2019: കേരളം യുഡിഎഫിനൊപ്പം, സിപിഎം തകര്‍ന്നടിയുമെന്നും സര്‍വ്വേ; ദേശീയ പാര്‍ട്ടി പദവി നഷ്ടമാവും

ദില്ലി: 2019 ലേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വെ ഫലം പ്രവചിക്കുന്നത്. 274 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് പ്രവചിക്കുന്ന സര്‍വ്വെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 25 ശതമാനും വോട്ടും 112 സീറ്റും കിട്ടുമെന്നാണ് പ്രവചിക്കുന്നത്.

ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി മികച്ച നേട്ടം ഉണ്ടാക്കുമെങ്കിലും ദക്ഷിണേന്ത്യയില്‍ കാര്യങ്ങള്‍ ഏറെക്കുറെ കോണ്‍ഗ്രസ്സിന് അനുകൂലമാണെന്നും സര്‍വ്വേ പറയുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യുഡിഎഫിന് മികച്ച വിജയമാണ് സര്‍വ്വേ പ്രവചിക്കുന്നത്. കണക്കുകള്‍ ഇങ്ങനെ..

ഉത്തരേന്ത്യ ബിജെപിക്കൊപ്പം

ഉത്തരേന്ത്യ ബിജെപിക്കൊപ്പം

ഉത്തരേന്ത്യ ബിജെപിക്കൊപ്പം നില്‍ക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ്സും പ്രാദേശിക പാര്‍ട്ടികളും നേട്ടമുണ്ടാക്കുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്കാണ് സര്‍വെ സാധ്യത കല്‍പ്പിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഡിഎംകെ

തമിഴ്‌നാട്ടില്‍ ഡിഎംകെ

തമിഴ്‌നാട്ടില്‍ ആകെയുള്ള 40 സീറ്റുകളില്‍ 28 ഇടത്തും ഡിഎംകെയ്ക്ക് വിജയം നേടാന്‍ കഴിയുമെന്നാണ് സര്‍വെ പറയുന്നത്. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എഐഡിഎംകെ ഒമ്പത് സീറ്റീലേക്ക് ചുരുങ്ങു. ബിജെപിക്ക് രണ്ടിടത്ത് മാത്രമാണ് വിചയം പ്രവചിക്കുന്നത്.

കര്‍ണാടകയില്‍

കര്‍ണാടകയില്‍

കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം വേര്‍പിരിഞ്ഞ മത്സരിച്ചാല്‍ സംസ്ഥാനത്തെ 28 സീറ്റില്‍ ബിജെപി 18 ഇടത്തും കോണ്‍ഗ്രസ് ഏഴിടത്ത് വിജയിക്കും. ജെഡിഎസിന് ലഭിക്കുക മൂന്ന് സീറ്റുകളാണ്.

യുഡിഎഫ് തൂത്തുവാരും

യുഡിഎഫ് തൂത്തുവാരും

കേരളം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തൂത്തുവാരുമെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ആകെയുള്ള 20 സീറ്റില്‍ 16 സീറ്റും യൂഡിഎഫ് നേടുമ്പോള്‍ എല്‍ഡിഎഫിന് ലഭിക്കുക 4 സീറ്റുകള്‍ മാത്രമാണ്. ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

യൂഡിഎഫ് പിടിച്ചെടുക്കും

യൂഡിഎഫ് പിടിച്ചെടുക്കും

നിലവില്‍ 12 സീറ്റ് യൂഡിഎഫ് സിറ്റിങ്ങ് സീറ്റാണ്. ഇതിന് പുറമേ എല്‍ഡിഎഫിന്റെ നാല് സീറ്റുകള്‍ കൂടി യൂഡിഎഫ് പിടിച്ചെടുക്കും. ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയില്ലെന്നും സര്‍വ്വേയില്‍ പറയുന്നു.

ആന്ധ്രാപ്രദേശില്‍

ആന്ധ്രാപ്രദേശില്‍

ആന്ധ്രാപ്രദേശില്‍ ടിഡിപിക്ക് കനത്ത തിരിച്ചടിയാണ് സര്‍വ്വേയില്‍ കാണിക്കുന്നത്. 25 സീറ്റില്‍ 21 ഇടത്തും വൈഎസ്ആര്‍ കോണ്‍ഗ്രസ് ജയിക്കുമ്പോള്‍ നാലിടത്ത് മാത്രമാണ് ടിഡിപിക്ക് വിജയിക്കാന്‍ കഴിയുക.

തെലുങ്കാനയില്‍ ടിആര്‍എസ്

തെലുങ്കാനയില്‍ ടിആര്‍എസ്

തെലുങ്കാനയില്‍ ടിആര്‍എസ് മേധാവിത്വം തുടരും. 17 സീറ്റില്‍ ടിആര്‍എസിന് ഒമ്പതും കോണ്‍ഗ്രസ്സിന് ആറും സീറ്റുകള്‍ കിട്ടുമെന്ന് പറയുന്ന സര്‍വ്വേ ബിജെപിക്ക് ഒരു സീറ്റില്‍ മാത്രമാണ് സാധ്യത കല്‍പ്പിക്കുന്നത്.

യുപിഎയ്ക്ക് 32 സീറ്റുകള്‍

യുപിഎയ്ക്ക് 32 സീറ്റുകള്‍

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളല്‍ നിന്ന് യുപിഎയ്ക്ക് 32 സീറ്റുകള്‍ ലഭിക്കുമ്പോള്‍ എന്‍ഡിഎക്ക് പരമാവധി 21 സീറ്റുകളാണ് ലഭിക്കുക. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുക പ്രാദേശിക കക്ഷികളാണ്. പ്രദേശിക കക്ഷികള്‍ എഴുപതിലേറെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.

എറ്റവും വലിയ നഷ്ടം

എറ്റവും വലിയ നഷ്ടം

ഫലത്തില്‍ സിപിഎമ്മിനെ സബന്ധിച്ചാണ് എറ്റവും വലിയ നഷ്ടമുണ്ടാകുകയയെന്നാണ് സര്‍വ്വേയില്‍ നിന്ന് വിലയിരുത്താന്‍ കഴിയുക. ബംഗാളില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മിന് വിജയിക്കാന്‍ കഴിയില്ലെന്ന് സര്‍വ്വേയില്‍ വ്യക്തമാക്കുന്നുണ്ട്.

ദേശീയ പാര്‍ട്ടി പദവി

ദേശീയ പാര്‍ട്ടി പദവി

ബംഗാളില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ വരികയും കേരളത്തില്‍ 4 സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്താല്‍ സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി തന്നെ നഷ്ടപ്പെടും. ബംഗാളില്‍ സിപിഎം തകര്‍ന്നടിയുമ്പോള്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.

543 ലോക്‌സഭാ സീറ്റുകളില്‍

543 ലോക്‌സഭാ സീറ്റുകളില്‍

രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളില്‍ എന്‍ഡിഎക്ക് 276 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. 38 ശതമാനും വോട്ടും എന്‍ഡിഎക്ക് ലഭിക്കും. കോണ്‍ഗ്രസ് നിലവിലെ സ്ഥിതി മെച്ചപ്പെടുത്തുമെങ്കിലും കാര്യമായ മെച്ചമുണ്ടാവില്ല.

യുപിഎക്ക്

യുപിഎക്ക്

കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുപിഎക്ക് 25 ശതമാനം വോട്ടും 112 സീറ്റും കിട്ടുമെന്നാണ് സര്‍വെ പറയുന്നത്. അതേ സമയം രണ്ട് മുന്നണികളിലുമില്ലാത്ത മറ്റ് കക്ഷികളെല്ലാം കൂടി 37 ശതമാനം വോട്ടും 155 സീറ്റും നേടുമെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

മോദി സര്‍ക്കാറിന് വീണ്ടും അവസരം

മോദി സര്‍ക്കാറിന് വീണ്ടും അവസരം

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 47 ശതമാനം ആളുകളും മോദി സര്‍ക്കാറിന് വീണ്ടും അവസരം നല്‍കരുതെന്ന നിലപാട് എടുത്തപ്പോള്‍ 53 ശതമാനം ആളുകളും മോദി സര്‍ക്കാറിന്റെ തുടര്‍ച്ചയ്‌ക്കൊപ്പം നിലനില്‍ക്കുന്നു.

69 ശതമാനം ആളുകളും

69 ശതമാനം ആളുകളും

മോദിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടായെങ്കിലും സര്‍വ്വേയില്‍ പങ്കെടുത്ത 69 ശതമാനം ആളുകളും മോദിയെ തന്നെയാണ് പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ചത്. മുമ്പത്തേതില്‍ നിന്ന് ആറ് ശതമാനം ഇടിവാണ് മോദിയുടെ ജനപ്രീതിയില്‍ ഉണ്ടായത്.

രാഹുലിന്റെ സ്വീകാര്യത

രാഹുലിന്റെ സ്വീകാര്യത

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ ഐക്യനിരയുടെ മുന്നണിപ്പാരാളിയുമായ രാഹുലിന്റെ ജനപ്രീതിയില്‍ ഉയര്‍ച്ച ഉണ്ടായതായി സര്‍വ്വേ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് രാഹുലിന്റെ സ്വീകാര്യത ആറ് ശതമാനം വര്‍ധിച്ച് 28 ശതമാനമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+