Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാവശ്യ ഹര്‍ത്താലുകളും പണിമുടക്കുകളും നിക്ഷേപകരെ കേരളത്തില്‍ നിന്ന് അകറ്റും: വി മുരളീധരന്‍

തിരുവനന്തപുരം: രാജ്യത്ത് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാളെയാണ്. കേരളത്തില്‍ ഭരണകക്ഷിയായ ഇടതുമുന്നണി ഹര്‍ത്താലിന് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ ഹര്‍ത്താലാകാന്‍ സാധ്യതയുണ്ട്. ഇടതുമുന്നണി ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ലോക വിനോദസഞ്ചാര ദിനം കേരളം ആചരിക്കുന്നത് ബന്ദ് ആചരിച്ചുകൊണ്ടാണെന്ന് വി മുരളീധരന്‍ പറഞ്ഞു.

ഒരാള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോള്‍ എങ്ങിനെയാണ് ടൂറിസം മേഖലയെ വികസിക്കുകയെന്ന് മന്ത്രി ചോദിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം , ഡയക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, സ്‌പൈസസ് ബോര്‍ഡ് ,സംസ്ഥാന വ്യവസായ വകുപ്പ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച വാണിജ്യ സപ്താഹ് - വാണിജ്യോത്സവം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ നിക്ഷേപം അഭിവൃദ്ധിപെടണമെങ്കില്‍ അനുകൂല രാഷ്ട്രീയ, സാമൂഹ്യ കാലാവസ്ഥ ഉണ്ടാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

kerala

കേരളത്തില്‍ വികസനത്തിനും വ്യവസായ വളര്‍ച്ചക്കും തടസ്സം സൃഷ്ടിക്കുന്നത് സങ്കുചിത രാഷ്ട്രീയ മനോഭാവമാണ്. സംസ്ഥാനത്തെ ആദ്യത്തെ വിമാനതാവളമായ തിരുവനന്തപുരത്ത് എന്ത് കൊണ്ടാണ് വികസനം ഇല്ലാത്തതെന്ന് മനസ്സിലാക്കണംമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ വിമാനതാവളം നിലനിര്‍ത്തി നികുതിദായകരെ ബുദ്ധിമുട്ടിക്കലാണോ അതോ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പ് വരുത്തി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നതാണോ നല്ലതെന്നറിയാന്‍ കൊച്ചി മികച്ച ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

വിമാനതാവള ഉടമസ്ഥതയില്‍ തന്നെ സ്വകാര്യ പങ്കാളിത്തം കൊച്ചിയില്‍ ഉള്ളപ്പോള്‍ തിരുവനന്തപുരത്ത് നടത്തിപ്പില്‍ പോലും പങ്കാളിത്തം അനുവദിക്കില്ലെന്ന നിലപാട് ഇരട്ടത്താപ്പാണ്. സ്വകാര്യപങ്കാളിത്തവും ഓഹരിവിറ്റഴിക്കലുമെല്ലാം എന്തോ പാതകമാണെന്ന ചിന്ത മാറണമെന്നും മന്ത്രി പറഞ്ഞു. ഈ സമീപനം കൊണ്ടാണ് നിക്ഷേപ അനുകൂല പട്ടികയില്‍ കേരളം 28 ആം സ്ഥാനത്ത് നില്‍ക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

സ്വകാര്യ സംരംഭകരെ ബൂര്‍ഷ്വകളായും ചൂഷകരായും കാണുകയും പുതുതലമുറയുടെ മനസിലേക്കും ആ ചിന്ത പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണം. അനാവശ്യ ഹര്‍ത്താലുകളും പണിമുടക്കുകളും നിക്ഷേപകരെ കേരളത്തില്‍ നിന്ന് അകറ്റുമെന്ന് വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് നാളെ പ്രഖ്യാപിച്ച ദേശീയ ബന്ദ്. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും 27ന് ഹര്‍ത്താലാകും. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരും അടക്കം നൂറിലേറെ സംഘടനകളാണ് ഭാരത് ബന്ദിന് പിന്തുണ അറിയിച്ചത്. ഇടത് പാര്‍ട്ടികള്‍ നേരത്തെ ബന്ദിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ തൊഴിലാളി സംഘടനകളും ബന്ദിന് അനകൂലമായ നിലപാടാണ് സ്വീകരിച്ചത്.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഈ മാസം 27ന് ഭാരത് ബന്ദിനെ ആഹ്വാനം ചെയ്തത്. സംയുക്ത ട്രേഡ് യൂണിയനും ബന്ദിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ബി എം എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിനെ അനുകൂലിച്ചിരുന്നു.

നേരത്തെ കെ സുരേന്ദ്രനെതിരെയും ബന്ദ് നടത്തുന്നതിനെതിരെ വിമര്‍ശിച്ചിരുന്നു. കേരളം കൊവിഡില്‍ വലയുമ്പോള്‍ സംസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത വിഷയത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹര്‍ത്താല്‍ ജനദ്രോഹമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കര്‍ഷക സമരക്കാര്‍ ഉയര്‍ത്തുന്ന ഒരു പ്രശ്‌നവും ഇവിടെ ബാധിക്കില്ലെന്നിരിക്കെ കൊവിഡില്‍ നടുവൊടിഞ്ഞ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്നത് എന്തിനാണെന്ന് സമരക്കാരും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന സര്‍ക്കാരും ആലോചിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+