'ഊമക്കത്ത്, വെള്ളമടിച്ച് ഫോണിലൂടെ തെറി വിളി, കാറിലിട്ട് കത്തിക്കുമെന്ന് ഭീഷണി'; പരാതി കൊടുക്കുമെന്ന് വ്ലോഗർ
ഫോണിൽ വിളിക്കുകയും കടുത്ത ഭാഷയിൽ പ്രതികരിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന ഉണ്ണിയുടെ ഓഡിയോ സായ് കൃഷ്ണ പുറത്തുവിട്ടിരുന്നു

കൊച്ചി: 'മാളികപ്പുറം' എന്ന ചിത്രത്തിനെ കുറിച്ച് യുട്യൂബിൽ റിവ്യൂ പങ്കിട്ട വ്ലോഗർക്കെതിരെ നടൻ ഉണ്ണി മുകുന്ദൻ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. മലപ്പുറം സ്വദേശിയായ സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന സായ് കൃഷ്ണയ്ക്കെതിരെയായിരുന്നു ഉണ്ണി രംഗത്തെത്തിയത്. വ്ലോഗറെ ഫോണിൽ വിളിക്കുകയും കടുത്ത ഭാഷയിൽ പ്രതികരിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന ഉണ്ണിയുടെ ഓഡിയോ സായ് കൃഷ്ണ പുറത്തുവിട്ടിരുന്നു. സംഭവം വിവാദമായോതെട തന്റെ പ്രതികരണത്തിൽ ഉണ്ണി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ തനിക്ക് നേരേ വധഭീഷണികൾ ഉയരുന്നുണ്ടെന്ന് പറയുകയാണ് സായ് കൃഷ്ണ. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സായ് കൃഷ്ണ വ്യക്തമാക്കി. സായ് കൃഷ്ണയുടെ വാക്കുകളിലേക്ക്

പച്ച തെറിവിളിച്ച് ഊമക്കത്ത്
'കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി നിരന്തരം കോളുകൾ ലഭിക്കുന്നുണ്ട്. എല്ലാ കോളുകളും റെക്കോഡ് ചെയ്ത് വെയ്ക്കുന്നുണ്ട്. അതിൽ ഒന്ന് വധഭീഷണിയായിരുന്നു. ഇപ്പോൾ ഒരു കത്ത് ലഭിച്ചിട്ടുണ്ട്. ഊമ കത്താണ്. കോട്ടയത്തെ സീൽ ആണ് അടിച്ചിരിക്കുന്നത്. തന്റെ ഭാര്യയേയും മാതാപിതാക്കളേയുമെല്ലാം പച്ച തെറുവിളിച്ച് കൊണ്ടാണ് കത്തുള്ളത്. മാത്രമല്ല വർഗീയ വിദ്വേഷവും ഉണ്ട്. തന്നെ കാണുമ്പോൾ മുസ്ലീം തീവ്രവാദിയെ പോലുണ്ട് എന്നൊക്കെയാണ് കത്തിലുള്ളത്'.

വെള്ളമടിച്ചാണ് വിളിക്കുന്നത്
'കാറ് കത്തിക്കും, കാറിലിട്ട് കത്തിക്കും എന്നൊക്കെയുള്ള ഭീഷണികളാണ് ഉള്ളത്. ഇതിനിടയിൽ വിളിച്ചെന്ന് പറഞ്ഞ ആളും ഇതൊക്കെ തന്നെയാണ് ഭീഷണികൾ. ഒരാൾ വിളിച്ചത് ഉണ്ണി മുകുന്ദന്റെ അടുത്ത ബന്ധുവാണെന്ന് പറഞ്ഞ് കൊണ്ടാണ്. താൻ വെള്ളമടിച്ചാണ് വിളിക്കുന്നതെന്നാണ് അയാൾ തന്നെ പറയുന്നത്. എന്തായാലും വന്ന കോളുകളിൽ ഒന്നിനെതിരെ ഞാൻ കേസ് കൊടുക്കും. പക്ഷേ
ഊമകത്തായത് കൊണ്ട് ഇതിലൊന്ന് ചെയ്യാൻ സാധിക്കില്ല'.

ധൈര്യമുണ്ടെങ്കിൽ നേരിട്ട് വാ
തനിക്കെതിരെ എന്തെങ്കിലും ചെയ്യണമെങ്കിലും പറയണമെങ്കിലും നേരിട്ട് വന്ന് പറഞ്ഞിട്ട് പോകുക. അല്ലാതെ ഇത്തരം ചെപ്പടി വിദ്യ കൊണ്ട് കാര്യമൊന്നുമില്ല. ഉണ്ണി മുകുന്ദൻ വിഷയത്തിലാണ് ഇപ്പോൾ തനിക്ക് ഭീഷണികൾ ഒക്കെ നേരിടേണ്ടി വരുന്നത്. എന്നിട്ടും ഈ ഭീഷണി മുഴക്കുന്നവർക്കൊന്നും ഞാൻ ഉണ്ണി മുകുന്ദന്റെ മാതാപിതാക്കളെ തെറി വിളിച്ചെന്ന് തെളിയിക്കാൻ പറ്റിയിട്ടില്ല. എന്നാൽ എന്റെ കുടുംബത്തിനെ തെറിവിളിക്കുന്നതിന് യാതൊരു കുറവുമില്ല.

ഇതിനിടേൽ കിടന്ന് കളിക്കാനും ചിലരുടെ ശ്രമം
എന്തായാലും ഇപ്പോൾ വന്ന ഊമ കത്ത് എന്റെ ചുറ്റുവട്ടത്തുള്ളവരോ അല്ലെങ്കിൽ കുടുംബത്തിൽ തന്നെ ഉള്ളവരാണോയെന്ന് പറയാൻ സാധിക്കില്ല. എന്റെ വഴിക്ക് ഞാൻ ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്', സായ് പറഞ്ഞു. അതേസമയം ഇതിനിടേൽ കിടന്ന് കളിക്കാനും ചിലർ ശ്രമം നടത്തുന്നുണ്ടെന്നും സായ് കൃഷ്ണ ആരോപിച്ചു.ഇത്തരം കത്തും വധഭീഷണിയുമൊക്കെ വന്നാൽ ഞാൻ ഉണ്ണി മുകുന്ദനെതിരെ രംഗത്തിറങ്ങുമെന്നായിരിക്കും ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ ഉണ്ണി മുകുന്ദനെതിരെ ദേഷ്യമുള്ള ആരെങ്കിലും ചെയ്യുന്നതാണോ ഇതെന്ന് സംശയമുണ്ട്.

ഞാനും ഉണ്ണിയും തമ്മിലുള്ള വിഷയം
തെളിവില്ലാലോ. വൈരാഗ്യം കൂട്ടാനോ അല്ലെങ്കിൽ ഇടയിൽ നിന്ന് ഒന്ന് ഉരസാനോവൊക്കെ ഉദ്ദേശിച്ച് കൊണ്ടായിരിക്കാം. അത്തരം സാധ്യതകളും തള്ളി കളയുന്നില്ല. ഞാനും ഉണ്ണിയും തമ്മിലുള്ള വിഷയം ഉള്ളത് കൊണ്ട് എന്നാൽ എരിതീയിൽ എണ്ണയൊഴിച്ചേക്കാം എന്ന് കരുതുന്നവരും ഉണ്ട്. എന്ത് തന്നെയായാലും ഇങ്ങനെ ഭീഷണി മുഴുക്കുന്നവർക്ക് നേരിട്ട് വരാം', സായ് കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications