തൃശൂരില്‍ എട്ടിടത്ത് എല്‍ഡിഎഫ്, അഞ്ചിലേക്ക് ഉയര്‍ന്ന് യുഡിഎഫ്, ഇടുക്കി യുഡിഎഫ് തൂത്തുവാരും!!
കൊച്ചി: തൃശൂരിലും ഇടുക്കിയിലും യുഡിഎഫ് മുന്നേറ്റം പ്രവചിച്ച് മനോരമ ന്യൂസ് സര്‍വേ. ഇടുക്കിയില്‍ എംഎം മണിയുടെ തട്ടകത്തില്‍ വരെ യുഡിഎഫ് വന്‍ തേരോട്ടം നടത്തുമെന്നാണ് സര്‍വേ. പലയിടങ്ങളിലും എംഎല്‍എമാരുടെ പ്രകടനം മോശമാണെന്നും സര്‍വേ പറുന്നു. നാല് ജില്ലകളിലായുള്ള 46 സീറ്റില്‍ 32 ഇടത്താണ് യുഡിഎപ് മുന്നേറ്റമുള്ളത്. നേരത്തെ കോഴിക്കോടും കണ്ണൂരും ഇടതുമുന്നണി ഗംഭീര പ്രകടനം നടത്തിയിരുന്നു. ഇതുവരെ സര്‍വേ പുറത്തുവിട്ട ജില്ലകളില്‍ നിന്നാണ് 41 സീറ്റാണ് എല്‍ഡിഎഫ് നേടിയത്. തൊട്ടുപിന്നില്‍ യുഡിഎഫ് ഉണ്ട്.

തൃശൂരിലെ മുന്നേറ്റം
തൃശൂരിലെ 13 സീറ്റില്‍ എട്ടിടത്ത് എല്‍ഡിഎഫിനാണ് സാധ്യത. പക്ഷേ അഞ്ച് സീറ്റായി കോണ്‍ഗ്രസ് ഉയര്‍ന്നിരിക്കുകയാണ്. സര്‍വേയില്‍ യുഡിഎഫിന് നാല് സീറ്റോളം കൂടുതലായിട്ടാണ് ലഭിക്കുക. 2016 വടക്കാഞ്ചേരി മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ഇത്തവണ വടക്കാഞ്ചേരിയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. മന്ത്രി എസി മൊയ്തീന് അടക്കം തോല്‍ക്കുമെന്നാണ് പ്രവചനം. ഇടതുമുന്നണിക്ക് ലൈഫ് അടക്കമുള്ള കാര്യങ്ങള്‍ ജില്ലയില്‍ തിരിച്ചടിയായേക്കാമെന്നാണ് സൂചന.

കുതിപ്പ് ഇങ്ങനെ
തൃശൂരില്‍ എല്‍ഡിഎഫിന് 41.85 ശതമാനം വോട്ടാണ് ലഭിക്കുക. യുഡിഎഫ് തൊട്ടുപിന്നിലുണ്ട്. 37.14 ശതമാനം വോട്ട് യുഡിഎഫിന് ലഭിക്കും. 4.71 ശതമാനത്തിന്റെ മുന്‍തൂക്കം. പുതുക്കാട് എല്‍ഡിഎഫ് ജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. ചാലക്കുടിയും എല്‍ഡിഎഫ് നിലനിര്‍ത്തും. കൊടങ്ങല്ലൂരില്‍ വന്‍ മുന്നേറ്റം തന്നെ എല്‍ഡിഎഫിനുണ്ടെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ചാലക്കുടിയില്‍ കൊവിഡ് പ്രതിരോധം വളരെ മികച്ചതാണെന്ന് 25 ശതമാനവും മികച്ചതെന്ന് 48 ശതമാനവും പറഞ്ഞു

അട്ടിമറി ഒല്ലൂരില്‍
തൃശൂരിലെ ഒല്ലൂരില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സര്‍വേ പറയുന്നു. ഇവിടെ നല്ല മാര്‍ജിനില്‍ ജോസ് വല്ലൂര്‍ വിജയിക്കുമെന്നും സര്‍വേ വ്യക്തമാക്കി. തൃശൂര്‍ മണ്ഡലത്തില്‍ പി ബാലചന്ദ്രന് കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തും. നാട്ടികയിലും കയ്പമംഗലത്തും എല്‍ഡിഎഫിന് തന്നെയാണ് ജയം. ഇരിങ്ങാലക്കുടിയില്‍ സിപിഎമ്മിലെ ആര് ബിന്ദു നല്ല ജയം നേടുമെന്നും പ്രവചനമുണ്ട്. അതേസമയം തൃശൂരില്‍ വിഎസ് സുനില്‍ കുമാറിന്റെ പ്രകടനം വളരെ മികച്ചതാണ് എന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്. വളരെ മികച്ചതെന്ന് 45 ശതമാനവും മികച്ചതെന്ന് 20 ശതമാനവും പറഞ്ഞു.

ഫലം മാറിമറിഞ്ഞേക്കാം
ചേലക്കരയില്‍ വലിയ ശതമാനം ലീഡാണ് യുഡിഎഫിന് ഇപ്പോഴുള്ളത്. എന്നാല്‍ കെ രാധാകൃഷ്ണന് സിപിഎമ്മിന്റെ താര സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹത്തിന്റെ വരവോടെ മണ്ഡല ചിത്രം മാറാനിടയുണ്ടെന്നും സര്‍വേ അവതരിപ്പിച്ചവര്‍ പറയുന്നു. കുന്നംകുളത്ത് ഭേദപ്പെട്ട മാര്‍ജിനിലാണ് യുഡിഎഫ് മുന്നില്‍. ഗുരുവായൂരിലെ യുഡിഎഫ് മുന്നേറ്റവും വലിയ മാര്‍ജിനില്‍ അല്ല. വടക്കാഞ്ചേരിയിലും ഭേദപ്പെട്ട ലീഡുണ്ടെങ്കിലും കടുത്ത പോരാട്ടമാണ്. സേവ്യര്‍ ചിറ്റിലപ്പള്ളി ശക്തനായ സ്ഥാനാര്‍ത്ഥി കൂടിയാണ്.

ഇടുക്കിയില്‍ തൂത്തുവാരും
ഇടുക്കി ജില്ല യുഡിഎഫ് തൂത്തുവാരുമെന്നാണ് മനോരമ ന്യൂസ് സര്‍വേ പ്രവചിക്കുന്നു. ജില്ലയിലെ അഞ്ച് സീറ്റും യുഡിഎഫ് നേടും. 41.48 ശതമാനം വോട്ടുമായി യുഡിഎഫ് തന്നെ മുന്നിലെത്തും. എല്‍ഡിഎപിന് 35.46 ശതമാനം വോട്ടാണ് ലഭിക്കുന്നത്. വോട്ടുവിഹിതത്തില്‍ 6.02 ശതമാനം ലീഡാണ് യുഡിഎഫിന് ലഭിക്കുക. കേരളാ കോണ്‍ഗ്രസിനും സിപിഎമ്മിനും വലിയ ഞെട്ടലാണ് ഇടുക്കിയില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് സര്‍വേ പ്രവിക്കുന്നു.

മണിയാശാന് കാലിടറും
ഇടുക്കിയിലെ ഏറ്റവും വലിയ അട്ടിമറി ഉടുമ്പന്‍ ചോലയിലാണ്. ഇവിടെ മന്ത്രി എംഎം മണി പരാജയപ്പെടുമെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിലാണ് മണിയാശാന് ഇവിടെ ജയിച്ചത്. ഇത്തവണ അദ്ദേഹം പിണറായി വിജയന് കഴിഞ്ഞാല്‍ ജനപ്രിയ മന്ത്രിയാണ്. അദ്ദേഹം തോല്‍ക്കുമെന്ന പ്രവചനം ഞെട്ടലുണ്ടാക്കുന്നതാണ്. ദേവികുളത്തും യുഡിഎഫിനാണ് ലീഡ്. പക്ഷേ ഇത് വെറും 2.5 ശതമാനമാണ്. തൊടുപുഴയില്‍ പിജെ ജോസഫ് കടുത്ത മത്സരമാണ് നേരിടുന്നത്. 0.7 ശതമാനം മാത്രമാണ് യുഡിഎഫിന്റെ ലീഡ്. ഇടുക്കിയിലും നേരിയ ഭൂരിപക്ഷം യുഡിഎഫിനാണ്. പീരുമേട്ടില്‍ യുഡിഎഫ് തന്നെ. ഇവിടെ നിലവിലെ എംഎല്‍എ ബിജിമോള്‍ അത്ര ജനപ്രിയയല്ല.

ജോസഫ് വീഴുമോ?
പിജെ ജോസഫ് സ്വന്തം കോട്ടയായി കാണുന്ന മണ്ഡലമാണ് തൊടുപുഴ. ഇവിടെ ജോസഫിന്റെ പ്രകടനം അത്ര മികച്ചതല്ല. ഏറ്റവും മികച്ചതാണെന്ന് എട്ട് ശതമാനം പേര് മാത്രമാണ് പറഞ്ഞത്. നല്ലതെന്ന് 37.05 ശതമാനവും. ശരാശരിയായി 28.82 ശതമാനവും മോശം എന്ന് 23 ശതമാനവും പറയുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ എന്ന് ദേവികുളത്ത് ചോദിച്ചപ്പോള്‍ 34 ശതമാനം പങ്കുണ്ടെന്നാണ് പറഞ്ഞത്. ഇല്ലെന്ന് 39 ശതമാനം പേരും പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications