കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകീകൃത സിവിൽ കോഡ് ; സഭയിൽ നിന്ന് മുങ്ങിയ കോൺഗ്രസ് നിലപാട് വഞ്ചനാപരമെന്ന് ഡിവൈഎഫ്ഐ

Google Oneindia Malayalam News

ദില്ലി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സഭയിൽ നിഴലിച്ചത് കോൺഗ്രസ് ഇരട്ടത്താപ്പെന്ന് ഡി വൈ എഫ് ഐ. സിവിൽ കോഡിനായുള്ള സ്വകാര്യബില്ല് രാജ്യസഭയിൽ അവതരിപ്പിക്കപ്പെട്ട ചർച്ചയിൽ പോലും പങ്കെടുക്കാതെ സഭയിൽ നിന്ന് മുങ്ങിയ കോൺഗ്രസ് നിലപാട് വഞ്ചനാപരമാണെന്നും ഡി വൈ എഫ് ഐ കുറ്റപ്പെടുത്തി.

abarimalai-12121-600-07-1478511

ഏക സിവിൽ കോഡിനായുള്ള സ്വകാര്യബില്ല് രാജ്യസഭയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. രാജസ്ഥാനിൽ നിന്നുള്ള ബി ജെ പി
എം പി ഡോ കിറോഡി ലാൽ മീണയാണ് ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കമ്മിറ്റിക്കായി നിയമനിർമാണം നടത്താൻ ബില്ല് കൊണ്ടുവന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ രാജ്യസഭയിലെ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ ശക്തമായ എതിർപ്പിനെ തുടർന്ന് ബിൽ അവതരണത്തിൽ നിന്ന് ബി ജെ പി എം പി പിന്മാറിയിരുന്നു.

എന്നാൽ ഇന്ന് ബിൽ സഭയിൽ കൊണ്ട് വന്നപ്പോൾ കണ്ട കാഴ്ച അസാധാരണവും ഞെട്ടിക്കുന്നതുമായിരുന്നു. സി പി ഐ(എം) - ന്റെ മുഴുവൻ അംഗങ്ങളും മുസ്ലീം ലീഗ് നേതാവ് അബ്ദുൾ വഹാബ്, എം ഡി എം കെ നേതാവ് വൈക്കോ എന്നീ എംപിമാരും ഈ ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ടുകൊണ്ട് സഭാ ചട്ടം 67 പ്രകാരം നോട്ടീസ് നൽകി. എന്നാൽ കോൺഗ്രസ് അംഗങ്ങൾ സമയത്ത് സഭയിൽ പോലുമുണ്ടായിരുന്നില്ല.

എ.എ റഹിം, ബികാസ് രഞ്ജൻ ഭട്ടാചാര്യ, എളമരം കരീം, വി ശിവദാസൻ, ജോൺ ബ്രിട്ടാസ് , സന്തോഷ് കുമാർ എന്നിവരടങ്ങിയ ഇടതുപക്ഷ നിര അംഗങ്ങൾ ഈ സമയത്ത് സഭയിൽ ബില്ലിനെതിരെ സംസാരിക്കാൻ മുൻ നിറയിലുണ്ടായപ്പോഴാണ് കോൺഗ്രസ് അംഗങ്ങളുടെ അഭാവം ലീഗിനെ പോലും ഞെട്ടിച്ചത്. ബഹുമാനപ്പെട്ട അബ്ദുൾ വഹാബ് കോൺഗ്രസിനോടുള്ള തന്റെ അമർഷം രാജ്യ സഭയിൽ തന്നെ പ്രകടമാക്കി.

രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ സ്വൈര്യ ജീവിതത്തിന്റെ ഗതി തന്നെ മാറ്റുന്ന ഒരു ഹിന്ദുത്വ രാഷ്‌ടീയ അജണ്ടയായ യൂണിഫോം സിവിൽ കോഡ് പോലൊരു വിഷയത്തിൽ പോലും കോൺഗ്രസ് പാർടിയുടെ നിലപാടാണ് ഇന്ന് സഭയിൽ നിഴലിച്ചത്. ഇടതുപക്ഷത്തിന്റെ മുഴുവൻ അംഗങ്ങളും മറ്റെല്ലാ താല്പര്യങ്ങളും മാറ്റി വച്ച് സഭയിലുണ്ടായപ്പോൾ പേര് കേട്ട കോൺഗ്രസ് നേതാക്കൾ വിഷയം അറിഞ്ഞിട്ടും സഭയിൽ നിന്ന് മുങ്ങുകയാണ് ചെയ്തത്.

ന്യൂന പക്ഷങ്ങളുടെയും പിന്നോക്കക്കാരുടെയും അവകാശങ്ങളും മറ്റെല്ലാ സാമൂഹ്യ ഘടകങ്ങളും പരിശോധിച്ച് വിശാലമായ ചർച്ചകളും മറ്റും നടക്കേണ്ട വിഷയത്തിൽ ഇതൊന്നുമില്ലാതെ നിയമനിർമ്മാണം നടത്തണം എന്നാവശ്യപ്പെടുന്ന ഈ ബില്ല് ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നാണ് ഇടതുപക്ഷ അംഗങ്ങൾ വാദിച്ചത്.

ആരൊക്കെ ചുവട് മാറ്റിയാലും രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും അന്തസ്സിനും വേണ്ടി ഇടത് പക്ഷം നിലകൊള്ളും എന്നതിന്റെ ദൃഷ്ടാന്തമാണ് ഇന്ന് രാജ്യം കണ്ടത്.കോൺഗ്രസ് പാർട്ടി ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

 കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഉറപ്പുള്ളത് 60 സീറ്റ്; തിരിച്ചുവരവ് പ്രയാസം... 53 സീറ്റുകള്‍ കൂടി കിട്ടണം കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഉറപ്പുള്ളത് 60 സീറ്റ്; തിരിച്ചുവരവ് പ്രയാസം... 53 സീറ്റുകള്‍ കൂടി കിട്ടണം

'77 സീറ്റ് 17 ആക്കി, ഗുജറാത്തിൽ ചെന്നിത്തലയുടെ ദൗത്യം പൂർത്തിയായി'; ഭിത്തിയിലൊട്ടിച്ച് ട്രോളൻമാർ'77 സീറ്റ് 17 ആക്കി, ഗുജറാത്തിൽ ചെന്നിത്തലയുടെ ദൗത്യം പൂർത്തിയായി'; ഭിത്തിയിലൊട്ടിച്ച് ട്രോളൻമാർ

ഗുജറാത്ത് അടപടലം പാളി; തന്ത്രങ്ങൾ മാറ്റിപിടിക്കാൻ കോൺഗ്രസ്, രാഹുൽ ഇറങ്ങും..ലക്ഷ്യം നാല് സംസ്ഥാനങ്ങൾഗുജറാത്ത് അടപടലം പാളി; തന്ത്രങ്ങൾ മാറ്റിപിടിക്കാൻ കോൺഗ്രസ്, രാഹുൽ ഇറങ്ങും..ലക്ഷ്യം നാല് സംസ്ഥാനങ്ങൾ

English summary
Uniform Civil Code; DYFI against Congress For Not Participating the Discussion In Rajya sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X