന്‍ ഒരു മനുഷ്യനല്ലേ'; കൊലക്കേസില്‍ ഒരു പങ്കുമില്ലാത്ത പ്രതിയാക്കുകയായിരുന്നു: ജയരാജന്‍

കണ്ണൂര്‍: ഒരു പങ്കുമില്ലാത്ത കുഞ്ഞനന്തനെ കൊലക്കേസിൽ പ്രതിയാക്കുകയായിരുന്നുവെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. കള്ളക്കേസിൽ കുടുക്കുകയും അതിനെത്തുടർന്ന് രോഗം മൂർച്ഛിക്കുകയും ജയിൽവാസം സൃഷ്ടിച്ച ആരോഗ്യ പ്രശ്നങ്ങളുമാണ് കുഞ്ഞനന്തന്റെ മരണം നേരത്തെയാക്കിയത്. യുഡിഎഫ് സർക്കാരിന്റെ ക്രൂരതയുടെ രക്തസാക്ഷിയാണ് പി.കെ കുഞ്ഞനന്തന്‍ എന്നും അദ്ദേഹം പറയുന്നു. ടിപി ചന്ദ്രശേഖര്‍ വധക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കവെ മരിച്ച കുഞ്ഞനന്തന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലായിരുന്നു എംവി ജയരാജന്‍റെ അനുശോചനം. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പാനൂരിലെ കിഴക്കൻ പ്രദേശങ്ങളിൽ സിപിഐഎമ്മിനെയും കർഷകത്തൊഴിലാളി പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഒരാളായിരുന്നു പി.കെ കുഞ്ഞനന്തൻ.അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം പൂർത്തിയായി. കള്ളക്കേസിൽ കുടുക്കുകയും അതിനെത്തുടർന്ന് രോഗം മൂർച്ഛിക്കുകയും ജയിൽവാസം സൃഷ്ടിച്ച ആരോഗ്യ പ്രശ്നങ്ങളുമാണ് കുഞ്ഞനന്തന്റെ മരണം നേരത്തെയാക്കിയത് .കൊലക്കേസിൽ ഒരു പങ്കുമില്ലാത്ത കുഞ്ഞനന്തനെ പ്രതിയാക്കുകയായിരുന്നു. അന്ന് തന്നെ പരക്കെ ആക്ഷേപം ഉയർന്നുവന്നതായിരുന്നു.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നു- ചിത്രങ്ങള്‍

യുഡിഎഫ് ഭരണത്തിൻ കീഴിൽ നീതിയും ന്യായവും അല്ല അക്കാലത്ത് നടമാടിയത്. യുഡിഎഫ് സർക്കാരിന്റെ ക്രൂരതയുടെ രക്തസാക്ഷിയാണ് പി.കെ കുഞ്ഞനന്തൻ.15 വർഷത്തോളം കുന്നോത്ത് പറമ്പ് സിപിഐഎം ലോക്കൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും പാനൂർ ഏരിയാ കമ്മിറ്റി നിലവിൽ വന്നതുമുതൽ ഏരിയാ കമ്മിറ്റി അംഗമായി പ്രവർത്തിക്കുകയും കർഷകത്തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.ജനങ്ങളുമായി ആത്മബന്ധം പുലർത്തിയിരുന്ന ഒരാളായിരുന്നു കുഞ്ഞനന്തൻ.അതാവട്ടെ കക്ഷിരാഷ്ട്രീയത്തിനതീതമായ ജനങ്ങളുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റാൻ ഇടയാക്കുകയും ചെയ്തു.കുഞ്ഞനന്തൻ വിടപറഞ്ഞപ്പോൾ പാറാട്ടും പാനൂരിലും എത്തിച്ചേർന്ന ജനാവലി അതാണ് തെളിയിക്കുന്നത്.

cmsvideo
  Pinarayi Vijayan About P K Kunjananthan | Oneindia Malayalam

  ജനങ്ങളുമായി ആത്മബന്ധമുള്ള ഒരു കമ്മ്യൂണിസ്റ്റിനെ തകർക്കാൻ പരിശ്രമിച്ച വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മരണശേഷവും കുഞ്ഞനന്തനെ വെറുതെ വിടുന്നില്ല.അതാണ് കുഞ്ഞനന്തനെന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ഒന്നാം ചരമവാർഷികം ആചരിക്കുമ്പോൾ വലതുപക്ഷ മാധ്യമങ്ങളുടെ വേട്ടയാടൽ വ്യക്തമാക്കുന്നത്.കമ്മ്യൂണിസ്സുകാരെ ജീവിച്ചിരിക്കുമ്പോൾ "വധിക്കാൻ" ശ്രമിക്കുന്ന വലതുപക്ഷ മാധ്യമങ്ങൾ മരണശേഷം സാധാരണഗതിയിൽ അവരുടെ വിഷം വമിപ്പിക്കുന്ന തൂലിക ചലിപ്പിക്കാതിരിക്കുന്ന മര്യാദ എങ്കിലും കാട്ടാറുണ്ട്.

  ക്യൂട്ട് ലുക്കില്‍ ശ്രാവന്തി; പുതിയ ചിത്രങ്ങള്‍ കാണാം

  പക്ഷെ കുഞ്ഞനന്തന്റെ കാര്യത്തിൽ അതുപോലും ഉണ്ടായില്ല.അതുകൊണ്ടാണ് കഴിഞ്ഞദിവസം ഞാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത് കുഞ്ഞനന്തനെ മരണശേഷമെങ്കിലും നിങ്ങൾക്ക് വിട്ടുകൂടെ."കുഞ്ഞനന്തൻ ഒരു മനുഷ്യനല്ലേ" ഈ ചോദ്യത്തിന് മാധ്യമപ്രവർത്തകർക്ക് മറുപടി ഉണ്ടായിരുന്നില്ല.കുഞ്ഞനന്തന്റെ സ്മരണയ്ക്ക് മുന്നിൽ ഒരുപിടി രക്‌തപുഷ്പങ്ങൾ അർപ്പിക്കുന്നു.

  English summary
  UDF government had framed Kunjananthan in a forgery case: mv jayarajan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X