കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിൽ വിടാത്ത ജലീലിന് റഷ്യയിൽ പോകാൻ കേന്ദ്രത്തിന്റെ അനുമതി! അപ്പോൾ, കടകംപള്ളിയുടെ ചൈന?

റഷ്യൻ ഫെഡറേഷനിലെ ബഷ്കോർടോസ്താനിലെ ഉഫയിൽ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രി കെടി ജലീലിന് ക്ഷണം ലഭിച്ചിരിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിന്റെ റഷ്യൻ യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലേക്ക് പോകാൻ അനുമതി നിഷേധിച്ച സംഭവത്തിന് പിന്നാലെയാണ് കെടി ജലീലിന് കേന്ദ്രസർക്കാർ യാത്രാനുമതി നൽകിയത്.

വേങ്ങരയുടെ 'തീയതി കുറിച്ചു'! ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 11ന്, വോട്ടെണ്ണൽ 15ന്...വേങ്ങരയുടെ 'തീയതി കുറിച്ചു'! ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 11ന്, വോട്ടെണ്ണൽ 15ന്...

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി! പിന്നീട് മൂന്നു വർഷം യുവാവ് ചെയ്തത്.. കാസർകോട്വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി! പിന്നീട് മൂന്നു വർഷം യുവാവ് ചെയ്തത്.. കാസർകോട്

റഷ്യൻ ഫെഡറേഷനിലെ ബഷ്കോർടോസ്താനിലെ ഉഫയിൽ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രി കെടി ജലീലിന് ക്ഷണം ലഭിച്ചിരിക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രടോമർജിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും സമ്മേളനത്തിലേക്ക് ക്ഷണമുണ്ട്.

ktjaleel

ബ്രിക്സ് രാജ്യങ്ങളിലെ അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി സെപ്റ്റംബർ 21, 22 തീയതികളിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാനായി കെടി ജലീൽ സെപ്റ്റംബർ 19ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യാത്രതിരിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം മന്ത്രിയ്ക്ക് പൊളിറ്റിക്കൽ ക്ലിയറൻസും ഡിപ്ലോമാറ്റിക്ക് പാസ്പോർട്ടും അനുവദിച്ചിട്ടുണ്ട്.

റഷ്യൻ സന്ദർശനത്തിന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന് ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം യാത്രാനുമതിയ്ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നില്ല. നേരത്തെ, സൗദി സന്ദർശനത്തിനായി കെടി ജലീൽ അപേക്ഷ നൽകിയപ്പോൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു.

English summary
union government allows permission for minister kt jaleel's russian journey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X