Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവർണറുടെ നടപടി നിയമവിരുദ്ധം: സതീശൻ; ഗവർണർ മാധ്യമശ്രദ്ധ നേടാൻ ശ്രമിക്കുന്നുവെന്ന് കാനം

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലറുടെ നിയമന ഉത്തരവിൽ ഗവർണർ ഒപ്പിടാൻ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സമ്മർദത്തിനു വഴങ്ങി ഒപ്പിട്ട ഗവർണറുടെ നടപടി നിയമവിരുദ്ധമാണ്. ആരോപണവിധേയമായ എല്ലാ നിയമനങ്ങളിലും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

കേരള പൊലീസിൽ ആർഎസ്എസ് ഉണ്ടെന്ന സിപിഐ വാദം ശരിയാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാർ ശക്തികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, വി.സിയുടെ പുനർ നിയമനത്തിൽ മാധ്യമ ശ്രദ്ധ നേടാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. രഹസ്യമാക്കേണ്ട കത്തിടപാടുകൾ ഗവർണർ പരസ്യമാക്കി.ആശയവിനിമയത്തിലെ മാന്യത അദ്ദേഹം ലംഘിച്ചതായും കാനം വ്യക്തമാക്കി.

ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം പ്രതിപക്ഷത്തിൻ്റെ വിഷയമല്ലെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വി സിയുടെ നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി. പുനർ നിയമന ഉത്തരവിൽ ഗവർണർ ഒപ്പിടാൻ പാടില്ലായിരുന്നു. നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം. ആരോപണവിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 vdsatheeshan-kanamrajendran

സര്‍വകലാശാലകള്‍ സിപിഎം സെന്‍ററാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങും. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം ഇതിനുമുൻപും ഉണ്ടായിട്ടുള്ളതാണ്. അതിൽ ഒത്തുതീർപ്പുകളും സമവായ ചർച്ചകളും പലക്കുറി സംഭവിച്ചിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. വി.സിയുടെ നിയമനം നിയമവിരുദ്ധമാണെന്ന് നേരത്തെതന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഗവര്‍ണര്‍ ഇപ്പോഴെങ്കിലും തെറ്റ് മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നും സതീശൻ വ്യക്തമാക്കി.

സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതും പ്രതിപക്ഷം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാന തസ്തികകള്‍ പാര്‍ട്ടിക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നു. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. സർക്കാർ നിലപാട് മാറ്റാൻ തയ്യാറാകണം - പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

കേരള പൊലീസിൽ ആർ.എസ്സ്. എസ്സുകാർ ഉണ്ടെന്ന സിപിഐ വാദം ശരിയാണ്. പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാർ ശക്തികളാണ്. മോദി സർക്കാരിന്റെ അതേ പാതയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. സംഘപരിവാർ ശൈലിയിലുള്ള നടപടി യൂഡിഎഫിനോട് സ്വീകരിക്കാൻ മുഖ്യമന്ത്രി നിൽക്കേണ്ട - സതീശൻ പറഞ്ഞു.

ഫുട്‌ബോളില്‍ മാളവികയുടെ ടീമിനെ എട്ടുനിലയില്‍ പൊട്ടിച്ച് റിമയുടെ ടീം; ആവേശമായി സെലിബ്രിറ്റി സൗഹൃദ മത്സരം

അതേസമയം, ഗവർണർ പദവി അനാവശ്യ ആഡംബരമെന്നതാണ് സിപിഐ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമസഭാ പാസാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർക്ക് ചാൻസലർ പദവി നൽകിയത്. സ്ഥാനം ഭരണഘടനാ പദവി അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമശ്രദ്ധ നേടാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. രഹസ്യമാക്കേണ്ട കത്തിടപാടുകള്‍ ഗവര്‍ണര്‍ പരസ്യമാക്കി. ആശയവിനിമയങ്ങളിലെ മാന്യത ഗവര്‍ണര്‍ ലംഘിച്ചുവെന്നും ഗവര്‍ണര്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയെന്ന് പറയില്ലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+