
മാതൃഭൂമി ന്യൂസ് ചാനല്‍ ചുമതലയില്‍ നിന്നും ഉണ്ണി ബാലകൃഷ്ണന്‍ രാജിവെച്ചു
കോഴിക്കോട്: മാതൃഭൂമി ന്യൂസിൽ നിന്നും രാജിവെച്ച് ഉണ്ണി ബാലകൃഷ്ണന്‍. ചാനൽ ചീഫ് ഓഫ് ന്യൂസ് ചുമതല വഹിക്കുകയായിരുന്നു. തിങ്കളാഴ്ച ചാനല്‍ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലുടെയാണ് ഉണ്ണി ബാലകൃഷ്ണന്‍ രാജിക്കാര്യം അറിയിച്ചത്.
ഉണ്ണികൃഷ്ണന്റെ രാജി ചാനൽ മേധാവികള്‍ അംഗീകരിച്ചു. ബുധനാഴ്ചയായിരുന്നു ഉണ്ണിബാലകൃഷ്ണന്‍റെ മാതൃഭൂമിയിലെ അവസാന പ്രവൃത്തി ദിനം. ചാനല്‍ മേധാവി പദത്തില്‍ നിന്നും ഉണ്ണി ബാലകൃഷ്ണന്‍ രാജിവെക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങല്‍ ലഭ്യമല്ല.
വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

ടിആര്‍പി റേറ്റിങ്ങില്‍ മറ്റ് മുന്‍നിര ചാനലകള്‍ക്കൊപ്പം എന്താന്‍ പലപ്പോഴും മാതൃഭൂമി ന്യൂസിന് സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞാല്‍ മനോരമയും മാതൃഭൂമിയും രണ്ടാം സ്ഥാനത്ത് മാറി മാറി വരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മനോരമ സ്ഥിരമായി രണ്ടാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ മാതൃഭൂമി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

24 ന്യൂസ് കൂടി രംഗത്ത് വന്നതോടെ ടിആര്‍പി റാങ്കിംഗില്‍ മാതൃഭൂമിയുടെ സ്ഥാനം വീണ്ടും താഴെയായി. ശബരിമല പ്രക്ഷോഭ സമയത്ത് മാതൃഭൂമിയെ അടക്കം പിന്തള്ളി ജനം ടിവി മുന്നില്‍ കയറുന്ന സ്ഥിത്ഥിയും ഉണ്ടായി. അവസാനമായി ടിആര്‍പി റാങ്കിംഗ് വന്നപ്പോഴും മാതൃഭൂമി നാലാമതായിരുന്നു.ചാനലിന്‍റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് മേധാവികള്‍ തൃപ്തരായിരുന്നില്ല.

ടിആര്‍പി റേറ്റിങ്ങില്‍ രണ്ടാം സ്ഥാനം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ അഴിച്ച് പണിയെന്നാണ് സൂചന. വന്‍ തട്ടിപ്പ് ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ന്യൂസ് ചാനലുകളുടെ ടിആര്‍പി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന് നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉണ്ണി ബാലകൃഷ്ണന് പകരക്കാരന് വേണ്ടിയുള്ള അന്വേഷണം മാതൃഭൂമി ആരംഭിച്ചിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായി ഇക്കാര്യത്തില്‍ സംഭാഷണം ആരംഭിച്ചതായിട്ടാണ് കേള്‍വി.

1994 ൽ കലാകൗമുദിയില്‍ സബ് എഡിറ്ററായിട്ടാണ് ഉണ്ണി ബാലകൃഷ്ണന്‍ ഔദ്യോഗിക പത്രപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. 1996 ൽ ഏഷ്യാനെറ്റ് ടെലിവിഷനിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് ഏഷ്യാനെറ്റ് ന്യൂസ് നിലവില്‍ വന്നപ്പോള്‍ അതിലേക്ക് മാറി. 1998 ൽ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദില്ലി ബ്യൂറോയിലേക്ക് മാറി.

ബുറ്യോ ചീഫ്, റീജിയണൽ എഡിറ്റർ എന്നീ നിലകളിൽ ഉണ്ണി ബാലകൃഷ്ണൻ ദില്ലിയില്‍ പ്രവര്‍ത്തിച്ചു. കാണ്ഡഹാർ പ്ലെയിൻ ഹൈജാക്ക്, കാർഗിൽ യുദ്ധം, ദില്ലി ബോംബ് സ്ഫോടനങ്ങൾ, മുംബൈ ഭീകരാക്രമണം, പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ നിരവധി സുപ്രധാന സംഭവവികാസങ്ങള്‍ 1998 മുതൽ 2010 വരെ ദില്ലിയില്‍ നിന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2002 ൽ അന്നത്തെ പ്രധാനമന്ത്രി വാജ് പേയിയോടൊപ്പം ഇസ്ലാമാബാദ് സന്ദർശിച്ച സംഘത്തിലും ഉണ്ണിബാലകൃഷ്ണന്‍ അംഗമായിരുന്നു.
സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ നടി പൂജ ഹെഗ്ഡേ, ചിത്രങ്ങള്‍