
യുക്രൈൻ പ്രതിസന്ധി:ശ്രമങ്ങൾ കേരളം തുടരുകയാണ്;യാത്രയിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം - മുഖ്യമന്ത്രി
തിരുവനന്തപുരം: യുക്രെൻ പ്രതിസന്ധിയിൽ പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാട്ടിലേക്ക് വരാൻ തയാറെടുത്തിരിക്കുന്ന വിദ്യാർഥികൾക്ക് പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് പോകാൻ റെയിൽവേ സൗകര്യം ഒരുക്കിയിട്ടുണ്ട്. കീവിൽ വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക ട്രെയിൻ സർവീസ് യുക്രൈനിൽ നിന്നും ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ മലയാളി വിദ്യാർഥികൾ ശ്രദ്ധിക്കണം. യാത്രയിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, യുക്രൈനിൽ കുടുങ്ങിപോയ മലയാളികളെ തിരികെ എത്തിക്കാൻ വേഗത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന്രെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുഖ്യമന്ത്രി കത്ത് അയച്ചിരുന്നു. രണ്ടാം തവണയാണ് ആവിശ്യം അറിയിച്ച് പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രി കത്ത് എഴുതുന്നത്.
കുടുങ്ങി കിടക്കുന്നവരെ റഷ്യ വഴി തിരികെ എത്തിക്കാനുള്ള നടപടിയെടുക്കണം എന്നാണ് മുഖ്യമന്ത്രിയുടെ കത്തിലെ ആവശ്യം. മാനസികമായും പ്രയാസം അനുഭവിക്കുന്നവരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. കിഴക്കൻ യുക്രൈനിലെ ബങ്കറുകളിലും മറ്റും കഴിയുന്ന വിദ്യാർത്ഥികൾ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിലാണ്.
പോളണ്ട് - യുക്രൈൻ അതിർത്തിയിലേക്ക് കൊടും തണുപ്പിനെ വകവെക്കാത ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് നടന്ന് എത്തുന്നു. യുക്രൈൻ സൈന്യത്തിൽ നിന്നും മലയാളികളടക്കമുള്ള വിദ്യാർത്ഥികൾക്ക് അതിക്രമം നേരിടേണ്ടി വരുന്നതായും കത്തിൽ ചൂണ്ടി കാണിക്കുന്നു. യുക്രൈൻ അധികൃതർ ഇവരെ കടത്തിവിടാൻ അനവദിക്കുന്നില്ല. ഇത് പ്രവണത തടയണം. അതിന് എംബസി തലത്തിൽ നിന്നും ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു. യുക്രൈനിന്റെ കിഴക്ക് പ്രദേശങ്ങളായ കിയെവ്, കാർഖിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'സ്വന്തം ആളുകളെ ഉപേക്ഷിക്കാൻ കഴിയില്ല'; യുക്രൈനിലെ ഇന്ത്യക്കാരുടെ വീഡിയോ ട്വീറ്റാക്കി രാഹുൽ ഗാന്ധി
യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. കൊടും തണുപ്പിൽ നടന്ന് പോളണ്ട് അതിർത്തിയിൽ എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രൈനിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ല. ഇവർക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും മുഖ്യമന്ത്രി പങ്കുവെച്ചു. ഇത് പരിഹരിക്കാൻ യുക്രൈൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് അതിർത്തിയിലേക്ക് അയക്കണം. അതിർത്തിയിൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അതിനു സാധിക്കുമെന്ന് വിദേശകാര്യ മന്ത്രി ഉറപ്പ് നൽകിയിരുന്നു.
രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായുള്ള എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതുവരെയുള്ള രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി നിർവഹിച്ച വിദേശകാര്യ മന്ത്രാലയത്തോടുള്ള നന്ദിയും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അതേസമയം, യുക്രൈൻ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെടണം. തിരിച്ച് എത്തിക്കുന്ന പദ്ധതിയെക്കുറിച്ച് കുടുങ്ങിയവരുമായും അവരുടെ കുടുംബങ്ങളുമായും സർക്കാർ നിർദ്ദേശം നൽകണമെന്നും രാഹുൽ വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ഇന്ത്യക്കാർ യുക്രൈനിൽ പ്രതിസന്ധി മൂലം കടുങ്ങി കിടക്കുകയാണ്. സംഭവത്തിന് പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ നിരവധി വീഡിയോകൾ പുറത്ത് വന്നിരുന്നു.